> 01:11
Nurse: പത്മിനി കൃഷ്ണടെ ആൾക്കാർ…
ഒരു തരം പേടി ആയിരുന്നു
എല്ലാരും അങ്ങോട്ട് ഓടുന്നുണ്ട് പക്ഷെ ആരും ആ വെള്ള രൂപത്തിന്റെ അടുത്ത് എത്തുന്നില്ല കണ്ണില്
എന്തായിരിക്കും കാര്യം ഇനി പണി പാളിയോ… ഏഹ്… ഹ്…
ഞാൻ തല നേരെ തിരിച്ച് ശ്വാസം വലിച്ച് വിട്ടു…
പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് വീണു
ഞാൻ ഒരു വെറയലോടെ അതറിഞ്ഞു…
മെല്ലെ തല പൊക്കി നോക്കിയതും അച്ഛൻ
അച്ഛൻ എന്റെ കൈക്ക് പിടിച്ച് തൂക്കി…
അച്ഛന്റെ ഒരു പിടി പറഞ്ഞാ ആന പോരും കൂടെ അമ്മാതിരി ആണ്
അച്ഛൻ എന്നെ ആ ആൾക്കൂട്ടത്തിലേക്ക് കൊണ്ട് പോയി
ആന്റി : അച്ഛാ 🥹 ദേ അച്ഛന്റെ മോൻ
ഞാൻ ആന്റിടെ കൈയ്യിലെ ആ വെള്ള ഉണ്ട പോലെ ഉള്ള ശെരിക്കെ കാണാൻ പറ്റാത്ത ആ രൂപം എങ്ങനെ ഒക്കെ നോക്കാൻ ശ്രമിച്ചു
Clear ആവുന്നില്ല ഒന്നും എത്ര ശ്രമിച്ചിട്ടും കാണാൻ പറ്റുന്നില്ല
ലില്ലി ആന്റി : healthy ആണ്
ഞാൻ പെട്ടെന്ന് തിരിച്ച് വന്നു
അമ്മ : രാമാ
അമ്മ എന്നെ കൈയ്യിൽ കൂടെ ഇറുക്കപ്പിടിച്ച് നിന്നു
ഞാൻ ആ ചോര തുടിക്കുന്ന ആ മൊഖം ഒരു വട്ടം കണ്ടു തോന്നുന്നു
സുന്ദരൻ : all good
ലില്ലി ആന്റി : healthy ആണ് രണ്ടാളും പിന്നേ oxygen കൊടുക്കാ, അമ്മ ഇത്തിരി tired ആണ്
ആന്റി അമ്മക്ക് നേരെ കുട്ടിയെ നീട്ടി
അമ്മ മെല്ലെ എന്നെ പിടിച്ച് തള്ളി കൊച്ചിനെ വാങ്ങി
അമ്മ : ദേ നോക്ക്
അച്ഛൻ : ഉം 😐 🙂
അമ്മ : രാമാ നോക്ക് ടാ
ഞാൻ : ഹും ഹ്…
ആന്റി : എടുക്ക് കുട്ടാ
ഞാൻ : ഏഹേ വേണ്ടാ 😨
അമ്മ : എടുക്ക്
അച്ഛൻ : വേണ്ടാ അവന്റെ അവസ്ഥ ശെരി അല്ല വേണ്ടവ്വേണ്ടാ
അമ്മ കുട്ടിയെ ആന്റിക്ക് കൊടുത്തു
ലില്ലി ആന്റി : ദേ കണ്ണാ don’t mess around എല്ലാരേം റൂമിൽ കൊണ്ട് പോ രണ്ട് പേര് നിക്കട്ടെ നീ പോ സിദ്ധു take him
അച്ഛൻ : ഞാനും കൃഷ്ണനും നിക്കാ
ഞാൻ : ഞാൻ
അച്ഛൻ : പോടാ 😂
അച്ഛൻ എന്നെ പിടിച്ച് തള്ളി
അമ്മ : ഹോ വാവ എന്ത് ചന്താ കാണാൻ 😁
ആന്റി : 😊 കൈയ്യും കാലും വെറച്ചിട്ട്
അമ്മ : തൊട്ടാ ചോര പൊടിയും അല്ലേ ചേച്ചി
ആന്റി : ഉം രാമുന്റെ വരച്ച് വച്ച പോലെ കണ്ണ് പിരികം ഒക്കെ
പവി എന്റെ തോളിൽ പിടിച്ച് ഞെക്കി
ഞാൻ : 😊
സിദ്ധു വന്നെന്റെ കൈക്ക് തട്ടി
സിദ്ധു : happy
ഞാൻ അവനേ ഇറുക്കി കെട്ടിപ്പിടിച്ച് അവനെ പൊക്കി എടുത്ത് കറക്കി
സിദ്ധു : 😂
സുന്ദരൻ : ടാ local തെണ്ടികളെ ഇത് hospital ആണ്
സിദ്ധു : 👀
ഞാൻ : 👀
സിദ്ധു : one three two അടിച്ചോ
ഞാനും അവനും കൂടെ ആരും ഇല്ലാത്ത ആ സ്ഥലത്ത് വച്ച് സുന്ദരനെ പൊറം താത്തി ഓരോന്ന് വച്ച് കൊടുത്തു
സുന്ദരൻ : 😂തെണ്ടികള് ആഹ്😣
പവി : 😂
ഞാൻ അവനേ ഇറുക്കെ കെട്ടിപ്പിടിച്ചു
ഞാൻ : എന്നും കൂടെ നിന്നത് നീയാണ് thanks
സുന്ദരൻ : ടാ അയ്യേ വിട് എന്തോ പോലെ
ഞാൻ : 😌 കള്ളി 💋
സുന്ദരൻ : അയ്യേ 😨
സിദ്ധു :വാഴ തിരിച്ച് വന്നു,എനിക്ക് തോന്നി രാമൻ പടം ആവും എന്ന്…

merry Christmas ❣️