❤️കണ്ണന്റെ അനുപമ 7❤️ [Kannan] 2072

ഇനി കഴിച്ചു കഴിഞ്ഞാ എന്റെ പൈസ കൊടുക്കുവോന്ന് എന്താ ഉറപ്പ്. നാണംകെടാൻ നമ്മളില്ലേ…

അവൾ പിറുപിറുത്തു. പെണ്ണ് കൊഞ്ചാനുള്ള മൂഡിലാണ്.

“വരുന്നോർക്ക് വരാം.
താലപ്പൊലിയായിട്ട് സ്വീകരിക്കാനൊന്നും എന്നെ കിട്ടൂല.. !
ഞാൻ വണ്ടിയോട് പറയുന്ന പോലെ കൈ ചൂണ്ടി പറഞ്ഞത് കണ്ട് അവൾക്ക് ചിരി പൊട്ടിയെങ്കിലും പിടിച്ചു നിന്നു.പിന്നെ മൈൻഡ് ചെയ്യാത്ത പോലെ നിർത്തിയിട്ട ബൈക്കിൽ കയറി ഇരുന്നു.

വേണ്ടെങ്കി വേണ്ടാ.. !
ഞാൻ തനിച്ചു ഹോട്ടലിലേക്ക് കയറി.ഹോട്ടലിൽ കയറി ഒരു ബിരിയാണി ഓർഡർ ചെയ്തു.അവളെ കാണുന്നില്ല. ഇവളിനി ശരിക്ക് വരാതിരിക്കോ?
ഏയ്..
വെയിറ്റർ എനിക്കുള്ള ബിരിയാണി കൊണ്ട് വെച്ചിട്ടും അവളെ കാണുന്നില്ല. അത് കൊണ്ടു തന്നെ എനിക്കൊരു മനസ്സമാധാനം ഉണ്ടായിരുന്നില്ല.ഞാൻ മടിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങുമ്പോൾ പെണ്ണ് കുണുങ്ങി കുണുങ്ങി വന്ന് എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. പത്തി ഒന്ന് താണ മട്ടുണ്ട്…ഞാൻ പക്ഷെ കാണാത്ത മട്ടിൽ കഴിക്കാൻ തുടങ്ങി.

അവളെന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ഓരോ ശബ്ദങ്ങൾ ഉണ്ടാക്കി തുടങ്ങി. എന്നിട്ടും ഞാൻ ശ്രദ്ധിക്കാതിരുന്നപ്പോൾ പെണ്ണിന്റെ കുറുമ്പ് കൂടി. അവിടെ വെച്ചിരുന്ന സ്റ്റീൽ ഗ്ലാസ്‌ എടുത്ത് മേശയിൽ അടിക്കാൻ തുടങ്ങി.ശല്യപ്പെടുത്തൽ അസഹനീയമായതോടെ ഞാൻ തലയുയർത്തി അവളെ നോക്കി.അവൾ ഒരു കുസൃതിചിരിയോടെ എന്നെ നോക്കി.

“എന്താ….
ഞാൻ പല്ലുകടിച്ചുകൊണ്ട് ചോദിച്ചു. പക്ഷെ ഉള്ളിൽ എനിക്കും അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.

“അമ്മൂനും വേണം…..
അവളെന്റെ ബിരിയാണിയിലേക്ക് വിരലുചൂണ്ടി കുഞ്ഞുങ്ങളെ പ്പോലെ ചുണ്ട് മലർത്തി കൊഞ്ചി.

“പൈസ ണ്ടോ കയ്യില്?

ഇല്ലാ…
അവൾ കൈ മലർത്തി കാണിച്ചു.

“ആ എന്നാ തിന്നണ്ടാ..
ഞാൻ ഗൗരവത്തോടെ പറഞ്ഞു.

ങ്‌ഹും…
അവൾ ചിണുങ്ങികൊണ്ട് എണീറ്റ് വന്ന് എന്റെ മടിയിൽ കയറി ഇരിക്കാൻ നോക്കി..

“എന്തോന്നാ പെണ്ണെ കാണിക്ക്ണെ ആള്ക്കാര് കാണും..
സംഗതി ഫാമിലി സെക്ഷനായത് കൊണ്ട് പ്ലൈവുഡിന്റെ ഒരു മറ ഉണ്ടെന്നേ ഒള്ളൂ. ഹോട്ടലിൽ നിറയെ ആളുകളുണ്ട്

അവൾ അതൊന്നും ശ്രദ്ധിക്കാതെ മടിയിൽ കയറിയിരുന്ന് എന്റെ പ്ളേറ്റിൽ നിന്ന് ബിരിയാണി വാരി കഴിക്കാനാരംഭിച്ചു.നല്ല വിശപ്പുണ്ട് മാഡത്തിന്. വെറുതെ ജാഡ കാണിച്ചതാണ്.

The Author

kannan

299 Comments

Add a Comment
  1. സൂപ്പർ

  2. Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.

    1. Sry. Pdf mathrame download akathe ollu

  3. ❤️❤️❤️❤️❤️

  4. Kadha adipoli anu ee place ellam ente nattil anu

  5. പേരില്ല മനുഷ്യൻ

    എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️

  6. Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate
    Ni Kidu Annu Aliya

    Stiram Vayankaran

  7. സന്തോഷം കൊണ്ടെങ്ങാനും ഞാൻ ചത്തുപോയിരുന്നെങ്കിൽ പ്രേതമായി വന്ന് കൊന്നേനെ ഞാൻ

  8. Pdf അവസാനം തരാം ?

    1. Ee kadha pdf aakumo

  9. അടിപൊളി കഥ ചേട്ടായി ഈ കഥയുടെ പ്ദഫ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഫുൾ supp കഥ തുടരണം

  10. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കല്ലേ ചങ്ങാതി’

    1. ❤️❤️?

  11. എൻെറ മുത്തെ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി പെട്ടന്ന് വാ..ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ പറയുക….” Heart is melting like chocolate.

    നിങ്ങളൊരു സംഭവമാണ്‌…..

  12. ശിവ s കണ്ണൻ

    ഭാഗം 8നോക്കിയിരുന്നു മടുത്തു ഒന്ന് വേഗന്ന് ഇടുമോ ആശാനെ അമ്മുനെ കുറിച്ച് അറിയാൻ ആകാംഷ കൂടിക്കൂടി വരുന്നു ഞാനും ആ കണ്ണനെ പോലെ ആവുകയാണ് ഇപ്പോൾ ഈ കഥ മനസിനെ വല്ലാതെ സുഖിച്ചു

Leave a Reply

Your email address will not be published. Required fields are marked *