> 13:44
ഞാൻ : അമ്മാ ചോറ്
അമ്മ : ആ വന്നോ
ഞാൻ : അമ്മോ എന്ത് ചൂടാ വെളിയില്
അമ്മ : കൈയ്യും കാലും soap ഇട്ട് കഴുകിക്കൊ ചെല്ല്
ഞാൻ : കഴുകി വെളിയില്
അമ്മ : ഉം ശെരി, അതേ പപ്പടെ ഫ്രണ്ട്സ് വന്നിരുന്നു കാണാൻ
ഞാൻ : എന്നിട്ട്
അമ്മ : അവര് കൊറച്ച് toys അതേ പോലെ ഡ്രസ്സ് ഒക്കെ വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്
ഞാൻ : ഉം
അമ്മ : പിന്നേ വൈകീട്ട് നേരത്തെ വരണം
ഞാൻ : ഏഹ്
അമ്മ : മൂന്ന് പേരേം ഇരുത്തി ചുറ്റി ഇടണം ദൃഷ്ട്ടി കാണും
ഞാൻ : എന്നെ ഒന്നും വേണ്ടാ
അമ്മ : 😡പറഞ്ഞത് കേട്ടോണം
ഞാൻ : ഇവടേം തൊടങ്ങി ഭരണം
അമ്മ : എനിക്ക് നിന്നെ ഭരിക്കണ്ട കാര്യം ഒന്നൂല്ല ഒരൊറ്റ ചവിട്ട് അത്രെ ഉള്ളു
ഞാൻ : അയ്യോ വേണ്ടാ 😂
> 14:33
പപ്പ എന്റെ കൈ കോർത്ത് പിടിച്ച് ചേർന്ന് കെടന്നു
ഞാൻ : ഞാൻ പോട്ടെ
പപ്പ : ഉംച്ച്
ഞാൻ : എന്താ
പപ്പ : ഇഷ്ട്ടം കൊറഞ്ഞോ എന്നോട്
ഞാൻ : ഏഹ്
പപ്പ : എനിക്ക് പഴയ പോലെ വേണം
ഞാൻ : എന്ത് ടാ
പപ്പ : saaaax wuxxxxx
ഞാൻ : അയ്യേ 😁
പപ്പ : 😂
ഞാൻ : അത് കുട്ടൻ എത്ര വല്യ കാര്യം ചെയ്തിട്ടാ വന്നിരിക്കുന്നത് അതിന്റെ അല്ലേ
പപ്പ : തോന്നി എനിക്കും 🙂
ഞാൻ : ദേ നോക്ക് ഞാൻ നിങ്ങടെ കൂടെ കാണും
പപ്പ : അയ്യടാ നിങ്ങള് വേണ്ടാ അവൻ എന്റെ ആണ് 😏
ഞാൻ : പ്പ
പപ്പ : 😂, അവനേ നിന്റെ സൈഡിൽ വലിച്ചാ ഇണ്ടല്ലോ
അമ്മ : എന്താ എന്താ ഒരു ചർച്ച
പപ്പ : ഒന്നൂല്ല 😁
ഞാൻ : അമ്മാ
പപ്പ : ഏഹ് പറയല്ലേ
അമ്മ : പറ ടാ എന്താ ഈ കുരുത്തം കെട്ടത് പറഞ്ഞേ
ഞാൻ : അത് വേറെ ഒന്നൂല്ല അവള് പറയാ
പപ്പ : 😁
ഞാൻ : കൊച്ച് അവൾടെ മാത്രം ആണ് എന്റെ സൈഡ് വലിച്ചാ ഇണ്ടല്ലോന്ന്
അമ്മ : അമ്പടി 😡
ഞാൻ : തല്ല് ഇതിനെ 😡
അമ്മ : 😂
പപ്പ : അമ്മാ മറ്റേത്
അമ്മ : ഏത് ഓ അതാണോ ആഹ് എന്താ ടാ അവള് പറഞ്ഞത് ഉള്ളതല്ലേ നിന്റെ കൂടെ നടന്ന് ഈ ചെറുതിനെ കൂടെ നശിപ്പിക്കാനോ 😡
ഞാൻ : ഓ 😏 അങ്ങനെ
അമ്മ : ഒരു തെറ്റും ഇല്ല
> 21:45
ഞാൻ : അമ്മാ അമ്മ പൊക്കോ ഞാൻ എടുത്തോളാ
അമ്മ : പോടാ ഞാൻ ഇരിക്കാ
ഞാൻ : എന്തിന് ദേ എനിക്ക് കാലത്ത് അങ്ങോട്ട് പോയാ ബസ്സിന്റെ ബാക്ക് സീറ്റി കേറി ഒറ്റ ഒറക്കം ആരെങ്കിലും വന്നാ എണീറ്റാ മതി 😂
അമ്മ : ആരെങ്കിലും വരുമ്പോ പോയാ മതി അപ്പൊ
ഞാൻ : പൊക്കോ
അമ്മ കൊച്ചിനെ ഒന്നൂടെ നോക്കി തടവി ഉമ്മ വച്ചിട്ട് പോയ്
ഞാൻ പോയ് ഡോർ ലോക്കാക്കി വന്നു
പപ്പ വന്നെന്റെ മേലോട്ട് ചേർന്നിരുന്നു
ഞാൻ അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചോണ്ട് ഇരുന്നു
പപ്പ തിരിച്ച് എന്റെ കവിളിൽ ചെറുതായി കടിച്ചു
ഞാൻ : ഒറക്കം വരുന്നോ
പപ്പ : വരുന്നോ എന്നൊരു ചോദ്യമേ വേണ്ടാ …ഞാൻ ഇപ്പൊ വീഴും
ഞാൻ അവളെ വയറ്റിൽ കെടത്തി
പപ്പ എന്റെ വയറ്റിൽ ചുറ്റി പിടിച്ച് കണ്ണടച്ചു
പപ്പ : അതേ gym എങ്ങാനും പോയി ഈ വയറൊക്കെ പോയാ കത്തി എടുത്ത് ഞാൻ കുത്തും
ഞാൻ : ഇല്ല പോവില്ല 🙂
പപ്പ : ആഹ് എനിക്ക് സുഖം ആയി കെടക്കണം six pack ഒക്കെ വന്നാ ശെരി ആവില്ല 😁
ഞാൻ : six pack എനിക്ക്
പപ്പ : വേണ്ട എനിക്ക് ഇത് മതി
ഞാൻ : ആഹ് ശെരി ആഹ് നീ കാരണം ഞാൻ gym നിർത്തി 😮💨
പപ്പ എന്റെ വയറിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ലാലി ലാലി ലേ ലാലി ലാലി ലേലോ
ഞാൻ : അത്ര ഒന്നൂല്ല ചെറിയ ഒരു വയർ
പപ്പ : അത്രെ ഉള്ളു, ഞാൻ വെറുതെ trigger ആക്കാൻ 😂
ഞാൻ : ഒറങ്
പപ്പ : ഉം…
.
.
.

merry Christmas ❣️