❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

എന്റെ ഉദ്ദേശം മനസ്സിലായ അവൾ തടഞ്ഞു.

“ഇപ്പൊ തന്നേ വേണം. അല്ലെങ്കിൽ നീ ഇനിയും ഇത്പോലോരൊന്ന് പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യും!
നിനക്കറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാർത്ഥിച്ചോ.. !

“മുഹൂർത്തവും ആചാരങ്ങളും ഒന്നും അറിയില്ല.ഒരുറപ്പ് മാത്രം എന്റെ ജീവനുള്ള കാലം വരെ ഇവളെ പൊന്നു പോലെ നോക്കിക്കോളാം.ഞങ്ങളെ അനുഗ്രഹിക്കണം !

അടഞ്ഞു കിടക്കുന്ന ശ്രീകോവിലിലേക്ക് നോക്കി കൈ കൂപ്പിക്കൊണ്ട് പറഞ്ഞുകൊണ്ട് ഞാൻ കണ്ണടച്ചു കൈ കൂപ്പി പ്രാര്ത്ഥിച്ചു നിൽക്കുന്ന അവളെ താലി ചാർത്തി.പിന്നെ ഞാനും അവളും പരസ്പരം കണ്ണിൽ നോക്കി നിന്നു.

“ഇനി എന്റെ ഭാര്യയെ സമ്മതിച്ചാൽ ഞാൻ വേണേൽ ശ്രീക്കുട്ടിയെ കെട്ടാം !

“കൊല്ലും ഞാൻ…. !

അവൾ ഉണ്ടക്കണ്ണുരുട്ടി പറഞ്ഞു.
പിന്നെ തേങ്ങിക്കരഞ്ഞു കൊണ്ട് എന്റെ മാറിലേക്ക് വീണു കെട്ടിപിടിച്ചു. പൊടുന്നനെ ഞങ്ങളുടെ പ്രണയം കണ്ട് കുശുമ്പ് തോന്നിയ കാർമേഘങ്ങൾ അലറികരഞ്ഞു കൊണ്ട് ഞങ്ങളെ നനച്ചു. തിമിർത്തു പെയ്യുന്ന മഴയിൽ നിന്ന് എന്റെ പെണ്ണിനെ മാറിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് പരിസരം മറന്നു ഞാൻ കണ്ണടച്ച് നിൽക്കുമ്പോൾ .എന്റെ നെഞ്ചിലെ പ്രണയാഗ്നിയുടെ ചൂടിൽ വിശ്വാസമർപ്പിച്ചു കൊണ്ട് അവൾ എന്നെ എല്ലു നുറുങ്ങുമാറ്‌ ചുറ്റി വരിഞ്ഞു.
തുടരും……..

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *