❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

❣️കണ്ണന്റെ അനുപമ 8❣️

Kannante Anupama Part 8 | Author : Kannan | Previous Part

 

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *