“അത് വേറൊരു കാര്യം ണ്ട് അമ്മേ..
സ്റ്റാർട്ടിങ് കിട്ടാതെ ഞാൻ തപ്പിത്തടഞ്ഞു..
“എന്ത് കാര്യം..?
മറുതലക്കൽ മാതാശ്രീ കുതുകിയായി..
“നമ്മടെ ആതിര ഇല്ലേ….
“നമ്മടെ അല്ല നിന്റെ ആതിര..
ആ ബാക്കി പറ…
ലച്ചു ഇടക്ക് കയറി എന്നെ തളർത്തി. ആതിരയാണെങ്കിൽ എന്റെ തൊട്ടടുത്ത് ബൈക്കിൽ ചാരി നിൽപ്പുണ്ട്.
“ആതിരക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ ഒന്ന് യൂണിവേഴ്സിറ്റി വരെ പൊക്കോട്ടെ?
ഞാൻ വിനയം വാരിവിതറി.
അതിന് എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ മോനിപ്പോ ഒരുങ്ങി കെട്ടി അവളുടെ വീട്ടില് എത്തിക്കാണും.
എന്ത് പ്രഹസനാണ് സജീ…
ലച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു.
“എന്നാലും എന്റെ ലച്ചൂനോട് പറയാതെ ഞാൻ പോവോ..
ഞാൻ പൊയ്ക്കൊട്ടെ?
ഇപ്രാവശ്യം ഞാനല്പം സീരിയസായാണ് ചോദിച്ചത്.സംഗതി കുളമായോ എന്ന മട്ടിൽ ആതിര എന്നെ നോക്കുന്നുണ്ടായിരുന്നു..
“ഉം.. ശരി ശരി.. വേഗം പോയിട്ട്
വാ. ഇന്നിവിടെ ചിലരൊക്കെ വരുന്നുണ്ട്… ”
ലച്ചു കനത്തിൽ പറഞ്ഞു.
“അതാരാ അമ്മാ..?
“പോയിട്ട് വാ ചെക്കാ.. !
അതോടെ ഞാൻ ഫോൺ വെച്ചു. അവളെയും കൂട്ടി ഇറങ്ങി.അവൾ തൊട്ടടുത്ത് തന്നെയാണ് ഇരുന്നതെങ്കിലും അവൾ എന്നെ പിടിക്കുന്നൊന്നും ഇല്ലാ എന്ന് ഞാൻ ശ്രദ്ധിച്ചു.
“എന്താ ചിന്നൂ ഒന്നും മിണ്ടാത്തെ അല്ലെങ്കിൽ നിന്റെ വായടഞ്ഞ നേരം ഇല്ലല്ലോ.. ”
രണ്ടു പേർക്കും ഇടയിലുള്ള സ്റ്റാർട്ടിങ് ട്രബിൾ മറികടക്കാൻ ഞാൻ തന്നെ മെനക്കെട്ടു.
“ഒന്നും ഇല്ലാ.. ഇപ്പൊ എന്തോ പഴയ പോലെ പറ്റണില്ല… ”
അവൾ പതിയെ പറഞ്ഞു..
അതെന്തു പറ്റി..?
“അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ..
ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.?
അവൾ കുസൃതിയോടെ പറഞ്ഞു.
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece