“ആര് എന്ത് മൈര് പറഞ്ഞാലും.. എനിക്കൊന്നും ഇല്ലാ..
നീ എന്റെ നല്ലതിന് വേണ്ടിയെ എന്തും പറയൂ എന്നെനിക്കറിയാം… ”
“തോന്ന്യാസം പറയരുതെന്ന് പറഞ്ഞിട്ടില്ലേ.. ”
കൈത്തണ്ടയിൽ അമർത്തിയുള്ള നുള്ള് കൊണ്ട്
ഞാൻ എരിവലിച്ചു.എനിക്ക് വേദനിക്കുന്നുവെന്ന് കണ്ടപ്പോൾ അവൾ കയ്യെടുത്തു പിന്നെ അവിടെ തഴുകാൻ തുടങ്ങി.
“എന്റെ കുട്ടി തോന്ന്യാസം ഒന്നും പറയരുത് ട്ടോ . നമ്മടെ വാക്കുകൾ ആണ് നമ്മടെ സംസ്കാരം.!
“ഓ ശരി വല്യമ്മേ..
വന്നേ വിശക്കുന്നു.. ”
ഞാനവളേം വലിച്ച് കഴിക്കാൻ പോയി.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ എല്ലാം ഒഴിവാക്കി. അച്ഛമ്മക്ക് സംശയം തോന്നരുതല്ലോ.. എന്നാലും അച്ഛമ്മ എണീറ്റു പോയ ഗ്യാപ്പിന് അവളൊരു ഉരുളയുരുട്ടി എന്റെ വായിൽ വെച്ചു തന്നു. കുറെ ദിവസമായിട്ടുള്ള പതിവാണത്. അവളുടെ പ്ലേറ്റിലെ ഒരു ചോറുരുളഎനിക്കുള്ളതാണ്.ഞാൻ തിരിച്ചും കൊടുക്കണം അല്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം നോക്കണ്ട.ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും കിടന്നു.അവളെ കട്ടിലിലേക്ക് ചാരി ഇരുത്തി ഞാൻ മടിയിൽ തലവെച്ചു കിടന്നു.അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള കാര്യങ്ങളും തമാശകളും ഒക്കെ.ഓരോ കഥക്കനുസരിച്ചും അവളുടെ മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നുണ്ട്. അവളെതന്നെ നോക്കി കിടന്നെങ്കിലും അവള് പറഞ്ഞതൊന്നും കേട്ടില്ല. മഴ പെയ്തു തോർന്ന പോലെ അവളുടെ കഥ പറച്ചിൽ അവസാനിച്ചപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.
“അല്ല നാളെ ഞാൻ എന്ത് വേണമെന്ന് പറഞ്ഞില്ല ഇതുവരെ…
“അതിലിപ്പോ ഇത്ര ചോദിക്കാനെന്താ, എന്തായാലും പോണം.. !”
“ഇങ്ങള് മുത്താണ് ബേബി ചേട്ടാ”
ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ പാൽപ്പല്ലുകൾ കാട്ടി.
“പിന്നേ ഇങ്ങനെ കിടന്നാ മതിയോ. നോക്കണ്ടേ…?
ഞാൻ ഒട്ടും വഴങ്ങാത്ത ശൃംഗാര ഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു.
“നോക്കി കിടക്കെ ഒള്ളൂ..
ഒന്നും നടക്കൂല !
അവൾ മുഖം വെട്ടിച്ചു.
“അതെന്താ ഇപ്പൊ അങ്ങനെ…?
ഞാൻ നിരാശയോടെ ചോദിച്ചു.
“ആ ഇപ്പൊ ഇങ്ങനെയാണ്..
കല്യാണം കഴിയുന്ന വരെ ഒരേർപ്പാടും വേണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ട് !”
“ഓ സ്വന്തം കാര്യം സാധിച്ചെടുത്തല്ലോ ഉച്ചക്ക്..
അപ്പൊ ഇതൊന്നും ഓർമ ഉണ്ടായിരുന്നില്ലേ…?
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece