February 21 2025
> 17:55
പപ്പ ഞാൻ ഞങ്ങള് രണ്ട് പേരും ഹോസ്പിറ്റലിൽ കൂടെ just വൈകീട്ടുള്ള നടത്തം നടക്കാ
പപ്പ : നാളെ എന്തായാലും ആവും
ഞാൻ : ഉം
പപ്പ : ചുമ്മാ show കാണിക്കല്ലേ 😡
ഞാൻ : ഉം 😂
പപ്പ : അതേ എന്നെ വീട്ടി കൊണ്ട് പോവോ
ഞാൻ : നൂല് കെട്ട് വരേ പ്ലീസ് ആന്റി അത്ര പറയുന്ന കണ്ടില്ലേ
പപ്പ : ശോ
ഞാൻ : നൂല് കെട്ടി കഴിഞ്ഞാ പിന്നേ നമക്ക് അന്ന് വൈകീട്ട് തന്നേ പോവാ ചടങ്ങ് നോക്കണ്ട
പപ്പ : ഉം 😊
ഞാൻ : ദേ എന്റെ ജീവൻ ആണ് നീയും കൊച്ചും അറിയാലോ ഒന്നൂല്ല ഒറ്റ തള്ള്
പപ്പ : 😂
ഞാൻ : മതിയോ നടന്നത്…
പപ്പ : ഉം…doctor പറയാ
ഞാൻ : ഏഹ് 👀
പപ്പ : പെങ്കുട്ടിയാവാൻ ആണ് chance എന്ന്
ഞാൻ : ആഹ്
പപ്പ : എന്നിട്ട്
ഞാൻ : എന്നിട്ട് എന്ത് പെങ്കുട്ടിക്ക് പറ്റിയ ഉടുപ്പ് നോക്കട്ടെ ഞാൻ
പപ്പ : 😂
ഞാൻ : രാമാ ഒന്നൂല്ല ഒരൊറ്റ തള്ള് കേട്ടല്ലോ
പപ്പ : ഉം 😁
ഞാൻ : ദേ നിന്റെ കൈയ്യിലാ എന്റെ ഇനി ഉള്ള ലൈഫ്
പപ്പ : ഹോ തീറ് സാനം
ഞാൻ : പപ്പ നല്ല strong ആണെ പപ്പ തക്കുടു ബേബി ആണേ 😊
പപ്പ : 😂 തക്കുടു ബേവി
ഞാൻ : പപ്പ എനിക്ക് ബേബിയെ തരും നാളെ അല്ലെ
പപ്പ : പിന്നല്ല yo boi പ്രസവം കഴിയുന്നു നാളെ, അടിച്ച് പൊളിച്ച് ജീവിക്കുന്നു
ഞാൻ : അത്രെ ഉള്ളു അതാണ്. ഇനി പ്യാല് കുടിക്കാ വാ
പപ്പ : പെൺകുട്ടി plan ആകെ മാറില്ലേ
ഞാൻ : സത്യം ഇനി ഒരു പപ്പ അയ്യേ ആഹ് സാരൂല്ല
പപ്പ : ടാ തെണ്ടി 👀 എനിക്ക് എന്താടാ കൊഴപ്പം
ഞാൻ : ഏയ് നീ ശെരിയല്ല നീ വെറും local
പപ്പ : അയ്യടാ 😂 എനിക്കറിയാ ആണോ പെണ്ണോ അതല്ല കാര്യം safe ആയി ആള് വരണം
ഞാൻ : അത്രെ ഉള്ളു
> 23:33
അമ്മ : ശോ 🥹 രാമാ
ഞാൻ : ആഹ് 😐 😁
അമ്മ : പേടിക്കല്ലേ
ഞാൻ : ഇല്ല അമ്മക്ക് വെള്ളം വേണോ
അമ്മ : വേണ്ട ടാ എറങ്ങില്ല, അച്ഛൻ എവടെ
ഞാൻ : അറിയില്ല
പെട്ടെന്ന് പവി ഓടി വന്നു…
ഞാൻ : ആഹ് നീ എങ്ങനെ വന്നെ
പവി : എന്തായി
ഞാൻ : പണി തന്നു ഇന്ന് തന്നെ ആയി 😁
പവി : സാരൂല്ലാ നീ ഇരിക്ക് രാമാ
അമ്മ : നീ എങ്ങനെ വന്ന് മോളെ
പവി : ഞാൻ സുന്ദരന്റെ കൂടെ
അമ്മ : നന്നായി
സിദ്ധു വരുന്ന കണ്ടു…
സിദ്ധു : അമ്മായി
അമ്മ : 😊 ഇരിക്ക്
സിദ്ധു : സുന്ദരൻ ഡോക്ടറേ കാണാൻ പോയിട്ടുണ്ട്… ലില്ലി ആന്റി വരുന്നുണ്ട് ദേ വന്നു
സുന്ദരൻ : ഒന്നൂല്ല എല്ലാം okey ആണ് 😊
അമ്മ : നീ എന്തിനാ കുട്ടാ രാത്രി നേരത്ത് ഏഹ്
സുന്ദരൻ : അത് കൊഴപ്പില്ല വല്യമ്മക്ക് വേണേ room പറയാ
അമ്മ : വേണ്ടമ്മാ…
00:11
ഞാൻ : ടാ ഒന്ന് വലിച്ചിട്ട് വന്നാലോ ഞാൻ
സിദ്ധു : രാമാ
ഞാൻ : 😂 പ്രാന്ത് പിടിക്കുന്നു കോപ്പ് ഒന്നും വേണ്ടായിരുന്നു
സിദ്ധു : 🙂 സാരൂല്ല
ഞാൻ : ശെരിയാ ഈ നിസാര കാര്യത്തിന് എന്തിനാ ഇത്ര ജാഡ ഇടുന്നെ നീ വന്നെ ഇരിക്ക് പേടിക്കണ്ട കേട്ടോ… ഒന്നൂല്ല
സുന്ദരൻ : രാമാ 🙂
ഞാൻ : 👀… ഒന്നും വേണ്ടായിരുന്നു ഞാനെ ഇങ്ങോട്ട് വരാനെ പാടില്ലായിരുന്നു ചെന്നൈയില് കെടന്ന് ചത്താ മതിയായിരുന്നു പണ്ടാരം 😡 അയ്യേ…. ഞാൻ ഈ സിദ്ധു പൊട്ടനോട് ചോദിച്ചതാ അപ്പൊ ഇവനാ പറഞ്ഞെ നീ പോ നാട്ടില്ന്ന് ഇപ്പൊ നോക്ക് എന്നിട്ട്
സിദ്ധു : രാമാ ഒന്നൂല്ല ടാ
ഞാൻ : ഒന്നൂല്ല ഈ ലോകത്ത് ദിവസം കോടി കണക്കിന് പ്രസവം ഇണ്ട് ഇതൊക്കെ ഒരു കാര്യം ആണോ നീ അവടെ ഇരി പേടിക്കോന്നും വേണ്ടാ ഇത്ര ഉള്ള ഒരു ചെറുതിനെ വെളിയിൽ എടുക്കാൻ ഇത്ര show ഒന്നും ഇടണ്ട ആരും ആഹാ രാമൻ പാറ ആണ് കുലുങ്ങില്ല ആർക്കും പൊട്ടിക്കാനും പറ്റില്ല ആരും നോക്കേം വേണ്ടാ അതിന്… 😡 ഹ്… ഹ്… ആഹ്

merry Christmas ❣️