ഫോട്ടോയിൽ അമ്മുവിനേം നോക്കി ഇരിക്കുമായിരുന്നു. അന്ന് കൊട്ടിഘോഷിക്കപ്പെട്ട പല കോളേജ് പ്രണയങ്ങളും എന്റെ മുന്നിൽ തകർന്നു വീഴുന്നത് ഞാൻ കണ്ടതാണ്. എന്നാൽ അന്ന് ഞാൻ മനസ്സിൽ മാത്രം താലോലിച്ച എന്റെ പെണ്ണിന്റെ മാറിൽ തലവെച്ചാണ് ഞാനിപ്പോൾ ഉറങ്ങാറ്.കാലം എത്ര നന്നായിട്ടാണ് എന്നെ സാന്ത്വനിപ്പിക്കുന്നത്.
ഭൂതകാല സ്മൃതികളിൽ നിന്ന് ഞാൻ പുറത്ത് വന്നത് ചിന്നു എന്നെതട്ടിവിളിച്ചപ്പോഴാണ്.പിന്നെ ഞങ്ങൾ നേരെ പോയത് എക്സാം കോൺട്രോളറുടെ അടുത്തേക്കാണ്. ഓൺലൈൻ ആയി അപ്ലൈ ചെയ്തിരുന്നതിനാൽ അധികം ചീയാതെ കാര്യം നടന്നു.
അവിടുന്ന് പോരുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. അപ്പോഴാണ് അമ്മുവിന്റെ റാങ്കിന്റെ കാര്യം ഞാൻ അവളോട് പറയുന്നത്.. അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ വായപൊളിച്ചു.
“എനിക്കൊന്നും ഇത് നടക്കൂല ഏട്ടാ ഞാൻ നിർത്താൻ പോവാ”
അവൾ സ്വല്പം നിരാശയോടെ പറഞ്ഞു.
“ഒക്കെ നടക്കും ഇനി എന്റെ ചിന്നൂസിനെ പഠിപ്പിച്ചു ജോലി ആക്കീട്ടെ എനിക്ക് വേറെ എന്തും ഒള്ളൂ. ”
ഞാനവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം തെളിഞ്ഞു.
സത്യത്തിൽ കഷ്ടമാണ് അവളുടെ കാര്യം. വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതാണ്. പിന്നെ ആ അമ്മ തയ്യൽ മെഷീൻ ചവിട്ടീട്ടാണ് ആ കുടുംബം കഴിയുന്നത്. പിന്നെ ഭാഗ്യവശാൽ അമ്മാവന്മാരൊക്കെ നല്ല സപ്പോർട്ടാണ്. അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ് അമ്മുവിന്റെ കാൾ വരുന്നത്..
“പറയെട കുട്ടാ…..
ഞാൻ ഫോണെടുത്തുകൊണ്ട് പറഞ്ഞു.
എവിടെത്തി നിങ്ങള്?.
പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.
“ഞങ്ങള് ദേ എത്തി. മാക്സിമം ഒരു മണിക്കൂർ..
“വേറൊന്നും വിചാരിക്കല്ലേ ട്ടോ
എനിക്ക് കാണാഞ്ഞിട്ട് വല്ലാത്തൊരു ശ്വാസം മുട്ടല്.അതോണ്ട് വിളിച്ചതാ…. ”
അവൾ ദയനീയമായി പറഞ്ഞത് കേട്ട് എനിക്കും ആകെ വല്ലാതായി.
“ഏട്ടൻ വേഗം വരാട്ടോ. വാവ നല്ല കുട്ടിയായിട്ട് പോയി ഭക്ഷണം കഴിച്ചേ… അപ്പോഴേക്കും ഏട്ടൻ എത്തും.. ഉമ്മാഹ്… ”
ഞാൻ കൊഞ്ചിക്കൊണ്ട് പറയുന്നത് കേട്ട് ആതിര അതിശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
“ദേ തേൻ ഒലിക്കുന്നു…
തുടച്ചു കള..
ഫോൺ വെച്ചപ്പോൾ എന്നെ കളിയാക്കിക്കൊണ്ട് അവൾ ചിരിച്ചു.
“ഓ ഞാൻ സഹിച്ചു.. “
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece