സിദ്ധു : വന്നാ
അമ്മു : രാമാ 😊
ഞാൻ : വാ വാ
അമ്മു : സോറി late ആയത്
ഞാൻ : ഒരു സീനും ഇല്ല കെട്ടിയവൻ എവടെ
അമ്മു : എനിക്കറിയില്ല മുത്തേ രണ്ട് ദിവസം ആയി വീട്ടി വന്നിട്ട്
ഞാൻ : ശെരി ശെരി വാ
രാമൻ ചെറിയച്ഛൻ : ആഹ് വന്നോ എല്ലാം വാ വാ ചെല്ല് ചെല്ല്…
പൊട്ടിച്ച് പരത്തിക്കൊണ്ട് ഒരു വണ്ടിടെ ഒച്ച കേട്ടു
സിദ്ധു : വന്നെടേയ്… 😏
ഞാൻ ഫോൺ എടുത്ത് നോക്കി
ഒരു മണിക്കൂർ പത്ത് മിനിട്ട്
What the
സിദ്ധു ചെയറിന്ന് എണീറ്റ് വന്നു..
സിദ്ധു : ഡേയ് എല്ലാം പോയ് വള ഇട്ട് കൊടുക്ക്
കിച്ചു : ഉം വാ അമ്മു
ജാനു : ഡീ വിടടി എന്റെ കൊച്ചിനെ
ഞാൻ : ഇത് കഴിഞ്ഞില്ലേ ഇത് വരേ 😏
ജാനു : ഞങ്ങള് ഇവടെ ഇവക്ക് മുന്നേ വന്നതാ 😏
ഞാൻ : ഒന്ന് പോ ജാനു നീ
സിദ്ധു : ജാനു മോളെ ദയവ് ചെയ്ത്, വീടല്ല കിച്ചുമ്മാ പ്ലീസ്
കിച്ചു : ഈ കാനഡക്കാരിക്ക് ഞാൻ കൊടുക്കുന്നുണ്ട് 😡
ഞാൻ വെളിയിലേക്ക് എറങ്ങി പോയി
സിദ്ധു പിന്നാലെ വന്നു
ആദിടെ car അവടെ വന്ന് ഇങ്ങനെ എരച്ചോണ്ട് നിപ്പാണ്
സിദ്ധു : dancing കാറോ 🤣
സിദ്ധു ഗ്ലാസ്സിൽ പോയി തട്ടി
സുന്ദരൻ വണ്ടി തൊറന്ന് തന്നു
ആള് ഡ്രസ്സ് മാറാ അകത്ത്
ഞാൻ : ഇതെന്ത് 😁
സിദ്ധു : അവൻ കുളിച്ചിട്ട് പോലും ഇല്ല
സുന്ദരൻ : ദേവേട്ടന്റെ വീട്ടി കുളിച്ച് വരുമ്പോ boost ചേ അജി ഡ്രസ്സ് വാങ്ങിച്ചോണ്ട് വന്നു നേരെ അവന്റെ കൂടെ thar എടുത്ത് നമ്മടെ ഇന്ദ്രജാലത്ത് പോയി ആദിടെ bmw എടുത്തു sports+ ഒറ്റ അമത്ത് half tank തീർന്നു ഏതാണ്ട്
സിദ്ധു : നായെ രണ്ടാ milege എങ്ങനെ ടാ കഴിവ് തന്നേ
സുന്ദരൻ : manual paddle shift മാറങ്ങോട്ട് 😏
അവൻ വെളിയിൽ എറങ്ങി എന്റെ മുണ്ട് പിടിച്ച് വലിച്ചു എന്നിട്ട് അകത്ത്ന്ന് കാവി ലുങ്കി എനിക്ക് തൂക്കി ഇട്ട് തന്നു
ഞാൻ : ശവം അതും എടുത്തു😂
സുന്ദരൻ : ഇന്ദ്രൻ എന്നും top ആയിരിക്കണം ഏത് രാമാ
സിദ്ധു : വേണ്ടാ ആ കറുത്ത ലുങ്കി ഉടുത്താ ഇവൻ ഇന്നും show എടുത്തോണ്ട് പോവും നീ ഉടുക്ക് രാമാ…
ഞാൻ : ഉവ്വ്..
സുന്ദരൻ car spray അകത്ത്ന്ന് തടവി ദേഹത്ത് തേച്ച് മുന്നോട്ട് നടന്നു
സിദ്ധു അകത്ത് കേറി ഇരുന്ന് പൊട്ടിച്ചു
സുന്ദരൻ : നായിന്റെ മകൻ 😡 🤦🏻
സിദ്ധു : 😂
ഞങ്ങള് മെല്ലെ നടന്ന് അകത്തേക്ക് പോയി
സൂസി എറങ്ങി ചാടി തുള്ളി വന്നു
സുന്ദരൻ : ചെല്ലക്കിളി 😂
സൂസി : അമ്മോ ലൂക്ക്
സുന്ദരൻ : അണ്ണൻ ലുക്കല്ലേ മോളെ
സൂസി : one hour ല് ഇങ്ങോട്ട് എത്തണെ you must have overspeeded right 😡
സുന്ദരൻ : ഏയ് ഞാൻ ഇവടെ അടുത്ത് ഡീ just 40 kilometers
സൂസി : അങ്കിൾ
സുന്ദരൻ : അടി വാങ്ങും നീ
സിദ്ധു വണ്ടി കൊണ്ട് അകത്ത് എല്ലാരും കാണും പോലെ നിർത്തി
ചെറി എറങ്ങി വന്നു.
ചെറി : എന്താടാ ശബ്ദം
സുന്ദരൻ : ഒന്നൂല്ല ചെറിയച്ഛാ
അവൻ ചെറിടെ വയറ്റിൽ കൈ വച്ച് അകത്തേക്ക് പോയി
ഞാൻ : സുഖല്ലെ രാജേഷ് സാർ
ചെറി : അല്ല വയർ എളക്കം 😏
ഞാൻ : അടച്ച് പിടി 😁
സുന്ദരൻ : വല്യച്ഛാ 😊…
അവടെ ഇരുന്ന എല്ലാരും ഒന്ന് നോക്കി.
ചെറിയച്ഛനും അവനും എന്തോ കണ്ണോണ്ട് സംസാരം നടത്തുന്നുണ്ട്
ചെറി : അപ്പനും മോനും മെസേജ് പാസ്സ് ചെയ്തു 😂
പ്രഭു മാമ : സത്യം സത്യം…
സുന്ദരൻ : ഇല്ലെന്ന് ഒരു സാദനം ഇണ്ട് അതിന്റെ കാര്യം… ടാ വാ
…
..
.
അമ്മ അമ്മായി പപ്പ ഒക്കെ കൂടെ ഇരുന്ന് സംസാരം ആണ് കൂടെ ആന്റി ഇണ്ട് പാർശു ഒക്കെ ഇണ്ട്
അമ്മ : ആഹ് വന്നോ 😏
സുന്ദരൻ : സോറി വല്യമ്മാ…
അമ്മ : ഉം കൊള്ളാ
പവി വന്ന് അവനേ മുട്ടി നിന്നു
പവി : അതേ instagram ല് dp ഇടാൻ രണ്ട് ഫോട്ടോ തരണേ
കുട്ടു : engagement ഫോട്ടോ മതി
പവി : നീ പോടാ ഞാൻ മാറ്റും
കുട്ടു : ഇല്ല 😁
പവി : നീ പോ—-ടാ ഞാൻ മാറ്റും
സുന്ദരൻ : ഏഹേഹേ അടിയും ഇടിയും ആവും മുന്നേ രണ്ടും രണ്ട് വഴിക്ക് പോ
അമ്മ : സത്യം…
സുന്ദരൻ അമ്മടെ അടുത്ത് പോയിരുന്നു
അമ്മ : ഉം പറ
സുന്ദരൻ : കല്യാണം നടത്താ നമക്ക്
അമ്മ : വാവക്ക് കല്യാണം വേണോ ഡീ 😁
വൈഗ അമ്മായി : 😂
സുന്ദരൻ : പവിടെ
അമ്മ : അയ്യടാ എന്നിട്ട്
സുന്ദരൻ : നമക്ക് സെറ്റാക്കാ
അമ്മ : അവള് ആദ്യം ttc കഴിയട്ടെ എന്നിട്ട് നോക്കാ
സുന്ദരൻ : അത് മതിയോ
അമ്മ : ആഹ്, നിന്റെ കോളേജില് ജോലി കൊടുക്കണം
സുന്ദരൻ : അതല്ല ആ തെണ്ടി എന്നെ ഇന്നാള് അവന്റെ ചേച്ചിയോട് ഒറ്റി
അമ്മ : എന്നിട്ട് 😳
സുന്ദരൻ : അവനെ അങ്ങ് ഓഫ് ചെയ്താലോ എന്നാ ഞാൻ ആലോചിക്കുന്നേ
അമ്മ : 🤣 അയ്യോ പറയുന്ന നോക്ക്
സുന്ദരൻ : അതാവുമ്പോ എന്റെ അനിയത്തി ഞാൻ ഞങ്ങള് ഒരു പൊളി പൊളിക്കും
ഞാൻ : അത്ര വല്യ പണി അവന് കൊടുക്കണോ
അമ്മ : അയ്യോ വയ്യാ കഴിച്ചോ കുട്ടൻ
സുന്ദരൻ : ഓ ഇല്ല കാലത്ത് ഒരു ആറ് മണിക്ക് എറങ്ങിയതാ
അമ്മ : എന്തായിരുന്നു കാര്യം
സുന്ദരൻ : വേറെ എന്ത് പപ്പ മകന് തന്ന പണി 😂
അമ്മ : lunch തരട്ടെ കുട്ടന്
അമ്മായി : കൊടുക്ക് ഡീ അവന് വെശക്കുന്നുണ്ടാവും
സുന്ദരൻ : ആഹ് manager വൈകീട്ട് വരണം മകൾക്ക് ചെക്കൻ സെറ്റായി
ചിത്തു : ഏഹ് 🙄
അമ്മായി : ശെരിക്കും 😳
ചിത്തു : അയ്യടാ എനിക്ക് സൗകര്യം ഇല്ലിപ്പൊ…
അമ്മായി : സത്യം ആയിട്ടും, വന്നെ നീ
ചിത്തു : അമ്മ അവടെ ഇരിക്ക്, ടാ വന്നെ
ആന്റി : ഇവര് ഇങ്ങനെ ആണോ എപ്പഴും അടി വഴക്ക് ചിരി കളി
അമ്മ : ആഹ് അങ്ങനെ ആണ് എല്ലാരും പരസ്പരം കളിയാക്കൽ ഒക്കെ ഇണ്ട് സിദ്ധു ആണ് എര അവനേ ആർക്കും അങ്ങനെ പെട്ടെന്ന് പിടി കിട്ടില്ല
അമ്മായി : ദേ രാമനും കണ്ണനും ആണ് ഒരു കൈ രണ്ടും പരസ്പരം ഒരു understanding വച്ച് പോവും അങ്ങ്
ആന്റി : കൊള്ളാ എന്തായാലും…
അമ്മായി : ചാരു വന്നില്ലല്ലോ, കണ്ണാ ടാ
അമ്മ : ഇല്ല അവൻ പറഞ്ഞു വരില്ലെന്ന്…
അമ്മായി : കിച്ചു എവടെ
അമ്മ : നിന്റെ കിച്ചു ആണോ, നമ്മടെ കിച്ചു ആണോ
അമ്മായി : രാമന്റെ കിച്ചു
ഞാൻ : അമ്മാ, അമ്മായി 😐😖 🙂
അമ്മ : ഇസ് 😨
ഞാൻ : അത് ഒന്നൂല്ല രാധു ചെറിയമ്മേ ചെറിയമ്മടെ വീട്ട്കാര് കിച്ചു എന്നാ വിളിക്കാ അതേ പോലെ സിദ്ധുന്റെ wife അവളും കിച്ചു ആണ് കൃഷ്ണ വേണി
പാർശു : 🙂
ആന്റി : 😊 ഉം…
വെളിയിൽ കാർ വരുന്ന ഒച്ച കേട്ടു…
ഞാൻ : അമ്മാ ചെറിയമ്മടെ ചേട്ടൻ ഫാമിലി വന്നിരിക്കുന്നു അവർടെ വണ്ടി ആണ്…
> 13:22
പപ്പ : ഇരിക്ക് വാ
ഞാൻ : കഴിക്ക് ടാ ഞാൻ ഇരിക്കാ
അച്ചു : നീ ഇരുന്നോ ഞങ്ങള് സെറ്റാക്കാ, ടാ സൂര്യ എല എല
ഞാൻ പപ്പടെ കൂടെ ഇരുന്നു
പപ്പ : ഉം 🙂
ഞാൻ : എന്തെ
പപ്പ : എന്റെ കൂടെ വരോ
ഞാൻ : ഏഹ് 👀
പപ്പ : ചുമ്മാ
ഞാൻ : പേടിക്കല്ലേ ദേ അടുത്ത checkup സമയത്ത് ഞാൻ വരാ…
പപ്പ : 🙂
ഞാൻ : കരയരുത്…
പപ്പ : എനിക്ക് മതി
ഞാൻ : നന്ദാ എല വേണ്ടാ ഞാൻ ഇതില് കഴിച്ചോളാ
പപ്പ : 😊
ഞാൻ : ഒരു വായ കഴിക്ക്
പപ്പ : ഉംച്ച് മതി

merry Christmas ❣️