“എനിക്ക് കൊഴപ്പൂല്ലാ ഞാൻ കെടക്കട്ടെ ”
അച്ഛൻ : ആഹ് വിട് വിട് അവനെ വെറുതെ വിട്…
ഇച്ചു : ഏട്ടാ അത് വേണോ ഏട്ടാ
അച്ഛൻ : എന്താ മോളെ നിങ്ങളൊക്കെ ഇങ്ങനെ ആയാലോ അവന് അറിയാ എന്ത് വേണം എന്ത് വേണ്ടാ എന്നൊക്കെ വെറുതെ ഓരോ മണ്ടത്തരം അയ്യേ
പപ്പ : അച്ഛാ അച്ഛൻ പറ അച്ഛാ തൊറക്കാൻ
അച്ഛൻ : മോളെ അവനെ വല്ലാത്ത ഒരു അവസ്ഥയിൽ ആണേ അപ്പൊ അവനെ ഒന്ന് ഒറ്റക്ക് വിടാ ഏഹ് ഈ മാട് പോലുള്ളവൻ കേറി കൈ വക്കേം ചെയ്തു അവൻ ഒന്ന് കെടക്കട്ടെ
ചെറി : കൈ വച്ചത് തെറ്റാ എന്ന് എനിക്ക് തോന്നീല്ല അപ്പഴും ഇപ്പഴും പക്ഷെ എന്റെ മോനെ അടിച്ചല്ലോ ഓർക്കുമ്പോ 🥹
അച്ഛൻ : ടാ അയ്യേ ഞാൻ വെറുതെ രാജു വാ നീ വന്നേ ഒന്ന്
അമ്മ : ഹ് 🥹 എന്നാ എന്റെ കണ്ണീര് നീ കാണാ എന്റെ മഹാദേവാ 🙏🏻
പപ്പ : 🥹 ഹ് കുട്ടാ തൊറക്ക് കുട്ടാ
> 04:08
ഞെട്ടി കണ്ണ് തൊറന്ന് നോക്കിയപ്പോ കിളികൾടെ ഒച്ച കേക്കാ
കമന്ന് കെടന്ന ആ കെടപ്പ് കൈ കുത്തി വളരെ പാട് പെട്ട് ഞാൻ പൊന്തി
ആ നിൽപ്പിൽ ഇന്നലെ നടന്ന സകലതും ഒരു ട്രെയിൻ പോലെ തലയിൽ കേറി എറങ്ങി പോയി…
ഡോർ തൊറന്ന് വെളിയിലേക്ക് നോക്കിയതും ഡോറിന്റെ അടുത്ത് ചെയറിൽ പപ്പ ഇരിക്കുന്നു കാല് ചെയറിൽ ചുരുട്ടി വച്ചിട്ട് തലക്ക് കൈയ്യും വച്ച് ഒറങ്ങാ
ഉംച്ച്…
ഞാൻ മെല്ലെ അടുത്തോട്ട് പോയി തലയിൽ തൊടണോ കാലിൽ പിടിക്കണോ ഒന്നും അറിയാതെ ഞാൻ പപ്പടെ കാലില് പിടിച്ച് തട്ടി
പപ്പ ഒന്ന് മൂളി
ഞാൻ : പപ്പാ
പപ്പ : ഉംച്ച്…
പപ്പ മെല്ലെ കണ്ണ് തൊറന്നതും ഞാൻ മുട്ട് കുത്തി നിന്ന് അവളെ നോക്കി
പപ്പ : കുട്ടാ
എന്റെ റൂമിന്ന് വരുന്ന വെളിച്ചം മാത്രം വച്ച് ഞാൻ അവളെ കണ്ടു
പപ്പ : എന്താ ഒരുപാട് വേദനിച്ചോ 🥹
ഞാൻ : ശ് പോട്ടെ വാ 😊
പപ്പ : ദേ ഇങ്ങനെ ഒക്കെ ആവാനാ ഇത്ര ദിവസം ചിരിച്ച് കളിച്ച് നടന്നത് ഏഹ്
ഞാൻ അവളെ വിട്ട് റൂമി പോയ് ലൈറ്റ് ഓഫാക്കി തിരിച്ച് വന്നു
പപ്പ : വെഷമം ഇണ്ടോ
ഞാൻ : ബാ
ഞാൻ അവളേം കൊണ്ട് റൂമില് മേലോട്ട് പോയ് ഡോർ ലോക്കാക്കി
പപ്പ : പോട്ടെ 🫂
പപ്പ ലൈറ്റ് ഓണാക്കി എന്നെ വിട്ട് മാറി
പപ്പ : സ്സ് 😨 അയ്യോ കവിൾ വീങ്ങി
ഞാൻ : സാരൂല്ല അത് ചെറിയേ പിടിച്ച് മാറ്റിയപ്പോ ദാസ് അങ്കിൾടെ മുട്ട് കൈ കൊണ്ടതാ
പപ്പ : ആശൂത്രീ പോവാ കുട്ടാ
ഞാൻ : ഏയ് പപ്പാ കേക്ക്….കേക്ക്
പപ്പ : ആഹ് പറഞ്ഞോ ഉം.. ഉം…
ഞാൻ : എനിക്ക് ഇപ്പൊ ഏറ്റോം ആവശ്യം എന്നെ വെറുക്കുന്ന ആൾക്കാരെ ആണ് പ്ലീസ് ആ പഴയ പപ്പ ആയിട്ട് എന്നെ എന്തെങ്കിലും ചെയ്യ്
പപ്പ : എങ്ങനെ കുഞ്ഞേ ഞാൻ ഇനി അങ്ങനെ ഒക്കെ ഏഹ് 🥹 ഒരിക്കലും ഇല്ല ഞാൻ ഇനി നിനക്ക് വേണ്ടി വേദന സഹിക്കും എന്നല്ലാതെ നിന്നെ വാ ഇരിക്ക്
ഞാൻ : 🥹 ഹ്
പപ്പ : പോട്ടമ്മാ
ഞാൻ : അമ്മായിയേ കാണുമ്പോ ജീവിക്കുന്നത് എന്തിനാ എന്ന് പോലും തോന്നും
പപ്പ : ദേ 😨 നോക്ക് നോക്കാൻ
പപ്പ എന്റെ താടി പിടിച്ച് തിരിച്ചു
പപ്പ : ഒരൊറ്റ കാര്യം ജീവിക്കണോ വേണ്ടേ അത് നിന്റെ കാര്യം പക്ഷെ നിന്റെ മോൻ തന്തയും തള്ളയും ഇല്ലാതെ ജീവിക്കണോ വേണ്ടേ എന്നത് നിന്റെ കൈയ്യിലാ 🥹
ഞാൻ : പപ്പാ 🥹
പപ്പ : അയ്യോ ഇല്ല കുട്ടാ ഞാൻ ജീവിക്കുന്നത് നിന്റെ ഇത്തിൽക്കണ്ണി ആയിട്ടാ മരം ചെരിഞ്ഞാ ഇത്തിൽക്കണ്ണിയും മെല്ലെ മെല്ലെ
ഞാൻ : പൊട്ടത്തരം പറയാതെ പപ്പാ നീ
പപ്പ : നീ പിന്നെ, ദേ ആ കൊട്ടയിൽ കെടക്കണ കൊച്ചിനെ നോക്ക് എന്നിട്ട് പറ ഒരുതെറ്റും ചെയ്യാതെ ഞാനാ ഞാനാ പറയുന്ന മണ്ടത്തരത്തിന്റെ പേരി മരിക്കണോ നിനക്ക് എന്ന് പോ 😡
😖 ഹ്
പപ്പ എന്നെ ചേർത്ത് പിടിച്ച് ചെരിഞ്ഞ് ബെഡിലേക്ക് കേറി
പപ്പ : വാടി, ഇല്ലമ്മാ ദേ ഞാൻ ഇണ്ട് പോട്ടെ
പപ്പ ബെഡില് ചാരി ഇരുന്ന് എന്നെ പിടിച്ച് നെഞ്ചില് ചേർത്ത് പിടിച്ചു
പപ്പ : ദേ നോക്ക് ഞാനാ നിന്റെ life വേറെ ആരൂല്ല അപ്പൊ എനിക്ക് വേണ്ടി ജീവിക്കണം പ്ലീസ് കരയല്ലേ…
> 08:33
കണ്ണ് തൊറന്ന് നോക്കിയപ്പോ പപ്പ ഇരുന്ന് ഒറങ്ങുന്നു മോൻ അടുത്ത് കെടക്കുന്നു അവളെന്നെ വിടാതെ പിടിച്ചിട്ടുണ്ട്
ഞാൻ തുള്ളിക്കളിക്കണ മോനെ നോക്കി ഇങ്ങനെ കെടന്നു
പപ്പ : ആഹ് അമ്മാ, ഇല്ലമ്മാ കൊഴപ്പം ഒന്നൂല്ല ഇവടെ ഇണ്ട് ഒറങ്ങാ, ഇല്ല വരുവൊന്നും വേണ്ടാ അമ്മക്ക് നടു വേദന ഉള്ളതാ വേണ്ട വേണ്ടാ, അവൻ ദേ കെടപ്പുണ്ട് അടുത്ത് ഉം പാല് കൊടുത്തു ശെരി ഞാൻ വിളിക്കാ…
> 12:22
അമ്മ : രാമാ
ഞാൻ : ആഹ്
അമ്മ : നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ
ഞാൻ : കൈ നല്ല വേദന കെടക്കട്ടെ
ഇച്ചു : ടാ നിനക്ക് ചെറിയോട് ദേഷ്യാ
ഞാൻ : ഒന്ന് പോയെ ഒന്ന്
ഇച്ചു : അപ്പറം
ഞാൻ : എനക്ക് ഗാണ്ട് യേ മേല ദാ, മുട്ടാ ക 👀 പൈയ്യൻ മാരി പേസി
ഇച്ചു : ദേ മനസ്സില് വകരുത് താങ്ങില്ല രാജു ഏട്ടൻ
ഞാൻ : ഹാ ഇല്ലെന്ന് 😁
ഇച്ചു : പോ അപ്പൊ 😡
ഞാൻ : ഉം 😁
> 14:22
പവി : രാമാ
ഞാൻ : എന്താ
പവി : താഴോട്ട് വാ
ഞാൻ : ഞാനില്ല നീ ഫോൺ വച്ചോ
ഞാൻ ഫോൺ തൂക്കി ഇട്ടിട്ട് പപ്പടെ വയറ്റിൽ കെടന്ന് കണ്ണ് തൊടച്ചു
വീണ്ടും ഫോൺ അടിക്കാൻ തൊടങ്ങി
പപ്പ : ഹലോ, പവീ വരുന്നില്ല പറയുന്നു പവി, കുട്ടൻ ഓകെ ആണ്, ഒന്ന് okey ആയി കഴിഞ്ഞ് അയച്ച് വിടാം
ഞാൻ : ആഹ് ഫോൺ ഒക്കെ അങ്ങ് കള പപ്പാ നീ
പപ്പ : ഇല്ലമ്മാ, silent ആക്കി
അവളെന്റെ തലയിൽ അമർത്തി ഉമ്മ വച്ചു
പപ്പ ഒരുപക്ഷെ ആ ടൈമിൽ എന്നെ അത്രക്ക് കൂൾ ആക്കി എടുത്തു
> 16:55
കണ്ണ് തൊറന്ന് ഞാൻ തല പൊക്കി നോക്കി
പപ്പ book വായിച്ചോണ്ട് എന്റെ തല തടവാ
പപ്പ : ആഹ് എണീറ്റോ
ഞാൻ : sorry നടു വേദന എടുക്കും
പപ്പ : ഒറങ്ങിയോ
ഞാൻ : ഉം
ഞാൻ അവളെ വട്ടം പിടിച്ച് കെടന്നു
പപ്പ : 😊
ഞാൻ : sorry
പപ്പ : ഏയ് ഇപ്പൊ അതൊന്നും ആലോചിക്കണ്ട
ഞാൻ : എന്നാലും പപ്പാ നിന്നേം ഞാൻ ചതിച്ചു
പപ്പ : കുട്ടാഹ്
ഞാൻ : പപ്പാ നിനക്ക് എങ്ങനെ ഇത്ര patience കിട്ടുന്നു ടാ
പപ്പ : എന്താ ഇത് കുട്ടൻ തെറ്റ് ചെയ്തു ശെരിയാ പക്ഷെ അത് തെറ്റാവുന്നത് ആർക്കെങ്കിലും ഉപദ്രവം ആവുമ്പോ മാത്രാ ഇപ്പൊ അങ്ങനെ അല്ലാത്ത കൊണ്ട് അത് തെറ്റല്ല പിന്നെ നീ പറയാറില്ലേ ഞാൻ ഹരിടെ തന്തയില്ലായ്മടെ victim ആണെന്ന് നീയും അതേ
ഞാൻ തല പൊക്കി നോക്കി
പപ്പ : ഞാനും അവനും തമ്മിലുള്ള യുദ്ധത്തിന്റെ victim ആണ് നീ 🥹 അല്ലെ 😊
ഞാൻ : പപ്പാ വേണ്ട പ്ലീസ്
പപ്പ : ആഹ് ഇല്ലില്ല 😊 കെടന്നോ
ഞാൻ : ദേ ഞാൻ എല്ലാം വിടാ പക്ഷെ എനിക്ക് ടൈം വേണം നിന്നെപ്പോലെ സഹിക്കാനും നിന്നെ പോലെ മറക്ക്യാനും എനിക്ക് അറിയില്ല
പപ്പ : 😁
ഞാൻ : ഞാൻ ഉദ്ദേശിച്ചത് സങ്കടം ആണ് അല്ലാതെ മനസ്സിൽ ഒന്ന് വച്ച് മറക്ക്യാ അങ്ങനെ അല്ല
പപ്പ : മനസ്സിലായടീ 😊
>,17:55
പവി : രാമാ
ഞാൻ : ഉം
പവി : ചായ വേണ്ടേ നിനക്ക്
ഞാൻ : വേണ്ട പവീ നീ പോ
പവി : എടാ എന്താടാ നിനക്ക്
ഞാൻ : എനിക്ക് ഇപ്പൊ സംസാരിക്കാൻ മൂഡില്ല നീ പോ
പവി : ടാ ഈ റൂമി ഇരുന്നുള്ള കളി വേണ്ടാ വന്നേ വെളിയില്
ഞാൻ : എനിക്ക് ഇത്തിരി സമാദാനം താ പവീ നീ
പപ്പ ഓടി കേറി വന്നു
പപ്പ : പവീ പവീ കുട്ടനെ വിട് ഒട്ടും വൈയ്യാ അതാ അറിയാലോ അങ്ങനെ പെട്ടെന്ന് മറക്കുന്ന ഒരാളല്ല പിന്നെ വെറുതെ നിങ്ങടെ മുന്നി ഒക്കെ വെഷമം കാണിക്കാൻ പറ്റൂവേം ഇല്ലല്ലോ അതോണ്ട് ഇത്തിരി ടൈം കൊടുക്ക്
പവി : അവന് ഒന്നൂല്ല ടാ നീ വന്നേ ബീച്ചി പോവാ
ഞാൻ : 👀
പവി : വരാൻ
ഞാൻ : പോ പവീ എന്റെ വായിന്ന് കേക്കണ്ടേ
പപ്പ : പവീ പ്ലീസ് പവി ഇത്തിരി സമാദാനം കൊടുക്ക്
പവി : ശെരി അങ്ങനെ ആവട്ടെ പത്ത് മിനിറ്റ് കഴിഞ്ഞ് വരൂല്ലോ അപ്പൊ ഞാൻ പറയാ ബാക്കി
ഞാൻ : ആഹ് പോ…
>പപ്പ വന്നെന്റെ അടുത്ത് ഇരുന്നു
ഞാൻ : പപ്പാ പ്ലീസ് പപ്പാ
പപ്പ : പോട്ടെ
ഞാൻ : നീ ഇങ്ങനെ ഇരിക്കണം എന്നില്ല ടാ പൊക്കോ ഞാൻ കേറി തൂങ്ങോന്നും ഇല്ല
പപ്പ : ഉംച്ച് 👀
ഞാൻ : അങ്ങനെ അല്ല എനിക്ക് ഇത്തിരി time താ ഞാൻ സെറ്റാണ്, ഒന്ന് പൊട്ടി തെറിച്ചാ സെറ്റാവും…
> 19:33
👀
പവി : വാടാ വാ 👀
ഞാൻ : വാ പോവാ
പവി : ഞാനില്ല
പപ്പ : 👀
ഞാൻ : ഉംച്ച് സോറി
പവി : വേണ്ടാ നിനക്ക് എന്നോട് നല്ല gap വന്നിണ്ട് ഇപ്പൊ
അമ്മ : പവീ
പവി : എന്ത് പവി,എനിക്ക് എത്ര സങ്കടം ഇണ്ട് അറിയോ
ഞാൻ : അത് പോട്ടെ ടീ ഞാൻ ആ മൂടില്
പവി : ആഹ് ശെരി എനിക്ക് മൂടില്ല ഇപ്പൊ
ഞാൻ : വാ അമ്മായിടെ അങ്ങോട്ട് പോയിട്ട് വരാന്ന്
പവി : വേണ്ടാ പറഞ്ഞില്ലേ
ഞാൻ : ഓഹ് ശെരി
പവി : 👀
ഞാൻ : എടുത്ത് തലയിൽ വക്കുമ്പോ ചവിട്ടി കേറല്ലേ
അമ്മ : പവീ പോടീ ഒന്ന് പവി : കാലത്ത് ഞാൻ വിളിച്ചപ്പോ അവന് ദേഷ്യം ഉച്ചക്ക് വിളിച്ചപ്പോ വരാൻ പറ്റില്ല അതേ പോലെ വച്ചിട്ട് പോടീ വൈകീട്ട് അവടെ പോയപ്പോ അവന് ഞാൻ ശല്യം ഭാര്യടെ സാരിയും പിടിച്ച് ഇരിക്കാൻ അവന് ഒരു കൊഴപ്പവും ഇല്ല
പപ്പ : ഉംച്ച്,പവീ അം
ഞാൻ : ഹാ ചുമ്മാ ഇരി നീ ഒന്ന്, പവി വാ നീ ഇപ്പൊ
പപ്പ എണീറ്റ് നടക്കാൻ തൊടങ്ങി
ഞാൻ : ഹാ നിക്ക്
പപ്പ : വിട് 👀
ഞാൻ : രണ്ടാളും വാ നമ്മക്ക് ബീച്ചി പോയിട്ട് വരാ വാ
പപ്പ : ഞാനില്ല
ഞാൻ : വണ്ടി ഓടിച്ചോ
പപ്പ : വേണ്ടാ
അമ്മ : ആഹ് അവള് വരും ടീ തള്ളച്ചി പോ പോ ഉം…
ഞാൻ : ദേ പൊട്ടനും വന്നു ടാ വാ ബീച്ചി പോവാം വാ
അച്ചു : okey
പപ്പ : 👀
ഞാൻ : വാ 🙂
പപ്പ : 🙄 ആഹ് 😏
> 20:11
പവി : പോട്ടെ
ഞാൻ : ആ പെണ്ണ് ഇന്നലെ രാത്രി മുഴുവൻ ഡോറിന്റെ മുന്നി കാത്തിരുന്ന് ഒറങ്ങി അവടെ
പവി : 🙂
ഞാൻ : എടാ ഇത്തിരി ടൈം കൊടുക്കണ്ടേ അതിനും ഏഹ്
പവി : നിനക്ക് എന്നോട് പറഞ്ഞൂടെ അത്
ഞാൻ : എന്റെ വായില് കേറി അവള് ഇരിക്കുമ്പോ ഞാൻ പറയാ അത് നിന്നോട്
പവി : ശെരി പോട്ടെ
ഞാൻ : ഉം,അതേ നാളെ തൊട്ട് പണിക്ക് പോണം ഇനി സ്ഥിരം അതേ നടക്കൂ
പവി : അതാ നല്ലത്
ഞാൻ : ഉം അതേ നടക്കൂ, പോവണ്ടവൻ പോയി ഇനി ഞാൻ കാരണം ജീവനോടെ ഉള്ളവര് കൂടെ കരയണ്ട

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️