കണ്ണീർ 1
Kanneer Part 1 | Author : Chelipuranda Kadhakal
അജ്‌മൽ ആ ദിവസം മിന്നായം പോലെ ഓർക്കുന്നുള്ളു. നന്നേ ചെറുപ്പം ആണ്. കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നേ ഒള്ളു. പക്ഷെ ആംബുലൻസിൽ നിന്ന് സ്ട്രക്ച്ചർ എടുത്ത് വീട്ടിലേക്ക് വെക്കുന്നത് കണ്ടപ്പോഴും പതിവില്ലാത്ത ആൾക്കൂട്ടവും എല്ലാവരുടെ മുഖത്തുള്ള സങ്കടവും കണ്ടപ്പോഴും അവനു മനസ്സിലായി.
വാപ്പ ഇനി സംസാരിക്കില്ല , അനങ്ങില്ല. സങ്കടത്തിൽ ആണ്ടുപോയ അവൻ കരയാൻ തുടങ്ങി. അജ്‌മൽ ആ ദിവസം മിന്നായം പോലെ ഓർക്കുന്നുള്ളു, പക്ഷെ അന്ന് ഉമ്മ പറഞ്ഞ വാക്കുകൾ, അത് ഹൃദയത്തിൽ ആണ് കൊത്തി വച്ചത്. “നീ ഒരു ആണ് അല്ലെ , ഇങ്ങനെ കെടന്നു നെലോളിക്കല്ലേ. അൻ്റെ വാപ്പാൻ്റെ മാനം കളയാൻ”.
*******
” ബൗ ബൗ “, റോക്കിയുടെ കുര ശബ്ദം കേട്ടാണ് അജ്‌മൽ ചിന്തകളിൽ നിന്ന് ഉണർന്നത്. ലഡാക്കിലെ കൊടും തണുപ്പിൽ രാജ്യത്തിന് വേണ്ടി കാവലിരിക്കുമ്പോൾ കാടുകേറിപോകുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള ത്രാണി മരവിച്ച തലച്ചോറിന് ഇല്ലാതെ പോകുന്നു. ദൂരെ നിന്നും ഒരു വണ്ടിയുടെ ശബ്ദം കേൾക്കാം.
അക്ഷയ് ഭയ്യ ആണ്. ഷിഫ്റ്റ് ചേഞ്ച് ചെയ്യാൻ സമയം ആയി. റോക്കിക്ക് അല്ലങ്കിലും അക്ഷയ് ഭയ്യയോട് ഒരു പ്രത്യേക താല്പര്യം ആണ്. റോക്കി ജീപ്പിനു നേരെ ഓടി. അജ്‌മൽ പിന്നാലെ ഓടി.
അക്ഷയ് ഭയ്യ വണ്ടിയിൽ നിന്ന് ഇറങ്ങിയതും റോക്കി അവൻ്റെ കൈകളിലേക്ക് ചാടികയറി. പെട്ടന്നാണ് അത് സംഭവിച്ചത്. “ഭും”. അജ്‌മൽ നോക്കി നിൽക്കെ രണ്ടു ജീവനുകൾ അവൻ്റെ കൺമുന്നിൽ ചിന്നം പിന്നമായി.

നല്ല തുടക്കം. തുടരുക
Variety item pls continue
Interesting please continue, alsoo include Medical bondage &Gag😷
എന്നാ നീ അങ്ങ് എഴുതു ……
എന്നാൽ നീ അങ്ങ് എഴുതു ഒരു കഥ ….. എഴുത്തുകാരുടെ ഭാവനക്ക് അവരവരുടെ സ്ഥലം കൊടുക്ക് …… കുറെ ഞരമ്പന്മാർ വരും അത് ഉൾപ്പെടുത്തൂ ഇങ്ങനെ എഴുതു ….. എന്ന ഇവനൊക്കെ അങ്ങ് എഴുതിയാ പോരെ 😡