❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

ഞാൻ പിടിവിട്ടുമാറിക്കൊണ്ട് പറഞ്ഞുകൊണ്ട് മുറ്റത്തു കിടക്കുന്ന ഫോണിന്റെ ബോക്സ്‌ എടുത്തു കൊണ്ട് വന്നു. കുട്ടമ്മാമയെ പിടിക്കാനുള്ള ഓട്ടത്തിൽ വീണതാണ്. ഞാൻ പൊടി തട്ടികളഞ്ഞുകൊണ്ട് അതെടുത്തു വീണ്ടും ഉമ്മറത്തേക്ക് കയറി.

“ഒന്നാം റാങ്ക് കിട്ടിയെന് എന്റെ അമ്മൂന് ചെറിയ ഒരു ഗിഫ്റ്റ് !

കണ്ണടച്ച് നിൽക്കുന്ന അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു.

അവൾ ആകാംഷയോടെ കണ്ണു തുറന്ന് ഗിഫ്റ്റ് നോക്കി. പിന്നെ ആ കവറൊക്കെ മാന്തി പൊളിച്ചു. ബോക്സിൽ ഫോൺ കണ്ടപ്പോൾ കണ്ണു നിറച്ചു കൊണ്ട് എന്നെ നോക്കി. പിന്നെ അതവിടെ വെച്ച് ഒന്നും മിണ്ടാതെ എന്റടുത്ത്‌ വന്ന് ഒരു നെടുവീർപ്പോടെ എന്റെ കഴുത്തിൽ തൂങ്ങി.

“ഇഷ്ടപ്പെട്ടില്ലേ… ?

അവൾ എന്നെ ചുറ്റി വരിയുന്നതിനിടെ ഞാൻ കാതിൽ കടിച്ചു കൊണ്ട് ചോദിച്ചു.

“ഉം..എന്തിനാ കണ്ണേട്ടാ.. ഇങ്ങനെ പൈസ കളയുന്നെ..?

“അതൊന്നും ഓർത്ത് എന്റെ പെണ്ണ് ബേജാറാവണ്ട.!

ഞാനവളെ മേലോട്ട് പൊക്കിയപ്പോൾ അവൾ രണ്ടു കാലും എന്റെ അരക്കു പിന്നിലേക്കിട്ട് ഇരുന്നു. ഇപ്പൊ അവൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ എന്റെ ഒക്കത്തിരിക്കുകയാണ്.

“അമ്മൂന്റെ കയ്യിൽ ഒന്നൂല്ലാട്ടോ
ഗിഫ്റ്റ് തരാൻ… ”

അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

“ആര് പറഞ്ഞു ഇല്ലാന്ന്. എനിക്കൊരു പഞ്ചാര ഉമ്മ തന്നെ ഇവിടെ.. ”

ഞാൻ കവിളിൽ കൈകുത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ നിറകണ്ണുകളോടെ അവിടെ ചുണ്ടമർത്തി.

“വന്നേ കെടക്കാം. മോളൂനെ ഉറക്കീട്ട് ഏട്ടന് പോണം.. !

ഞാനവളുടെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു കൊണ്ടത് പറഞ്ഞപ്പോഴാണ് ഞാൻ കള്ളത്തരത്തിൽ വന്നതാണല്ലോന്ന് അവൾക്കോർമ വന്നത്.

“എന്ന പോട്ടെ വണ്ടി റൂമിലേക്ക് .. “

എന്റെ ഒക്കത്തിരുന്ന്കൊണ്ടു തന്നെ കൈ നീട്ടി ഫോൺ ബോക്സ്‌ കയ്യിലാക്കി കൊണ്ടവൾ ചിരിയോടെ പറഞ്ഞു.

ഞാനവളേം കൊണ്ട് ഉള്ളിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. അവളെ ബെഡിലേക്ക് കിടത്തി.ഫോണിൽ നാലരക്ക് അലാറം സെറ്റ് ചെയ്തു.അഞ്ച് മണി കഴിഞ്ഞാൽ ലച്ചു എണീക്കും. അതിനു മുന്നേ അവിടെയെത്തണം.

“ആ ബീന അങ്ങനെയൊക്കെ പറഞ്ഞിട്ട് നീയെന്താ ഒന്നും മിണ്ടാഞ്ഞെ പെണ്ണെ.?

ഞാൻ ഉച്ചക്ക് നടന്ന സംഭവം ഓർത്തു കൊണ്ട് ചോദിച്ചു.

“ആ അത് പറഞ്ഞപ്പഴാ.. എന്റെ കണ്ണനിങ്ങു വന്നേ.. “

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *