ഞാൻ അവളെ നോക്കി പേടിപ്പിച്ചു. എന്നിട്ടും അവളുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം നിഴലിച്ചിരുന്നു.ആ നോട്ടം കണ്ടപ്പോ എനിക്ക് പാവം തോന്നി.അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഞാൻ അമർത്തിയണച്ചു.
“അങ്ങനെ ഒരു ചിന്തയും വേണ്ടാ. നിനക്ക് തോന്നുന്നതൊക്കെ പറയണം, ചെയ്യണം അതാണ് എനിക്ക് ഏറ്റോം ഇഷ്ടം.എന്റെ പെണ്ണ് സാധാ പെണ്ണുങ്ങളെപ്പോലെ ഒക്കെ ഉള്ളിലൊതുക്കി കഴിയണ്ട.പറഞ്ഞില്ലെങ്കിലാണ് ഏട്ടന് വിഷമാവാ… ”
“ശരിക്കും.. ”
അവൾ കണ്ണു നിറച്ചു കൊണ്ട് തലയുയർത്തി ചോദിച്ചു..
“ശരിക്കും !
ഞാൻ കവിളിൽ പിടിച്ച് കൊണ്ടത് പറഞ്ഞപ്പോൾ അവൾ കണ്ണുതുടച്ച് ചിരിച്ചു.
“ഏട്ടൻ പോട്ടെ.. വൈകുന്നേരം വരാം.. ”
ഞാനവളുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ഇത്തിരി നേരം കിടന്നിട്ട് പോവാം”
അവളെന്റെ ദേഹത്തെ വിയർപ്പുമണം ആസ്വദിച്ചു കൊണ്ട് ചിണുങ്ങി.
“അതെന്താടി സ്പ്രേയോ ഇത്ര ആസ്വദിക്കാൻ..
ഞാൻ ചിരിയോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് ഒറ്റക്കണ്ണടച്ചു ചിരിച്ചു.
“എനിക്ക് ഒത്തിരി ഇഷ്ടാ എന്റെ ചെക്കന്റെ വിയർപ്പ് മണം…”
അവൾ നാണത്തോടെ പറഞ്ഞു.
ഞാനവളെ പിടിച്ചെഴുന്നേറ്റ് കട്ടിലിൽ നിന്നെണീറ്റു ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.
“അമ്മൂനൊരുമ്മ തന്നിട്ട് പോ കണ്ണേട്ടാ… ”
അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് കൊഞ്ചി.
ഞാൻ ചിരിയോടെ ചെന്ന് അവളുടെ മുഖം പിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.അവൾ കണ്ണടച്ച് അതേറ്റുവാങ്ങി.പിന്നെ എന്റെ കവിളിൽ അതിലേറെ സുന്ദരമായിട്ട് തിരിച്ചു തന്നു.
“വേഗം വരാട്ടോ…
അവളുടെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പുറത്തിറങ്ങി. ബൈക്ക് എടുക്കാതെ ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയപ്പോൾ ലച്ചു വന്നിട്ടില്ല.കട്ടിലിൽ മലർന്നു കിടക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു. അവളുടെ കുറുമ്പും കൊഞ്ചലും നിഷ്കളങ്കമായ സംസാരവും എല്ലാം ഓർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.അങ്ങനെ കിടന്ന് കുറച്ച് നേരം മയങ്ങിപ്പോയി.
വാതിലിൽ ശക്തിയിലുള്ള മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്.
“എന്തോന്നാ ലച്ചു വാതിൽ ചവിട്ടി പൊളിക്കുന്നെ ”
ഉറക്കം പോയതിന്റെ ദേഷ്യത്തിൽ അലറിക്കൊണ്ട് ഞാൻ പോയി വാതിൽ തുറന്നു. ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് ലച്ചു എന്നെ തുറിച്ചു നോക്കി നിക്കുന്നു.ആകെ കലിപ്പിലാണെന്നു തോന്നുന്നു തടിച്ചി. ആ നോട്ടം കണ്ട് ഞാൻ വല്ലാണ്ട് പേടിച്ചു പോയി.പടച്ചോനെ വല്ലതും അറിഞ്ഞോ?. എന്നാ എന്നെ ഇന്ന് അടിച്ചു വാരി എടുക്കേണ്ടി വരും.
സൂപ്പർ
???
Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.
Sry. Pdf mathrame download akathe ollu
❤️❤️❤️❤️❤️
Kadha adipoli anu ee place ellam ente nattil anu
എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️
Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate
Ni Kidu Annu Aliya
Stiram Vayankaran
സന്തോഷം കൊണ്ടെങ്ങാനും ഞാൻ ചത്തുപോയിരുന്നെങ്കിൽ പ്രേതമായി വന്ന് കൊന്നേനെ ഞാൻ
Pdf അവസാനം തരാം ?
Ee kadha pdf aakumo
അടിപൊളി കഥ ചേട്ടായി ഈ കഥയുടെ പ്ദഫ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഫുൾ supp കഥ തുടരണം
ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കല്ലേ ചങ്ങാതി’
❤️❤️?
എൻെറ മുത്തെ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി പെട്ടന്ന് വാ..ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ പറയുക….” Heart is melting like chocolate.
നിങ്ങളൊരു സംഭവമാണ്…..
ഭാഗം 8നോക്കിയിരുന്നു മടുത്തു ഒന്ന് വേഗന്ന് ഇടുമോ ആശാനെ അമ്മുനെ കുറിച്ച് അറിയാൻ ആകാംഷ കൂടിക്കൂടി വരുന്നു ഞാനും ആ കണ്ണനെ പോലെ ആവുകയാണ് ഇപ്പോൾ ഈ കഥ മനസിനെ വല്ലാതെ സുഖിച്ചു