ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത് ഉത്തരം നൽകി.
അമ്മു അപ്പോഴും എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാം അബദ്ധമായി എന്ന ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അവൾ എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഞാൻ പക്ഷെ മുഖം വെട്ടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു.
അവൾ ഒന്നും മിണ്ടാതെ എന്റെ മുന്നിലൂടെ സ്റ്റെപ്പിറങ്ങി മുറ്റത്തു നിന്ന് ഞാൻ വലിച്ചെറിഞ്ഞ മാല എടുത്ത് കയ്യിൽ പിടിച്ചു. തിരിച്ചു എന്റെ അടുത്തെത്തിയപ്പോൾ എന്നെ ഒന്ന് നോക്കി. അപ്പോഴും ആ കണ്ണുകൾ കലങ്ങി തന്നെ ഇരുന്നു.
“സോറി…
പതിഞ്ഞ ശബ്ദത്തോടെ അവൾ എന്നോടായി പറഞ്ഞു. ഞാൻ മൈൻഡ് ചെയ്തില്ല. ആദ്യമായി അവളെ കൈവെച്ച കുറ്റബോധം എനിക്കും ഉണ്ടായിരുന്നു.
എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട അവൾ എന്റെ പിന്നിലൂടെ വന്ന് എന്നെ കെട്ടിപിടിച്ചു.
“സോറി പറഞ്ഞില്ലേ പോന്നൂസേ
ഒരബദ്ധം പറ്റിപ്പോയി… ക്ഷമിക്ക്..
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എന്റെ പിന്കഴുത്തിൽ ഉമ്മവെച്ചു.
“എനിക്കൊന്നും കേൾക്കണ്ടാ..
മാറങ്ങോട്ട്… “
ഞാൻ ദേഷ്യത്തോടെ പറഞ്ഞ് അവളെ തള്ളി മാറ്റിയെങ്കിലും അവൾ വീണ്ടും വന്ന് എന്നെ കെട്ടിപിടിച്ചു.
“ഞാൻ മാറില്ല…
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു അങ്ങനെ തന്നെ നിന്നു.
ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ ബലം പ്രയോഗിച്ചു പിടുത്തം മുറുക്കി.
“നിന്നോട് മാറാന പറഞ്ഞെ..
ഇനീം കൊള്ളും അല്ലെങ്കി..
ഞാൻ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അപ്പോഴും ഞാനവളുടെ കണ്ണിലേക്കു നോക്കിയില്ല. ആ ഉണ്ടക്കണ്ണിലേക്ക് നോക്കിയാൽ എനിക്കവളോട് പിണങ്ങാൻ കഴിയില്ല…
“എന്നെ തല്ലി കൊന്നാലും പിണക്കം മാറാതെ ഞാൻ വിടില്ല.”
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.അത് കേട്ട് എനിക്കും ചെറിയ മനസ്സലിവ് തോന്നി.
‘വിശ്വാസം ഇല്ലാത്തോരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. നാളെ ഏതെങ്കിലും ഒരു പെണ്ണ് എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അതും നീ വിശ്വസിക്കും. നമ്മള് തമ്മില് ശരിയാവില്ല..!
???