മനസ്സില്ലമനസ്സോടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു.കറക്കത്തിന്റെ ദൂരം കൂടുന്നതിനനുസരിച്ചു അവളും ഞാനും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത്യാകര്ഷകമായാണ് അവൾ സംസാരിക്കുന്നത്. നിഷ്കളങ്കമായ പെരുമാറ്റം.ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ഞങ്ങൾ തമ്മില് കാണുന്നത് തന്നെ. പക്ഷെ അതിന്റെ യാതൊരു സങ്കോചവും അവൾക്കുണ്ടായിരുന്നില്ല.
“ഹോ ഇതെന്ത് ജാഡയാ കണ്ണേട്ടാ…
ഇടക്ക് ഞാൻ സീരിയസാവുമ്പോൾ അവൾ ചിണുങ്ങിക്കൊണ്ട് പറയും. അപ്പോൾ ഞാനും ഗൗരവം വിട്ട് അവളുടെ കുട്ടികളിക്ക് സപ്പോർട്ട് ചെയ്യും.അവളുടെ നിർബന്ധപ്രകാരം പാർക്കിലൊക്കെ പോയി കുറെ നേരം സംസാരിച്ചിരുന്നു. കൂടുതലും കോളേജ് വിശേഷങ്ങളാണ് പിന്നെ കുട്ടികാലത്തെ ഓർമകളും തമാശകളും.
“എന്തേലും ഒന്ന് പറ മനുഷ്യാ
ഞാൻ പറയുന്നത് കേട്ടോണ്ടിരിക്കാതെ.. !
അവളുടെ സംസാരം ശ്രദ്ധിച്ച് മിണ്ടാതിരിക്കുന്ന എന്റെ നോക്കിക്കൊണ്ട് അവൾ കുറുമ്പൊടെ പറഞ്ഞു..
“നീ പറഞ്ഞോ നിന്റെ സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസാണ്..!
ഞാൻ ചിരിയോടെ പറഞ്ഞു..
അതോടെ കക്ഷി ഫുൾ ഫ്ലോയിൽ ആയി. ഭക്ഷണവും കഴിച്ചു ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം ഒൻപതു മണിയായിരുന്നു. ഞങ്ങളുടെ അടുത്തിടപഴകിയുള്ള നടത്തവും സംസാരവും ആസ്വദിച്ചുകൊണ്ട് ലച്ചു ആൻഡ് ടീം ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ട്.
“ഞങ്ങള് പുറത്ത്‌ന്ന് കഴിച്ചു. നിങ്ങള് കഴിച്ചില്ലേ..?
ഞാൻ അവരെ ഫേസ് ചെയ്യുന്നതിലെ ചളിപ്പ് മാറ്റാൻ ചോദിച്ചു. ലച്ചു അപ്പോഴും എന്നെ അടിമുടി സ്കാൻ ചെയ്യുവാണ്.ആ കളി ഒഴിവാക്കാനായി ഞാൻ നേരെ ചെന്ന് നിലത്തിരുന്ന് ആ മടിയിലേക്ക് തലവെച്ചു.
“മസാജ് ചെയ്തേ ലച്ചൂ..
ഞാൻ തടിച്ചീടെ കൈ രണ്ടും എന്റെ തലയിൽ പിടിപ്പിച്ച് പറഞ്ഞു.
“കണ്ണേട്ടൻ അമ്മ മോനാല്ലേ…
എന്റെ പെരുമാറ്റം കണ്ട് ശ്രീക്കുട്ടി ചിരിയോടെ ചോദിച്ചു. എല്ലാരും ഞങ്ങളെ ശ്രദ്ധിക്കുവാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
“ആ ഇപ്പഴൊക്കെ അമ്മ മോനാണ് മോളെ കുറച്ചു കഴിയുമ്പോ എന്താവും ന്ന് അറിയൂല….
ലച്ചു ചിരിയോടെ പറഞ്ഞു.
“അല്ല അമ്മമാരേ സ്നേഹിക്കുന്നവർക്കേ ഭാര്യയെ സ്നേഹിക്കാൻ പറ്റൂ.. ”
ശ്രീക്കുട്ടി അർത്ഥം വെച്ചു പറഞ്ഞത് കേട്ട് എല്ലാരും പരസ്പരം നോക്കി.
അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി എണീക്കാനൊരുങ്ങിയ എന്നെ മാമ തടഞ്ഞു. മൂപ്പര് തള്ള് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ഗൾഫിലെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു പുള്ളി ചിരിയുടെ
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece