“ഡ്രസ്സ് ഒക്കെ ചീപ്പായി പോവൂലെ പെണ്ണെ..?
ഞാൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ ആലോചനയിലാണ്ടു.
“എന്നാപ്പിന്നെ ഒരു ഓർണമെന്റ് വാങ്ങികൊടുക്ക്.. !
“അതിനുള്ള പൈസ ഒന്നും എന്റേൽ ഇല്ലാ കുരിപ്പേ. പിന്നെ സ്വർണം ഒക്കെ വാങ്ങുമ്പോൾ അത്യാവശ്യം കനത്തില് വാങ്ങണ്ടേ..?
“ആ അതും ശരിയാ..
നീ ഒരു കാര്യം ചെയ്യ് ചേച്ചിയോട് തന്നെ ചോദിക്ക്”
ചിന്നു സീരിയസായി നിർദ്ദേശം മുന്നോട്ടു വെച്ചു.
“അത് ശരിയാണല്ലോ.. സർപ്രൈസ് നടക്കൂല എന്നല്ലേ ഒള്ളൂ…
ഞാൻ വണ്ടി സൈഡിലേക്കൊതുക്കി അവളെ വിളിച്ചു..
“എത്താറായോ..?
ഫോണെടുത്തതും അവൾ അക്ഷമയോടെ ചോദിച്ചു..
“ഇപ്പോ എത്തും.കുഞ്ഞൂന് റാങ്ക് കിട്ടിയെന് എന്താ ഗിഫ്റ്റ് വേണ്ടേ.?
“പറയട്ടെ..
അവൾ മടിച്ചു കൊണ്ട് ചോദിച്ചു..
“ധൈര്യായിട്ട് പറഞ്ഞോ..
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..
“ഈ റോഡ് സൈഡില് പൈനാപ്പിളും നെല്ലിക്കേം ഒക്കെ ണ്ടാവൂലെ കുപ്പീലിട്ട് വെച്ചത് രണ്ട് നെല്ലിക്കേം മൂന്ന് പൈനാപ്പിളും വേണം അമ്മൂന് !
അവൾ സീരിയസായി പറഞ്ഞു നിർത്തി.
“ആഹ് ബെസ്റ്റ്.”
അവളുടെ ആഗ്രഹം കേട്ട് ചിന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ഫോൺ കട്ടാക്കി ഞാനും ആ ചിരിയില് പങ്ക് ചേർന്നു.
ചിരി കഴിഞ്ഞ് ഫോൺ പോക്കറ്റിൽ ഇട്ടപ്പോഴാണ് എനിക്ക് ആ ഐഡിയ മിന്നിയത്. ഒരു ഫോൺ വാങ്ങിച്ചു കൊടുക്കാം അവളുടെ അടുത്തുള്ളത് സാംസങിന്റെ പഴയ ജെ വൺ ആണ്. അതിന്റെ മൃതപ്രായം എന്നെ കഴിഞ്ഞതാണ്. വാട്സ്ആപ്പ് തുറന്നാൽ പോലും ഹാങ്ങ് ആവുന്നത് എത്ര തവണ കണ്ടിരിക്കുന്നു
എന്റെ മോനുള്ള അവസാനത്തെ പോക്കറ്റ് മണിയാണ് ഇനി മര്യാദക്ക് ജോലിയെടുത്ത് എന്നെ പോറ്റിക്കോളണം എന്ന് പറഞ്ഞു ലച്ചു എടിഎം കാർഡ് തന്നിട്ടുണ്ട്.ആ ധൈര്യത്തിലാണ് ഈ കളിയൊക്കെ.
ഒട്ടും സമയം കളയാതെ ഞാൻ ചിന്നുവിനെയും കൂട്ടി മൊബൈൽ ഷോപ്പിലേക്ക് കയറി.റിയൽമി 6 ആണ് വാങ്ങിയത്. എനിക്ക് വാങ്ങണം എന്നാഗ്രഹിച്ച ഫോൺ ആയിരുന്നു.അതുകൊണ്ട് അവൾക്കും അത് തന്നെ വാങ്ങി.പതിനയ്യായിരം രൂപയോടടുത്തായി.അവിടുന്ന് ഇറങ്ങി നേരെ കേറിയത് കസവു കേന്ദ്രയിലാണ്.
“ഡ്രസ്സ് കൂടെ വാങ്ങാം..
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece