അമ്മ ആന്റി എല്ലാരും ഞങ്ങടെ അടുത്തേക്ക് വന്നു…
പെട്ടെന്ന് അച്ഛൻ ചെറി രണ്ട് പേർടെം ഒച്ച വന്നു…
അങ്കിൾ അച്ഛന്റെ കൈ പിടിച്ച് കെട്ടിപ്പിടിക്കുന്നത് കണ്ടു ഞാൻ
ആന്റി : ഹലോ
ഞാൻ : ആഹ് ആഹ്
ആന്റി : എന്താ ഒരു സന്തോഷം ഇല്ലാത്തത്
ഞാൻ : അല്ല
പപ്പ : അതേ എനിക്ക് Magic ഒന്നും അറിയില്ല
അവടെ ഒരു കൂട്ട അലർച്ച കലർന്ന ചിരി ആയിരുന്നു
ഞാൻ : 🙂
അമ്മ : അവൻ പേടിച്ചു
ഇച്ചു : ഇന്നാടാ വെള്ളം കുടി
ഞാൻ ആ മൊന്ത വാങ്ങി കുടിക്കാൻ നോക്കി പക്ഷെ കുടിച്ചത് അങ്ങനെ തലക്ക് കേറി…
അമ്മ : ഔ മെല്ലെ മെല്ലെ
അച്ഛൻ : ആഹ് നിങ്ങളൊക്കെ ഒന്ന് മാറ് ഇത്തിരി സ്ഥലം കൊടുക്ക്…
പെട്ടെന്ന് പവിടെ ആ brake pad ന്റെ ശബ്ദം 4K ല് കേട്ടു ഞാൻ
അവളും അതേ പോലെ വണ്ടി നിർത്തി ഓടി അകത്തേക്ക് വന്നു
അമ്മ : ആഹ് വന്നല്ലോ
പവി : മാറ് മാറ് മാറ് 😂 ചെറി
പവി ഓടി വന്ന് എന്റെ മേലോട്ട് ചാടി കേറി
പവി : 😂 ടാ കള്ളാ ഉംച്…
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ : 🙂
അമ്മ അവൾടെ ബാഗ് ഊരി വാങ്ങി
പവി : ദേ ചെലവ് വേണം
ചെറി : അത് വേണം
അച്ഛൻ : ആയിക്കോട്ടെ
അങ്കിൾ : താൻ വീട്ട്കാരോട് പറഞ്ഞോ
അച്ഛൻ : രഘുനെ വിളിച്ചു പിന്നേ വൈഗ ഇല്ല അവള് meeting ന് Pune പോയിരിക്കാ നാളെ കാലത്ത് എത്തും രാമൻ അതേ പോലെ ഇല്ല അവര് urgent meeting പറഞ്ഞ് Surat പോയിരിക്കാ, ദാസ് നോട് പറഞ്ഞു, ചേച്ചിയെ പിന്നെ ഹരിയെ ഹരിയെ അറിയില്ലേ രാമന്റെ ചേട്ടൻ അവനേ ഒക്കെ വിളിച്ചു…
അമ്മ : വൈഗ ഇല്ലല്ലേ ഞാനും മറന്നു
ചെറി : പിള്ളേര് കല്യാണം വിളി ആയിട്ട് പോയിരിക്കാ നാളെ ചേച്ചി വരുമ്പോ അവന്മാര് ചേച്ചിയേം എടുത്തോണ്ട് വരും…

merry Christmas ❣️