അതിനു ഇതിനെന്താ പ്രശ്നം. ഹേ ഒന്നുമില്ല.. അവരുടെ നോട്ടവും ഭാവവും കണ്ടോ.
ഒരു സുന്ദരിയെ കണ്ടാൽ ആണുങ്ങൾ നോക്കും അത് പ്രകൃതി നീയമമാണ്.
ഓ ഒരു സുന്ദരി.. മൂന്നു പിള്ളേരുടെ തള്ളയാ.. ചിഞ്ചുന് ചിരിപ്പൊട്ടി.. ആന്റി ഞങ്ങളെ കടുപ്പിച്ചു ഒന്ന് നോക്കി.
മൗനം.. ……….. ………
ഒരു ഹോട്ടലിൽ കേറി പുട്ടും കടലക്കറിയും കഴിച്ചു. നേരെ കോളേജിലേക്ക്. പ്രിന്സി സർട്ഫികേറ്റും മാർക്ക് ലീസ്റ്റും പരിശോധിച്ചു.. നീ ഇവിടെ പഠിക്കുന്നതല്ലെ…അതെ… സാർ
ഇതാരാ..,? കാസിൻ സിസ്റ്റർ..
അവിടെ നിന്ന് ഇങ്ങോട്ട് വരാൻ കാരണം. അവിടെ ജോബ് ഡേറ്റ് കഴിഞ്ഞു മറ്റൊരു കമ്പനിയിൽ തുടരാൻ നോക്കിയപ്പോൾ. അമ്മയെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ വിളിച്ചു.. അമ്മക്ക് ഇപ്പോൾ നടക്കാനും മറ്റും വയ്യ പിന്നെ ഇടയ്ക്കു ഷുഗറും ഹൈ ആവുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ അവിടെ നിൽക്കുന്നത്
സെരിയല്ല എന്ന് തോന്നി. ഹോ ഫാമിലി പ്രോബ്ലം.. എസ്സ് സാർ.
ഒക്കെ ജൂൺ 2 യൂ ആർ വെൽക്കം .. സാർ റിയലി..
യെസ്..
അങ്ങനെ ഞങ്ങൾ കോളജിൽ നിന്നും പുറത്തേക്ക് വന്നു.
അവളുടെ സന്തോഷം കാണണം..
പെണ്ണ് നിലത്തൊന്നും അല്ല..
അങ്ങനെ ഞങ്ങൾ ഒരു ഹോട്ടലിൽ കേറി
ഉച്ചയുണ് കഴിച്ചു. നേരെ സിനിമ കാണാൻപോയി ഒരു ഹിന്ദി മൂവി ബറ്റാലിയൻ 609മൂവി തുടങ്ങി കുറച്ചു കഴിഞ്ഞു ഞാൻ കസേരയിൽ കിടന്നുറങ്ങി.മൂവി കഴിഞ്ഞു ചിഞ്ചു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഒരു കൊട്ടുവാ ഇട്ട് പോകാം.
