.
.
.
Day 33
> 19:33
പപ്പ : ഇന്നെങ്ങാനും വരോ
ഞാൻ : ദേ കഴിഞ്ഞു
പപ്പ : അതേ കൊച്ചിന്റെ vipe കഴിഞ്ഞു വാങ്ങിച്ചോ
ഞാൻ : Done… Done
> 22:11
ഞാൻ : ചെറി ഇത് പിടിച്ചേ
ചെറി : ഡേയ് ഞാൻ ഒരു മനുഷ്യൻ ആണ് നൂറ് കൈ ഒന്നൂല്ല
ഞാൻ : എന്നാ വായ തൊറക്ക് ഇത് മറ്റേ റാവുത്തർടെ വീട്ടിലെ നിക്കാഹിന്റെ
പപ്പ : എന്താ ഇവടെ
ചെറി : bill എടുത്തത് കണക്ക് ഒപ്പിക്കാൻ
പപ്പ : ആഹ്
ഞാൻ : കഴിഞ്ഞു
ഇച്ചു : ടാ നാളെ എനിക്ക് Ernakulam പോണം ചേച്ചിടെ വീട്ടില് എന്നെ കൊണ്ടാക്കോ
ഞാൻ : എനിക്ക് വൈയ്യാ ഇയാള് വരും
പപ്പ : ഇയാളാ ഇയാളാ 😡
അവളെന്റെ പൊറം അടിച്ച് പൊളിച്ചു
അച്ഛൻ : എന്താ ഇവടെ വെടി ഒച്ച
പപ്പ : ഒന്നൂല്ല
അവള് തിരിയാൻ പോയതും അച്ഛൻ തോളിൽ കൈ ഇട്ട് പിടിച്ച് നിർത്തി
ചെറി : ഏട്ടൻ എന്നെ ആണല്ലോ ഭാര്യ അടിക്കുന്നവൻ എന്ന് പറഞ്ഞ് പുച്ഛം, മോൻ ഇവടെ പട്ടാപ്പകൽ അടി വാങ്ങി കൂട്ടി
അച്ഛൻ : ആഹാ മിടുക്കൻ നീ അല്ലെ വളർത്തിയത് എങ്ങനെ നന്നാവും
ചെറി : അല്ലെങ്കിലും ഇവന്റെ തെറ്റ് മുഴുവൻ എന്റെ നല്ലത് വരുമ്പോ ഏട്ടന്റെ കൊള്ളാ 😏
അച്ഛൻ : കാരണം നീ പോങ്ങനാടാ
ചെറി : 🙂
അച്ഛൻ : എന്താണ് അടിയും ഇടിയും ആണല്ലോ നല്ലതാ ഇത്
പപ്പ : സോറി
അച്ഛൻ : രണ്ടെണ്ണം കൊടുത്തോ തെറ്റൊന്നും ഇല്ല ആരും അറിയാതെ വേണം പക്ഷെ
പപ്പ : 😃 thankyou
ചെറി : രാമന്റെ കാറ്റ് പോയി
അമ്മ : എന്താ എന്നതാ ടാ 😁
അച്ഛൻ : ആഹ് മകനെ ഭാര്യ ശാരീരിക പീഡനം അതും പട്ടാ പകൽ
അമ്മ : ഓ 😏
പപ്പ : ചെയ്യേണ്ടവർ ചെയ്യാത്ത കൊണ്ടാ ഞാൻ ചെയ്യുന്നേ 😏
അമ്മ : ടീ നിന്നെ ഞാൻ 😡
പവി : അച്ഛാ കൂയ്
അച്ഛൻ : എന്താടി 😡 നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് മീങ്കാരെ പോലെ വിളിക്കരുത് എന്ന്
പവി : സുന്ദരൻ ഇസ് 🙂 ഇന്ദ്രേട്ടൻ 😊
അച്ഛൻ : 👀 ഇന്ദ്രേട്ടൻ പോലും താ… ആഹ് ഹലോ പറ ടാ, ആഹ് ശെരി ശെരി ആഹ് okey നീ കാണോല്ലോ ആഹ്, ഇപ്പൊ എവടെ, ആഹ് തെണ്ടി നടക്കാതെ വീട്ടി പോടാ 😡 😉… അഹ് ശെരി 😁
അമ്മ : എന്താ 😂
അച്ഛൻ : ചെക്കൻ കൊച്ചിയില് പോയേക്കാ…
അമ്മ : ഏഹ്
അച്ഛൻ : അങ്ങനെ വർഷങ്ങൾടെ കാത്തിരിപ്പിന്റെ ഒടുവിൽ
അമ്മ : ഒടുവിൽ 🙄
അച്ഛൻ : വണ്ടി നാളെ delivery…
അവടെ ഒരു കൂട്ട അലർച്ച ആയിരുന്നു
അമ്മ : ആണോ 😃
പവി : ഏതാ അച്ഛാ കാർ ഇനി എങ്കിലും പറ 😂
അച്ഛൻ : അതൊക്കെ നാളെ
പവി : ഞാൻ നാളെ ലീവാ
അച്ഛൻ : ലീവോ എന്തിന്
അമ്മ : മര്യാദക്ക് പൊക്കോണം
പവി : ഞാൻ പോവില്ല പിന്നേ😏
ഞാൻ : വിട്മ്മാ
ചെറി : നിനക്ക് എന്താടാ ഒരു സന്തോഷം ഇല്ലാത്തേ
ഞാൻ : കാര്യൂല്ല
പപ്പ : തന്ത vibe 😏 😁
ഞാൻ : 👀
അമ്മ : പാവം എന്റെ മോനെ ജോലി ചെയ്യാൻ വിടില്ല എല്ലാരും കൂടെ നീ പണി എടുത്തോടാ തന്തേ അല്ല മോനെ
പപ്പ : 🤣
ഞാൻ : അമ്മാഹ്…
ചെറി : ടാ കഴിഞ്ഞോ
ഞാൻ : ആഹ് കഴിഞ്ഞു… അച്ഛാ ഇതാ കണക്ക്
അച്ഛൻ : ആഹ്
ഞാൻ : പൈസ രാവിലെ തരാ
അച്ഛൻ : അതെന്താ
ഞാൻ : രാത്രി അക്കൗണ്ട് crash ആവും ചെലപ്പോ അതാ
പപ്പ : ഞങ്ങക്ക് ആർടെം പൈസ വേണ്ടാ 😌
അച്ഛൻ : ടാ ഈ സാനത്തിനെ വിളിച്ചോണ്ട് പോ 😏 😊
അമ്മ : ചെക്കനെ തന്നപ്പോ അവള് അങ്ങനെ അങ്ങ് റാണി ആയി എന്ന് തോന്നലാ പെണ്ണിന് 😏
പപ്പ : ഓ തന്നേ 😁
അമ്മ : പോയ് കൊച്ചിന്റെ അപ്പി വാരടി അമ്മേ 😂
പപ്പ : മോനോട് പറ
അമ്മ : ആഹ്, കുഞ്ഞോ നീ പോവുന്നില്ലേ നാളെ
പപ്പ : വേണേ പോവാ 😊
അച്ഛൻ : ആഹ് പൊക്കോ
ചെറി : ഏട്ടൻ വരുന്നില്ലേ
അച്ഛൻ : എന്തിന്
ചെറി : എല്ലാർക്കും കൂടെ പോവാ ഏട്ടാ
അച്ഛൻ : അതൊന്നും വേണ്ടാ നിങ്ങള് പോയിട്ട് വാ
ഞാൻ : അച്ഛൻ പൊക്കോ അച്ഛാ ഞാൻ മില്ലി വേണേ
അച്ഛൻ : ഏഹ് 🙄 നീ പോണില്ലേ
ഞാൻ : ഇല്ല
അച്ഛൻ : അപ്പൊ documents നിന്റെ അപ്പൻ പോയ് ഒപ്പിടോ 😂
അമ്മ : 😂
പപ്പ : 😂
ചെറി : നീ ആണ് മൊതലാളി വണ്ടിടെ
ഞാൻ : ഞാനാ 🙄
പവി : എല്ലാർക്കും കൂടെ പോവാ പ്ലീസ്
അച്ഛൻ : ആ ശെരി…
പപ്പ : അച്ഛാ
അച്ഛൻ : എന്താ മോനെ
പപ്പ : വണ്ടി പറ അച്ഛാ
അച്ഛൻ : ഇല്ലില്ല
പവി : bmw
അച്ഛൻ : അല്ലല്ല 😁
പപ്പ : benz
ചെറി : അല്ല
പവി : audi
അച്ഛൻ : പോടീ
പവി : പറ price പറ
അച്ഛൻ : ഏയ് ഇവൻ കണ്ട് പിടിക്കും
ചെറി : പറയാ പറയാ
അച്ഛൻ : വേണ്ട രാജു
ചെറി : പത്ത് ലക്ഷത്തിന് മേലെ രണ്ട് കോടിക്ക് താഴെ
അച്ഛൻ : ആഹ് അത് മതി 😊
പപ്പ : ഇതിലും നല്ലത് നേരിട്ട് കാണുന്നതാ
അമ്മ : ഓ ജാഡ നിങ്ങള് പറയണ്ട
അച്ഛൻ : ഇത് എനിക്ക് ഇവനും കണ്ണനും മാത്രമേ അറിയൂ
ചെറി : രാമേട്ടന് അറിയാ
> 00:22
പപ്പ : നമ്മടെ വീട്ടിലെ ആദ്യത്തെ വണ്ടി
ഞാൻ : ഉം 🙄, അപ്പൊ ഇതൊക്കെ എന്ത് കിണ്ടിയാ
പപ്പ : എന്താ സന്തോഷം ഇല്ലാത്തത്
ഞാൻ : തന്ത vibe
പപ്പ : 😁
ഞാൻ : ഒറങ്
പപ്പ : ഒറങ്ങാനോ
ഞാൻ : 👀
പപ്പ : വാ
ഞാൻ : അവൻ എന്താ ഇന്ന് ഈ ടൈമില്
പപ്പ : ഒച്ച കേട്ട് എണീറ്റ് കാണും
ഞാൻ : പാവാണോ
പപ്പ : ഉം കടിക്കും നല്ല പോലെ
ഞാൻ : ശോ 🙂
പപ്പ : 😊… ഒറങ്ങി
ഞാൻ എണീറ്റ് അവനേ എടുത്ത് കൊട്ടയിൽ ആക്കി
പപ്പ : വാ പറയട്ടെ
ഞാൻ : വേണ്ടാ അടുത്ത് വരരുത് 🙏🏻എന്നെ വിടൂ 😁
> 08:33
അമ്മ : ടാ നോക്കി പോണം പിള്ളേരെ നോക്കണം
ഞാൻ : അയ്യോ ഒന്ന് lkg ഒന്ന് ukg
പവി : അതന്നെ ഒന്ന് വന്നെ നീ train പോവും
ഞാൻ : ടാ അച്ചു വാ വാ
പപ്പ : അച്ചുക്കുട്ടാ നോക്കി പോണം നിനക്ക് language issue ഉള്ളതാ
അച്ചു : സെരി അണ്ണി
പപ്പ : പെട്ടെന്ന് വരോ
ഞാൻ : ആഹ്…നീ വാ നമക്ക് ആന്റിയേ കണ്ടിട്ട് വരാന്ന്
പപ്പ : ഇല്ല വേണ്ടാ കൊച്ചിനെ വെറുതെ
ഞാൻ : നോക്ക് അച്ഛൻ വന്നിട്ട് വരാണെ വാ…
> 11:33
പവി : ടാ തെണ്ടി
സുന്ദരൻ : എന്തടി, ടീ മുടി വിട് ആഹ് യ്യോ
പവി : നീ നീ 😁
ഞാൻ : വിട് ടീ അവനേ
സുന്ദരൻ : ദേ അച്ഛൻ, ഹലോ വല്യച്ഛാ ആഹ് ഞങ്ങള് ദേ എറങ്ങി ശെരി… ടാ രാമാ വണ്ടി എറക്ക്

merry Christmas ❣️