പരമു മാമ അകത്തേക്ക് നടന്നു…
ആന്റി : പപ്പാ മോളെ
പപ്പ step എറങ്ങി ആന്റിടെ മേലോട്ട് ചാടാൻ പോയി
അമ്മ അവളെ പിടിച്ച് വലിച്ചു
ആന്റി : ദേ കളിച്ചാ നല്ലത് വാങ്ങും
സൂസി : ടാ
ഞാൻ തിരിഞ്ഞ് നോക്കി അവളെന്നെ അകത്ത്ന്ന് കൈ കാട്ടി വിളിച്ചു
സൂസി : ഒന്ന് തിരി
ഞാൻ : അവടെ ഇട്ടോ
സൂസി : ആഹ് fine
പരമു മാമ : വാ ചോദിക്കട്ടെ
അങ്കിൾ : ശങ്കരൻ ഇല്ലേ ലക്ഷ്മി
അമ്മ : ഇല്ല വൈഗടെ വീട്ടി പോയിരിക്കാ ഇപ്പൊ വരും
അങ്കിൾ : ഉം… 😊
പരമു മാമ : എന്തായാലും സന്തോഷം മാത്രം
പപ്പ : ഒരു twist ഇണ്ട്
അങ്കിൾ : എന്താ അത്
സൂസി വന്നെന്റെ വയറ്റിൽ ചെറുതായി കുത്തി എന്റെ അടുത്ത് നിന്നു
പപ്പ : 😁 കുട്ടന് അറിയില്ല കാര്യം
എല്ലാരും എന്നെ ഒരു തരം സഹതാപം നെറഞ്ഞ നോട്ടം നോക്കി
പപ്പ : 🙂
ഞാൻ : എന്താ 🙂 🙄
അങ്കിൾ : അയ്യയ്യോ
അമ്മ : ചേട്ടാ അത് അവന്റെ ഫോൺ ഓഫായിരുന്നു പിന്നേ എന്താ വച്ചാ ഇപ്പൊ വന്ന് കേറിയതെ ഉള്ളു
ഞാൻ : എന്താ കാര്യം അമ്മാ 👀
അമ്മ : പപ്പാ ഉം…
അമ്മ പപ്പ രണ്ട് പേരും എന്റെ അടുത്തേക്ക് വന്നു
🙄 എന്താ
പപ്പ : 😊 നമ്മളെ
ഞാൻ : നമ്മളോ 😂 എത് നമ്മള് 👀
ഞാൻ ഇത്തിരി ഒച്ച താത്തി പറഞ്ഞു
പപ്പ : 😂 പറയട്ടെ
ഞാൻ : നീ ഇങ്ങോട്ട് വന്നേ… അതേ അവള് വല്ല മണ്ടത്തരം ചെയ്ത് കാണും ചെലപ്പോ ഞാൻ നോക്കിക്കോളാ
ഞാൻ പപ്പേ വലിച്ചോണ്ട് dining table ന്റെ അടുത്തേക്ക് പോയി
സൂസി : ടാ നീയും കൂടെ പ്രതി ആണ് രാമാ
ഞാൻ : എങ്ങനെ 😂 അയ്യടാ, ഒന്ന് പോടീ നീ , അതേ വല്ലതും ഒപ്പിച്ച് വച്ചാ ഞാൻ ആദ്യം ഓടും എനിക്ക് വൈയ്യാ അച്ഛന്റെ അടി കൊള്ളാൻ
പപ്പ : 😊
ഞാൻ : പറ 👀
പപ്പ : നമ്മളെ
ഞാൻ : നമ്മള് വേണ്ടാ എനിക്ക് ഒരു അറിവും ഇല്ലാ വല്ല തെണ്ടിത്തരം ആണേ നോക്കിക്കോ ഞാൻ നിക്കില്ല കൂടെ 👀
പപ്പ എന്റെ വായ പൊത്തി പിടിച്ചു
അവരെല്ലാരും ഞങ്ങളെ എത്തി നോക്കി നിപ്പാണ്…
ഞാൻ : ഉം
പപ്പ : അതേ നമ്മടെ
ഞാൻ : ഉം ഹും
പപ്പ : നമ്മടെ 😁 വാവ വരാൻ പോവാ 🙂
അവളെന്റെ വായിലെ കൈ എടുത്ത് കണ്ണ് തൊടച്ച് വേഗം നടന്ന് പോയി അമ്മടെ ബാക്കിൽ ഒളിഞ്ഞു
സൂസി എന്നെ നോക്കി തപ്പ് കൊട്ടി ചിരിക്കാൻ തൊടങ്ങി കൂടെ അമ്മ തൊടങ്ങി പിന്നേ എല്ലാരും …
പപ്പ അമ്മടെ തോളിൽ കൈ വച്ച് നഖം കടിച്ച് എന്നെ നോക്കി നിന്നു…
ഞാൻ അവടെ അങ്ങനെ നിന്ന് പോയി…
പപ്പ എന്റെ അടുത്തേക്ക് നടന്ന് വന്നു
പപ്പ : 😊
ഞാൻ : 👀
പപ്പ എന്റെ കൈ എടുത്ത് വയറ്റിൽ വച്ച് കണ്ണടച്ചു

merry Christmas ❣️