❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

അതിനു മറുപടി പറയാതെ ഞാൻ പിറകിലേക്ക് കൈ നീട്ടി അവളുടെ കൈ വലിച്ച് എന്നിലേക്ക് വലിച്ചടുപ്പിച്ചു.ക്ഷണത്തിനു കാത്തിരുന്ന പോലെ അവൾ എന്റെ വയറിനു ചുറ്റും കൈ ചുറ്റി ഒട്ടിയിരുന്നു എന്റെ തോളിലേക്ക് തല വെച്ചു. അത്രക്കങ്ങോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

“ചിന്നൂട്ടീ…

അവളുടെ കയ്യിൽ തഴുകിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു…

ഉം..
അവളൊന്ന് മൂളിയതേ ഒള്ളൂ..

“നീ ഒരുമാതിരി സെന്റി പെങ്ങൾ ആയിപ്പോവുന്നുണ്ട് ട്ടോ. നമുക്ക് ടിക് ടോക്കിലെ പ്പോലെ ആയാ മതി. ഈ ചൂലെടുത്ത്‌ പുറത്തെറിഞ്ഞിട്ട് ഒരു പാട്ടുണ്ടല്ലോ… വാവാ ഡിയറ് ബ്രദറ്.. അതൊക്കെ ബാക്ക്ഗ്രൗണ്ടില് കൊടുത്ത്…. ഏത്..?

അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ തോളിൽ കീഴ്ത്താടി കുത്തി എന്നെ ചുറ്റി വരിഞ്ഞ് അവളിരുന്നു. പതിയെ പെണ്ണ് ഉഷാറാവാൻ തുടങ്ങി. ഓരോന്ന് പറയാനും ചിരിക്കാനും തുടങ്ങി.ഇടക്ക് അവൾ തനി പെങ്ങളായി ഉപദേശങ്ങളും തരാൻ തുടങ്ങി. അങ്ങനെ അവിടെ എത്തിയതേ അറിഞ്ഞില്ല.യൂണിവേഴ്സിറ്റി കാമ്പസിൽ എത്തുമ്പോൾ സമയം പതിനൊന്നു മണിയായിരുന്നു.പ്രതീക്ഷിച്ചതിലും അധികം ആളുകളെ അവിടെ കണ്ടതോടെ അവൾ എന്റെ കയ്യിലെ പിടുത്തം മുറുക്കി.

“നീ ആദ്യായിട്ടാണോ ഇവിടെ…?
അവളുടെ എക്സ്പ്രഷൻ കണ്ട് ഞാൻ ചോദിച്ചു..

“ഉം.. വരേണ്ട ആവശ്യം ഒന്നും ണ്ടായിട്ടില്ലല്ലോ..?

കാമ്പസിലെ ആ നിൽപ്പ് എന്നെ പഴയ പല കാര്യങ്ങളും ഓർമിപ്പിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇവിടെ ഒരു ഹോസ്റ്റൽ സമരം നടന്നിരുന്നു. അന്ന് എസ് എഫ് ഐ ക്ക് വേണ്ടി അതിൽ പങ്കെടുക്കാൻ എന്നും വരുമായിരുന്നു. അങ്ങനെ യൂണിവേഴ്സിറ്റിയുടെ മുക്കും മൂലയും മനഃപാഠമാണ്.കോളേജ് ടൈമിൽ ഒക്കെ സംഘടന പ്രവർത്തനം ഒരാവേശമായിരുന്നു.പിന്നേ പിന്നെ അത് തണുത്തു. പെൺകുട്ടികളുടെ മുന്നിൽ പട്ടിഷോ കാണിക്കാനായിട്ട് ചില അവന്മാർ സംഘടനയിൽ കയറിക്കൂടി. കോളേജ് ആയതു കൊണ്ട് ആരെയും വെറുപ്പിക്കാൻ പറ്റില്ലല്ലോ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അതോടെ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു. എന്നാലും സെക്കൻഡ് ഇയറിൽ മാഗസിൻ എഡിറ്ററൊക്കെ ആയിരുന്നു.നല്ല രസമായിരുന്നു ആ കാലഘട്ടം. ഓരോ വർഷവും വരുന്ന ജൂനിയർ പെൺകുട്ടികളെ ചാക്കിട്ടു പിടിക്കാൻ നടക്കുന്ന സീനിയേഴ്സ്, വെൽകം പാർട്ടി എന്ന പേരിൽ നടത്തുന്ന റാഗിംഗ്, ആർട്സ്, കോളേജ് ഡേ, വിക്ടറി ഡേ. അങ്ങനെ എന്തെല്ലാം ഓർമ്മകൾ !.കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസ്സിലെ ഒരുമാതിരിപ്പെട്ട ചെക്കന്മാർക്കും പ്രേമം ഉണ്ടായിരുന്നു. മിക്കതും റ്റൂ വേ തന്നെ.എല്ലാവരും എന്നെ നിര്ബന്ധിക്കുമായിരുന്നു. ഏതെങ്കിലും ഒന്നിനെ പ്രപ്പോസ് ചെയ്യാൻ. ഞാൻ കേൾക്കാതിരുന്നപ്പോൾ പിന്നെ അത് പരിഹാസമായി മാറി. അവരോട് പറയാൻ പറ്റുവോ എന്റെ ചെറിയമ്മയെ ആണ് ഞാൻ സ്നേഹിക്കുന്നത് എന്ന്?. കൂട്ടുകാർ എല്ലാം കാമുകിമാരുമായി സൊള്ളികൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ ഫോണിൽ ഉണ്ണിമാമയുടെ കല്യാണ ആൽബത്തിൽ നിന്നും എടുത്ത

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *