അമ്മ : ദേ ദേ സുന്ദർ ഭായ്
ഞാൻ : ഹലോ
സുന്ദരൻ : എവടെ
ഞാൻ : ഞാൻ വീട്ടില്
സുന്ദരൻ : ഞാൻ railway station എത്തും ഇപ്പൊ ഒന്ന് എടുക്കാൻ വരോ
ഞാൻ : ദേ എറങ്ങി
സുന്ദരൻ : മെല്ലെ മതി മാരാരിക്കുളം pass ആയിട്ടേ ഉള്ളു
ഞാൻ : എറങ്ങി, ദാ വന്നു
അമ്മ : എങ്ങോട്ടാ
ഞാൻ : ചെക്കൻ വരുന്നുണ്ട് railway station പോയിട്ട് വരാ ബോണ്ട കൊള്ളാ
പപ്പ എന്റെ നേരെ കൈ വീശി ഓടി വന്നു
പപ്പ : അതേ വരുമ്പോ snuggy വേണം
ഞാൻ : ആഹ് okey
അമ്മ : ഉള്ളി മറ്റേ വണ്ടി വഴി വരുന്നത് കണ്ടാ മേടിച്ചോ
ഞാൻ : okey
.
.
.
> 21:21
അമ്മ : ഓടി ഓടി 😂
ഇച്ചു : അവൻ എങ്ക പോണാ
അമ്മ : അവൻ സ്ഥലം registration ആയിട്ട് പോയതാ
ഇച്ചു : ഓഹ് ശെരി ശെരി
പപ്പ : എന്ത് സ്ഥലം
അമ്മ : അവന് ഒരു സ്ഥലം ഇണ്ട് തേനിയില് അവടെ ഒരു കാര്യം ആയിട്ട്
പപ്പ : ഉം…അല്ല ഇന്ദ്രന്റെ അമ്മ ഒക്കെ എവടെ ഉള്ളവരാ
അമ്മ : അവള് തൃശ്ശൂർ മോളെ കൊച്ചീല് പഠിക്കാൻ വന്ന് ഇഷ്ട്ടായി കല്യാണം കഴിച്ച് വന്നതാ…
പപ്പ : ഓഹ് 😊
.
.
.
> 22:44
ഞാൻ : അമ്മാ നാളെ പോയ് ആ മാല മേടിച്ചോണ്ട് വരാ
പപ്പ : ഞാനും
ഞാൻ : എന്തിന്
പപ്പ : എനിക്ക് നോക്കണം ഡിസൈൻ ഒക്കെ 🙄
ഞാൻ : 😐
പപ്പ : ഞാൻ പൈസ കൊടുത്തോളാ
അമ്മ : അയ്യോ, ദേ പെണ്ണെ നാക്ക് ഞാൻ വെട്ടി ഉപ്പിലിടും കേട്ടല്ലോ 😡
പപ്പ : ഓ പിന്നേ
അമ്മ സോഫയിന്ന് എണീക്കാൻ പോയതും പപ്പ കൊച്ചിനെ എന്റെ കൈയ്യിന്ന് വാങ്ങി
അമ്മ : ആഹ് നീ ആ സലീം കുമാർ ആനടെ അടിയില് പോണ പോലെ അവനേ എടുത്ത് പിടിച്ചാ മതിയല്ലോ
പപ്പ : 😁
ഞാൻ : പപ്പാ നീ വൻ ഊള ആയി മാറിയേ ചേ
പപ്പ : ആണോ ഞാൻ സഹിച്ചു
ഞാൻ : താടി അവനേ പോയ് കുളിക്ക് പോ പോവാൻ
കൊച്ച് ഒരു മാതിരി കണ്ണ് വിരിച്ച് എന്നെ നോക്കി
ഞാൻ : 😁 പറ പപ്പേ പോ കുളിക്ക്ന്ന്
പപ്പ : അമ്മടെ ശുൺടിടി ആണ് ഉം 💋💋💋💋💋💋💋
ഞാൻ : ആ ചെറുതിനെ വിട് പപ്പാ
പപ്പ : അയ്യടാ
ഞാൻ : എന്ത് അയ്യടാ
പപ്പ : പിടിക്ക് snuggy ഇട്ടിട്ടില്ല തങ്കോ മൂത്രം കൃത്യം ആയിട്ട് ഒഴിക്കണം കേട്ടല്ലോ…

merry Christmas ❣️