“താലി കീപ്പിനുള്ളതല്ല…
ഭാര്യേടെ കഴുത്തിൽ കെട്ടാൻ ഉള്ളതാ. വേഗം എടുത്ത് താ.. എനിക്ക് പോണം.. !
ഞാൻ അലറി… എന്റെ സർവ നിയന്ത്രണവും തെറ്റി ഞാനാകെ ഒരു ഭ്രാന്തനായി മാറിയിരുന്നു.
പിന്നെ അവൾ എതിർത്തില്ല..
അലമാര തുറന്ന് താലി എടുത്ത് എന്റെ കയ്യിൽ എടുത്ത് തരാനൊരുങ്ങി. പക്ഷെ അവളറിയാതെ അവളുടെ കൈ പിന്നോട്ട് വലിഞ്ഞു…
എന്തെ തരുന്നില്ലേ…?
“ഇല്ലാ ഇതെന്നെ കൊന്നാലും ഞാൻ തരൂല..
അടുത്ത നിമിഷം എന്റെ കൈ അവളുടെ കൈ അവളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു.
അടി കിട്ടി നിലത്തു വീണ അവൾ വീണ്ടും എണീറ്റിരുന്ന് കട്ടിലിലിരുന്ന് മുഖം പൊത്തി കരയാൻ തുടങ്ങി..
“വാടി ഇവിടെ…
അവളുടെ കൈ പിടിച്ച് വലിച്ച് ഞാൻ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി…
“കേറ്..
മുറ്റത്തേക്കിറങ്ങി ബൈക്കെടുത്ത് ഞാൻ അവളെ നോക്കി പറഞ്ഞു
എങ്ങോട്ടാ…
ചാവാൻ…
“ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതാ കണ്ണേട്ടാ..
സോറി… ”
“നിനക്ക് മാത്രല്ലേ സങ്കടം ഒള്ളൂ
നീയിത് കുറെ കാലായി തുടങ്ങീട്ട്
ബാക്കിയുള്ളോനിവിടെ കെടന്ന് ഉരുകുമ്പഴാണ് അവളുടെ അമ്മേടെ കീപ്പ്.. ! നീ കേറുന്നുണ്ടോ?
ഞാൻ അലറി….
അവൾ ഒന്നും മിണ്ടാതെ പിന്നിൽ കയറി ഇരുന്നു.സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ മണ്പാതയിലൂടെ മരണവേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ പേടി കൊണ്ട് അവളെന്നെ ഇറുക്കി തുടങ്ങി
നേരെ പോയത് അമ്പലത്തിലേക്കാണ്.പൂജ സമയം കഴിഞ്ഞതിനാൽ ആ പരിസരത്ത് ഒരാളും ഉണ്ടായിരുന്നില്ല. അമ്പലമുറ്റത്തു വണ്ടി നിർത്തിക്കൊണ്ട് ഞാൻ അവളേം വലിച്ചു കൊണ്ട് അടച്ചിട്ട ശ്രീകോവിലിനു മുന്നിൽ നിന്നു. അവൾ കാര്യം അറിയാതെ എന്നെ ഉറ്റുനോക്കി നിക്കുന്നുണ്ടായിരുന്നു.
അവളുടെ കഴുത്തിൽ കിടക്കുന്ന ഉണ്ണി കെട്ടിയ താലി പൊട്ടിച്ചു ദൂരെ എറിഞ്ഞു കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്ന് എന്റെ താലി പിടിച്ച് വാങ്ങി.
“കണ്ണേട്ടാ.. വേണ്ടാ…
ഇപ്പോഴല്ല.. പിന്നെ മതി…
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece