കാന്താരി 17 [Doli] 211

> 07:44

ഞാൻ ചായ വാങ്ങിച്ചോണ്ട് തിരിച്ച് വരുമ്പോ പപ്പ റൂമിൽ കെടക്കുന്നു
അമ്മ എന്നെ നോക്കി ചിരിക്കാൻ തൊടങ്ങി
പവി ചായ flask വാങ്ങി
ഞാൻ മെല്ലെ പപ്പടെ അടുത്തേക്ക് പോയി
പപ്പ : 👀
ഞാൻ : 🙂
പപ്പ : ജീവൻ ഇണ്ടോ ബാക്കി അതോ
ഞാൻ : ഹ്… ഹോ 😮‍💨
പപ്പ : 👀

പപ്പ എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ : കഴിഞ്ഞു അപ്പൊ പണ്ടാരം 😁
പപ്പ : അങ്ങനെ പറയാതെ എത്ര രസം ആയിരുന്നു അറിയോ
അവളെന്നെ ചേർത്ത് പിടിച്ച് പറഞ്ഞു
ഞാൻ : അത് നിനക്ക്
അമ്മ : സത്യം മോളെ രാമൻ ആദ്യം ആയിട്ടാ ഇങ്ങനെ പേടിച്ച് ഞാൻ കാണുന്നെ
പപ്പ : 😁
പെട്ടെന്ന് ഡോക്ടർ കേറി വന്നു
ലില്ലി ആന്റി : എങ്ങനെ ഇണ്ട് ഇപ്പൊ
പപ്പ : baby
ലില്ലി ആന്റി : ബേബി ICU ലാണ് പേടിക്കാൻ ഒന്നൂല്ല normal ആണ് warm ആയിട്ട് വച്ചിരിക്കാ clean ഒക്കെ ചെയ്ത് കൊച്ചിനെ കുളുപ്പിച്ച് i mean clean ചെയ്ത് പൊട്ട് തൊട്ട് കൊണ്ട് വരും കേട്ടോ 😊
പപ്പ : ഉം 😊
ലില്ലി ആന്റി : ചേച്ചി പേടിക്കാൻ ഒന്നൂല്ല അവര് കൊണ്ട് വരും അവൻ എവടെ
അമ്മ : അവര് വീട്ടിലോട്ട് പോയി
ലില്ലി ആന്റി : ഇവടെ ആണോ അതോ തിരിച്ച് പോയി എന്നാണോ
അമ്മ : ഇവടെ ഇവടെ
ലില്ലി ആന്റി : body check up ന്ന് മുങ്ങിയതാ തെമ്മാടി 😁
അച്ഛൻ കേറി വന്നു…
ലില്ലി ആന്റി : okey, ഞാൻ വിളിക്കാ, ആഹ് നമസ്ക്കാരം ചേട്ടാ
അച്ഛൻ : ഓഹ് 😊
ലില്ലി ആന്റി : പിന്നെ നിങ്ങക്ക് ഒരുപാട് ബന്ധുക്കൾ ഉള്ളത് ഒക്കെ ശെരി ഇപ്പൊ ആരേം അറിയാലോ infection വരും എല്ലാരും വേണം എന്നും ഇല്ല എല്ലാം ഇവടെ arranged ആണ് ഒരാള് മാത്രം മതി ആവും ഇവടെ
അച്ഛൻ : ആണോ
ഞാൻ : എന്നാ എല്ലരും പൊക്കോ ഞാൻ നിന്നോളാ
അച്ഛൻ : അത് വേണ്ടാ
അങ്കിൾ : അതേ അതൊന്നും വേണ്ടാ
ലില്ലി ആന്റി : ഞാൻ എന്നാ അങ്ങോട്ട്
അച്ഛൻ : ആയിക്കോട്ടെ
അമ്മ : എനിക്ക് ഒരു ചായ വേണം തല വേദനിക്കും അല്ലെങ്കി
പവി : ഇന്നാമ്മ ചായ ഇതാ ആന്റി 😊
ഞാൻ : ഡീ നീ പോണോ വീട്ടിലോട്ട്
അമ്മ : അതേ മോനെ നീ പൊക്കോ പവി
ഞാൻ : എന്നാ നീ ഒരു കാര്യം ചെയ്യ് ഒമ്പത് മണിക്ക് train വരും കേറ്റി വിടട്ടെ
പവി : ആഹ്
അമ്മ : പോവോ ഒറ്റക്ക്
അച്ഛൻ : എന്നാ താനും പൊക്കോ
ഞാൻ : പോണോമ്മാ
അമ്മ : ഇല്ല പറഞ്ഞില്ലേ കേട്ടൂടെ നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ 👀
ഞാൻ : വേണ്ടാ 🙄
അച്ഛൻ : ടാ നീ അവളെ അയക്ക് എന്നാ
ഞാൻ : ഉം…
> 08:35
പവി : ചേട്ടാ ഒരു set പൂരി കൂടെ ആഹ് 😃
ഞാൻ : അതേ നോക്കി പോവോ
പവി : ഉം
ഞാൻ : സുന്ദരൻ ഒക്കെ വൈകീട്ടേ പോവൂ
പവി : ഞാൻ പൊക്കോളാ
ഞാൻ : അതേ ഒരു കാര്യം ചോദിക്കട്ടെ എനിക്ക് ഇപ്പൊ വേറെ ആരോടും ചോദിക്കാൻ പറ്റില്ല ഇത്
പവി : ഏഹ് 🙄
ഞാൻ : കൊച്ച് ആണോ പെണ്ണോ
പവി വായക്ക് കൈ വച്ചു
ഞാൻ : ഡീ ഞാൻ കൊച്ചിനെ കണ്ട പോലും ഇല്ല ശെരിക്കെ പേടിച്ചിട്ട്
പവി : 😁
ഞാൻ : 🙂
പവി : boy
ഞാൻ : ഹോ
പവി : അതോ girl ആണോ
ഞാൻ : പറ ഡീ 😡
പവി : thousand rupees 🙄 😁
ഞാൻ ഫോൺ എടുത്ത് അവക്ക് അയച്ച് കൊടുത്തു
പവി : ആൺകുട്ടി
ഞാൻ : ആഹ്… 😃
പവി : പൈസ ഇട്ടല്ലോ
ഞാൻ : ആഹ് 😏
പവി : ആഹ് നിക്ക് നിക്ക്
ഞാൻ : എന്താ
പവി : ഇത് വെളിയിൽ പറയാതിരിക്കാൻ ഒരു ആയിരം കൂടെ താ
ഞാൻ : പവിയെ
പവി : 😂 പൊര കത്തുമ്പോ വാഴ വെട്ടുക എന്ന് കേട്ടിട്ടില്ലേ നീ
ഞാൻ : മിടുക്കി തന്നേ നീ
അച്ഛന്റെ ഫോൺ വന്നു അപ്പൊ തന്നേ
ഞാൻ : ഹലോ
അച്ഛൻ : രാജു വരുന്നുണ്ട് ഇന്ദുന്റെ കൂടെ station എത്തും അഞ്ച് മിനിറ്റ്ല് എടുക്ക് അവരെ
ഞാൻ : ആഹ് ഞാൻ വിളിച്ചോളാ
അച്ഛൻ : ഉം…
> 09:33
അച്ഛൻ : ആരാ ചെറുക്കൻ രാമൻ അവൻ ഇങ്ങനെ പേടിച്ചിട്ട് ഞാൻ കണ്ടിട്ടില്ല, ചെക്കൻ കിടുങ്ങിപ്പോയി
അങ്കിൾ : സത്യം ഏഹ്
അച്ഛൻ : അവൻ അങ്ങനെ ഇങ്ങനെ ഒന്നും കുലുങ്ങുന്ന ആളല്ലേ
അമ്മ : പിള്ളേര് രണ്ടും കൂടെ ആണ് അവനേ ഒന്ന് പിടിച്ച് നിന്നത്
പപ്പ : 😊
> 09:55
ചെറി : ഏട്ടാ
അച്ഛൻ : ടാ ഇന്നാ sanitizer
ചെറി : കൊച്ച് വന്നോ
അച്ഛൻ : ആഹ് പാല് കൊടുക്കാ
ഇച്ചു അകത്തേക്ക് കേറി പോയി
അച്ഛൻ : ടാ കഴിച്ചോ
ചെറി : ആഹ്
അച്ഛൻ : നീയോടാ
ഞാൻ : ഈ ആഹ്
അച്ഛൻ : കൊള്ളാ ഉം…
ഞാൻ : ഇല്ല വേണ്ടാ 🙄
ചെറി : ടാ മോനെ ഇതെല്ലാം സപ്പ മാട്ടർ സുമ്മാ ജമ്മ്ണ്ണ് ഇറ്…
ഞാൻ : ആഹ്..🙂
ഡോർ തൊറന്ന് അമ്മ വന്നു
അമ്മ : ആഹ് വന്നോ, ചെല്ല്
ചെറി : വാടാ
ഞങ്ങള് രണ്ട് പേരും കൂടെ അകത്തേക്ക് പോയി…
ചെറി : ആഹ് ഇതാര്
പപ്പ : 😊
ചെറി : എവടെ എവടെ നോക്കട്ടെ
ചെറി മെല്ലെ കൊച്ചിനെ വാങ്ങി
ഇച്ചു : നോക്കീട്ട്
ഞാൻ ചെറിടെ കൈയ്യിൽ പിടിച്ച് ശെരിക്കെ ഒന്ന് നോക്കി
ചെറി : എങ്ങനെ ഇണ്ട് 😁
ഞാൻ : കൊള്ളാ 🙂
പപ്പ : അയ്യടാ 😏
അമ്മ : എടുക്കുന്നോ
അച്ഛൻ : അവടെ ഇരിക്ക് ടാ
അമ്മ അച്ഛനെ ആണ് നോക്കിയത്
അച്ഛൻ ചെയർ പിടിച്ച് എന്റെ ബാക്കിൽ ആക്കി
അമ്മ : പതുക്കെ എണീക്കും
എന്നെ അവടെ പിടിച്ച് ഇരുത്തി
അമ്മ വാവക്കുട്ടനെ എനിക്ക് തന്നു…
അമ്മ : പിടിക്ക്
ചെറി കുനിഞ്ഞ് നിന്ന് support ചെയ്തു
ചെറി : അമ്മമ്മോ രാമന് കൈ വെറ ഇന്ന് കാക്ക മലന്ന് പറക്കും 😁
അമ്മ : ഇന്നലെ പത്ത് മണി തൊട്ട് പെട്ട് കെടക്കാ അവൻ ആകെ ആ പിള്ളേര് രണ്ടും ഉള്ള കൊണ്ട് നിന്നതാ ഇങ്ങനെ
ചെറി : കൊള്ളാ, അവന്മാര് കാര്യം അറിഞ്ഞതും വണ്ടി എടുത്ത് പറന്നു ചേച്ചി അങ്ങനെ ആണ് പറഞ്ഞത് ഞാൻ കാലത്ത് പോയപ്പോ പറഞ്ഞു…
പെട്ടെന്ന് nurse വന്നു
Nurse : അതേ കൊറച്ച് മരുന്നുണ്ട് നാളെ discharge ചെയ്യാ
അച്ഛൻ : എന്താ sister കൊഴപ്പം ഇണ്ടോ
Nurse : കൊഴപ്പം ഒന്നൂല്ല just observation – ല് വക്കാൻ പറഞ്ഞു ലില്ലി ഡോക്ടർ
അച്ഛൻ : ശെരി
Nurse : ദേ ഈ മരുന്ന് വാങ്ങണം കുട്ടിക്ക് calcium ഇത്തിരി കൊറവാ
അമ്മ : അയ്യോ
Nurse : കുട്ടി ഉദേശിച്ചത് അമ്മ അമ്മേ ആണ്
അമ്മ : ഹോ
Nurse : പേടിക്കണ്ട പാല് കൊടുക്കുന്നതല്ലേ weak ആവും അതാ, breakfast ഉപ്പിട്ട് കഞ്ഞി കൊടുത്തോളു
ഞാൻ : ചെറി ഉം
ചെറി മെല്ലെ എണീറ്റ് കൊച്ചിനെ എടുത്തു
ചെറി കുട്ടിയെ എടുത്ത് പപ്പടെ അടുത്ത് മെല്ലെ വച്ചു
ഞാൻ : sister ഡ്രസ്സ്‌ എന്തെങ്കിലും വേണോ
Nurse: ഇപ്പൊ വേണ്ടാ ഉച്ച വരേ അമ്മടെ ചൂട് കിട്ടി കെടന്നോട്ടെ വൈകീട്ട് നോക്കാ പിന്നേ AC ഇടാണെ 22 ന് താഴെ ഇടല്ലേ
അച്ഛൻ : ഏയ്‌ ഇല്ല AC ഒന്നും ഇടുന്നില്ല
അവര് exhaust fan രണ്ടെണ്ണം ഉള്ളത് ഓണാക്കി വിട്ടിട്ട് ഗ്ലാസ്‌ പൊക്കി വച്ചു റൂമിന്റെ
Nurse : ഒരു മണിക്കൂർ കഴിയുമ്പോ ഓഫാക്കൂ
അമ്മ : ശെരി
Nurse : ജോൺ സാറിന്റെ relative ആണോ
അച്ഛൻ : അല്ല ഞങ്ങള് Ramanadhan ന്റെ ചേട്ടൻ ഫാമിലി ആണ്
Nurse : സാറിന്റെ ചേട്ടൻ Bombay
അച്ഛൻ : കസിൻ brother ആണ്
Nurse : ഓ അതാ Cabin ല് കോൾ വന്നു ഇപ്പൊ check ചെയ്യാൻ പറഞ്ഞിട്ട്,😊 ശെരി, പിന്നേ മരുന്ന് വാങ്ങിട്ട് ജസ്റ്റ്‌ ആ ഫോൺ എടുത്ത് നാല് press ചെയ്താ മതി
അച്ഛൻ : ശെരി… 😊
അമ്മ : ഇന്ദു ഇരിക്ക് ടാ അച്ചു കോളേജി പോയോ
ഇച്ചു : ആഹ് പോയി വരുന്നു പറഞ്ഞതാ ഞാനാ പറഞ്ഞെ വേണ്ടാ ജെനിച്ച കുട്ടി അല്ലേ എല്ലാരും കൂടെ വന്നിട്ട് പിന്നേ അവനൊക്കെ കോളേജി പോണ ചെക്കനല്ലേ
അമ്മ : അവര് പറഞ്ഞു ഒരുപാട് ബന്ധുക്കൾ ഉള്ളതല്ലേ നിങ്ങക്ക് കൊറച്ച് ദിവസം ആരേം വരുത്തണ്ട എന്ന്
അച്ഛൻ : എന്ന് വച്ച് കൊച്ചിനെ കാണണ്ടേ ആർക്കും
ഞാൻ : അമ്മാ ഞാൻ ഇപ്പൊ വരാ
അമ്മ : എങ്ങോട്ടാ
ഞാൻ : food
അമ്മ : കഴിച്ചില്ലേ നീ
അച്ഛൻ : പവിക്ക് മാത്രം കൊടുത്തിട്ട് വന്നേക്കാ 👀
> 11:33
എവടെ ടാ പോയേ നീ
അമ്മ എന്നോട് ചോദിച്ചു
ആന്റി : കഴിച്ചോ കുട്ടാ
ഞാൻ : ഉം, അമ്മാ ഇത് ഡ്രസ്സ്‌ ആണേ അവര് പറയുമ്പോ ഇട്ട് കൊടുത്തോ
പപ്പ : കഴിച്ചോ അമ്മ ചോദിച്ചത് കേട്ടില്ലേ 👀
ഞാൻ : ഏഹ് ഏഹ് ആഹ്
പപ്പ : എന്ത്
ഞാൻ : അത് വന്നിട്ട് എന്തായിരുന്നു എന്തോ ഒന്ന് മറന്നു അല്ല ദോശ
പപ്പ :🙄
അച്ഛൻ : ലോകത്ത് എന്റെ മോന് ഇത്രക്ക് നടുങ്ങിയ അവസ്ഥയിൽ കാണണ്ടി വരും എന്ന് ഞാൻ കരുതീല്ലാ 😂
അങ്കിൾ : 😁
ഞാൻ : ചെറി എവടമ്മ
അമ്മ : അവര് വൈഗ വന്നു അവർടെ കൂടത്ത് പോയി
ഞാൻ : അമ്മായി വന്നോ
അമ്മ : അമ്മായി, കി 🙂 രാധു, അനി, മഹി നാലും കൂടെ കാർ എടുത്ത് വന്നു
ആന്റി: ഇത്ര ദൂരം വന്നല്ലേ
അമ്മ : പിന്നേ 😃 മറ്റേ വല്യ വണ്ടി എടുത്തോണ്ടാ വന്നെ
ആന്റി : ഉം ഞങ്ങള് വരുമ്പോ അവര് MD ടെ റൂമില് കേറുന്ന കണ്ടു…
അമ്മ : ഇനി പോവുമ്പോ രാജു ഓടിച്ചോളും
> 14:22
അമ്മ : ടാ കഴുതേ
ഞാൻ : ഓ
ആന്റി : 😂 അയ്യോ വൈയ്യാ
അമ്മ : പോ കഴിക്ക് ഇന്നലെ രാത്രി ഒന്നൂല്ല ഇന്ന് രാവിലേം ഒന്നൂല്ല ലോകത്ത് അവന്റെ ഭാര്യ ആണ് ആദ്യം ആയി പ്രസവിക്കുന്നത് പോലെ
ആന്റി : സത്യം എന്തോന്ന് കുട്ടാ നീ അയ്യേ ദേ തന്നേ പറ്റി എന്റെ മനസ്സിൽ ഉള്ള വിഗ്രഹം വീണ് പീസ് പീസായി
അച്ഛൻ : ഭാഗ്യ താൻ വന്നെ നിങ്ങളും വരൂ അവൻ ഇരുന്നോളും നമ്മക്ക് കഴിച്ചിട്ട് വരാ.
അമ്മ: അവൻ പോട്ടെ ആദ്യം
അച്ഛൻ : ഓ പിന്നേ അത് നടുങ്ങി ഇരിക്കാ നമക്ക് പോവാ അവര് ഇരുന്നോളും അപ്പൊ അവനും okey ആവും…
അമ്മ : ആവശ്യം വന്നാലോ
അച്ഛൻ : ഏയ്‌ ഇല്ലെന്ന്
ആന്റി : വാ ലക്ഷ്മി അവര് ഫാമിലി ആയിട്ട് ഇരുന്നോട്ടെ
അച്ഛൻ : ടാ കൊച്ചിനെ എടുക്കാൻ നോക്കരുത്
ഞാൻ : ഇല്ലില്ല വേണ്ടാ
അമ്മ : 😁 എടുക്ക് നോക്കട്ടെ 😂 നിന്റെ മോന്ത കാണണം എനിക്ക്
അച്ഛൻ : പേടിത്തൊണ്ടൻ 😂 അവൻ കണ്ണും ഉരുട്ടി നടക്കും ഒരു വകക്കില്ല 😏 😁
അങ്കിൾ : ഇയാള് വാ ടോ ഇങ്ങോട്ട് 😂
അമ്മ ഡോർ ചാരി എറങ്ങി
പപ്പ : 🙂
ഞാൻ : ഏഹ്
പപ്പ : പേടിച്ചോ
ഞാൻ : എന്തിന്
പപ്പ : ഒന്നൂല്ല നല്ല സുഖം ആയിരുന്നു
ഞാൻ : 🙂
പപ്പ : ഒരു പോയിന്റ് ആയപ്പോ തോന്നി ജീവൻ പോയീന്ന്
ഞാൻ അവൾടെ കൈ എടുത്ത് പിടിച്ചു
പപ്പ : നാണം ഇല്ലല്ലോ
ഞാൻ : 😁
പപ്പ : അയ്യടാ
ഞാൻ : ജീവൻ പോയിട്ട്.
പപ്പ : വേണ്ടാ
ഞാൻ : പറ എനിക്കും താ ആ വേദന ഇത്തിരി
പപ്പ : ഒന്നൂല്ല കുട്ടൻ പറഞ്ഞ പോലെ ഒരൊറ്റ തള്ള് തള്ളി അവനെ ഞാൻ അങ്ങ് വെളിയിൽ എടുത്തു 😂
ഞാൻ : thankyou
പപ്പ : moral of the story
ഞാൻ : ഉം 😊
പപ്പ : നിസാര ഉപദേശങ്ങൾ ഒന്നും നിസ്സാരമല്ല
ഞാൻ : വേദന ഇണ്ടോ
പപ്പ : ഉംച്ച്
ഞാൻ : കൊഴപ്പം ഇല്ലല്ലോ
പപ്പ : ഇല്ലില്ല, പിന്നേ അവര് നമ്മടെ അവസ്ഥ കണ്ട് കൂടെ തന്നേ ഇണ്ട് doctors ഒക്കെ
പപ്പ : 😊
ഞാൻ : പേടിക്കണ്ട കേട്ടോ
പെട്ടെന്ന് കൊച്ച് മൂളി
പപ്പ : 😁 ദേ നോക്ക്
ഞാൻ : നിന്നെ പോലെ ഇണ്ട്
പപ്പ : കുട്ടനെ പോലെ ആണെന്നാ എല്ലാരും പറഞ്ഞേ
ഞാൻ : ആണോ
പപ്പ : പിന്നേ അല്ലാതെ നിന്റെ എപ്പഴും നല്ല healthy സാനം ആണ് വരാറുള്ളത് അതോണ്ട്
ഞാൻ : ഈഹ് 😁
പപ്പ : ഒരു വാവ കൂടെ വേണോ ഒരു പെൺകുട്ടി പപ്പേ പോലെ
ഞാൻ : അയ്യോ വേണ്ടാ പപ്പ വേണ്ടാ ഒന്നെങ്കി രാമൻ അല്ലെ പപ്പ രണ്ടും കൂടെ വേണ്ടാ
പപ്പ : അതെന്താ 😂
ഞാൻ : അടുത്ത ഒന്ന് കൂടെ ഇതെ അവസ്ഥ ആയാ തന്ത ഇല്ലാത്ത രണ്ട് മക്കൾക്ക് നീ അമ്മ ആവണ്ടി വരും
പപ്പ : ശവം 😡
ഞാൻ : അറ്റാക്ക് വന്ന് ചാവാനായി ഇത് തന്നേ
പപ്പ : 😂
ഞാൻ : കഞ്ഞി എടുക്കട്ടെ മാണിക്കാ
പപ്പ : വേണ്ടാ
ഞാൻ : ഹോ എന്റെ തക്കുടു പപ്പ
ഞാൻ പപ്പേ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു
പപ്പ : സ്നേഹം സ്നേഹം സ്നേഹം…
ഞാൻ : 😂 സ്നേഹം സ്നേഹം… 😁
> 16:55
അമ്മ : എവടെ പോയേ
ഞാൻ : സായ
അമ്മ : നന്നായി താഴെ പോവണ്ടേ വച്ച് ഇരുന്നതാ ഞാൻ
ഞാൻ ചായ ഗ്ലാസ്സിൽ ആക്കി
ആന്റി : 😊 ഇങ്ങനെ ഒക്കെ ചെയ്യോ
അമ്മ : ചെയ്യും എല്ലാം ചെയ്യും പക്ഷെ എന്താ എനിക്ക് വൈയ്യാ പറഞ്ഞാ മെല്ലെ വരും അല്ലെങ്കി തിരിഞ്ഞ് നോക്കില്ല
ഞാൻ : അച്ഛാ
അച്ഛൻ : ഉം
ഞാൻ : ചായ
അച്ഛൻ : ഫോൺ charge ഇട് ടാ ഒന്ന്
ഞാൻ : ആഹ്…
പപ്പ : ഉം എന്താ അത്
ഞാൻ : പരിപ്പ് വട പഴം പൊരി
പപ്പ : ഒന്ന്
അമ്മ : അയ്യോ പപ്പേ ഇല്ല 👀
പപ്പ : പ്ലീസ് ഒരു കടി എങ്കിലും
അമ്മ : ഇല്ലില്ല ദേ
പപ്പ : അച്ഛാ പറ അച്ഛാ ഒരു ചെറിയ എനിക്ക് വെശപ്പ് പ്ലീസ്
ഞാൻ : ആഹ് കാറാതെ ആ കുട്ടി എണീക്കും ഞാൻ ചോദിച്ചിട്ട് വരാ
പപ്പ : ഓഹ് 👀
ഞാൻ : തരൂപ്പോ 😨 😣
പപ്പ : 😁
അമ്മ : ടാ ടാ കൈ കൈ താഴെ ആഹ് പോ
ഞാൻ : 😏
.
.
.

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *