❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

മാലപ്പടക്കം തീർത്തു. അസാധ്യ തള്ള് വരുമ്പോൾ ശ്രീക്കുട്ടി മാമയുടെ പിറകിൽ നിന്ന് പുളുവാണെന്ന് സിഗ്നൽ തരുന്നുണ്ടായിരുന്നു. ലച്ചുവും മോശമൊന്നും ആയിരുന്നില്ല.

“സമയം പതിനൊന്നു മണിയായി
കിടക്കാം..!
ലച്ചു ഓര്മിപ്പിച്ചപ്പോഴാണ് മൂപ്പര് പരിപാടി നിർത്തിയത്.അതോടെ എല്ലാവരും എണീറ്റ് കിടക്കാൻ പോയി..

“ഗുഡ്.. നൈറ്റ്‌..

ആരും കാണാതെ ശ്രീക്കുട്ടി എന്റെ കാതിൽ വന്നു പറഞ്ഞു.

“ഗുഡ് നൈറ്റ്…

ഞാനും അവളെ നിരാശപ്പെടുത്തിയില്ല.

എല്ലാവരും ലൈറ്റ് അണച്ചു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നതേ ഇല്ലാ. എന്റെ പെണ്ണിന്റെ അവസ്ഥ എന്താണോ എന്തോ..?
ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു.

ഹലോ…

“ഒറങ്ങീലെ പെണ്ണെ..?

അവൾ പതിവിലും കുറഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ചോദിച്ചു..

“ഇല്ലെന്നേ.. എട്ടു മണിക്ക് കേറി കെടന്നതാ
. കണ്ണടച്ച് കിടക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി.ഉറക്കം വരണ്ടേ..?

അവൾ ദൈന്യതയിലും ചിരിക്കാൻ ശ്രമിച്ചു.

“പുറത്തൂന്ന് എന്തൊക്കെയോ ശബ്ദം കേൾക്ക്ണ പോലെ. ചെലപ്പോ അത് തന്നെ ശ്രദ്ധിച്ചു കെടന്നിട്ടാവും. പൊന്നൂസ് കിടന്നില്ലേ..?

“ഉം.. ഞാൻ ഇപ്പൊ കെടന്നേ ഒള്ളൂ
. ഡീ നിനക്ക് പേടിയാവുന്നുണ്ടോ ?

“സത്യം പറഞ്ഞാൽ ചെറിയ പേടി ഒക്കെ.. ണ്ട്..
ഉമ്മറത്തു കൂടെ ആരോ നടക്ക്ണ പോലെ..
സാരല്ല ഇന്നൊരു രാത്രി അല്ലേ..
ഇനി അതോർത്തു കിടക്കണ്ടാ.പൊന്നൂസ് ഉറങ്ങിക്കോ ഗുഡ് നൈറ്റ്‌… ”

അവൾ ഫോൺ വെച്ചതും എന്റെ അസ്വസ്ഥത കൂടി. അവളാകെ പേടിച്ചു മരിച്ചിരിക്കുകയാണ്‌ എന്ന് ആ ശബ്ദം കേട്ടാൽ അറിയാം. എന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കാലുകൾ കിടക്കയിൽ നിന്നെണീറ്റ് നടന്നു തുടങ്ങി. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. എവിടെയും ലൈറ്റ് ഒന്നും കാണാനില്ല എല്ലാരും ഉറങ്ങിക്കാണും.ഞാൻ പതിയെ ഉമ്മറവാതിൽ തുറന്ന് പുറത്തേക്കിറങ്ങി വാതിൽ പുറത്തു നിന്ന് ചാവി കൊണ്ട് പൂട്ടി.വണ്ടി എടുത്താൽ എല്ലാരും ഉണരും.പക്ഷെ ടാങ്ക് കവറിൽ നിന്ന് അവൾക്ക് മേടിച്ച ഫോൺ എടുക്കാൻ ഞാൻ മറന്നില്ല. ഉച്ചക്ക് തന്നെകൊടുക്കാൻ പറ്റീല. . പിന്നെ ഒന്നും നോക്കീല നേരെ ഒരോട്ടം വച്ചു കൊടുത്തു. അത് അവസാനിച്ചത് തറവാട്ടിലെ പിറകിലെ പറമ്പിൽ ആണ്. ഞാൻ തറവാടിന്റെ വടക്കേ മുറ്റത്തു എത്തിയതും ഉമ്മറത്ത് നിന്നും ഒരു രൂപം പുറത്തേക്ക് ചാടി കാവിനടുത്തേക്ക് ഓടി.ഒരു നിമിഷം അത് കണ്ട് ഞെട്ടിപ്പോയെങ്കിലും പൂർവാധികം ശക്തിയോടെ ഞാൻ ആ രൂപത്തിന് പിന്നാലെ കുതിച്ചു. ആകെ പരിഭ്രാന്തനായി ലക്ഷ്യമില്ലാതെയാണ് ആ മനുഷ്യൻ ഓടുന്നത്.ഇല്ലത്തൊടിയിൽ വേലിക്കകമ്പിക്കടുത്തത്ത്‌ ചാരി

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *