കടം കയറി ഗൾഫിൽ ഡ്രൈവർ വിസ ഒപ്പിച്ചു രായ്‌ക്കുരാമാനം നാടു വിട്ടതാണ്. അവിടെ ചെന്ന് കള്ളവാറ്റ് നടത്തി കാശുകാരനായി.ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.എന്റെ വരവ് ചിരിയോടെ നോക്കി ഇരിക്കുവാനണ് പുള്ളി.
“എപ്പോ വന്നു മാമേ ?
ഞാൻ ഔപചാരികത വെടിയാതെ ചോദിച്ചു..
“ഞങ്ങള് ഉച്ചക്കെത്തി. നീ എവിടായിരുന്നു.?
മൂപ്പര് ഗൗരവം നടിച്ചു.
“എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു.. ”
ഞാൻ മാമയെ നോക്കാതെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി.
“ശ്രീക്കുട്ടീ ഇതാ നീ ചോദിച്ച ആള്..
പുള്ളി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു കൊലുസിന്റെ ശബ്ദം ഉമ്മറത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു.പുറത്തേക്ക് വന്ന ആ പെൺകുട്ടിയെ കണ്ട് ഞാൻ അന്തം വിട്ടു നോക്കിനിന്ന് പോയി.
ശ്രീ പ്രിയ എന്ന ശ്രീക്കുട്ടി ! സുന്ദരൻ മാമയുടെ ഇളയ സന്താനം.മൂത്ത പുത്രി ദിവ്യ ചേച്ചി കല്യാണം കഴിഞ്ഞു പോയി. ഇവൾ കോട്ടയത്ത് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥി.എന്റമ്മോ എങ്ങനെ ഇരുന്ന പെണ്ണാ. ഇപ്പോ അതി സുന്ദരി ആയിരിക്കുന്നു.ടിക് ടോക്കിലുള്ള കല്യാണി അനിലിനെയാണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്. തനിപ്പകർപ്പ്.
“ഹായ് കണ്ണേട്ടാ…
അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് മാമയുടെ കസേരയിൽ കയ്യൂന്നി നിന്നു.
“ആ നിനക്കിപ്പോ ലീവാണോ.?
ഞാൻ അവളുടെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി. മുൻപത്തെ നാണം കുണുങ്ങിയല്ല കോളേജിൽ പോയപ്പോൾ ആളിത്തിരി ബോൾഡ് ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി..
“റാങ്ക് കിട്ടീട്ട് അത് സ്വന്തം മാമേനെ വിളിച്ചു പറയാൻ തോന്നീല്ല ലെ അണക്ക്?
മാമ പരിഭവത്തോടെ പറഞ്ഞു.
“ഓ എന്റെ മോനതിന് അമ്മ വീട്ടുകാരെ പിടിക്കൂലല്ലോ ഏട്ടാ. തന്തേടെ തനി പകർപ്പാ
ലച്ചു ഉഷ അമ്മായിയോടൊപ്പം ഉമ്മറത്തേക്ക് വന്ന് എനിക്കിട്ട് താങ്ങി.ഞാൻ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കിയെങ്കിലും ചീറ്റിപ്പോയി.
“അതൊന്നും അല്ല മാമേ ഇതൊക്കെ അത്ര വല്യ കാര്യം അല്ലല്ലോ.. അതോണ്ടാ..
ഞാൻ ക്ഷമാപണത്തോടെ പറഞ്ഞു.
“അത് നെനക്ക് !ബാക്കി എല്ലാർക്കും ഇത് വല്യ കാര്യം തന്നെ ആണ്. ”
മാമ എന്നെ തിരുത്തി.
“വന്നേ എല്ലാരും, ചായ കുടിക്കാം…
ലച്ചു ആ സീൻ അവിടെ അവസാനിപ്പിച്ചു. അകത്തേക്ക് പോവുന്നതിനിടെ ഉഷ അമ്മായി എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ യന്ത്രികമായിത്തന്നെ മറുപടി നൽകി.
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece