കാന്താരി 6 [Doli] 728

ഞാൻ : ആഹ്

ആന്റി : ദേഷ്യാണോ

ഞാൻ : അയ്യോ ഇല്ല…

ആന്റി : അല്ല ചോദിച്ചെന്നെ ഒള്ളൂ ഞാൻ തന്നെ എന്റെ മോനെ പോലെ ആണ് കണ്ടത് തനിക്ക് ആ സ്നേഹം പോവരുത്

ആന്റിടെ ഒച്ച ഒക്കെ എടറി

എന്ത് ഒരു അവസ്ഥ ആണ് അവർടെ അവസ്ഥ ഒക്കെ എത്ര മോശം ആയിരിക്കും ഇപ്പൊ

ആന്റി : എടൊ താൻ വരണം കേട്ടോ

ഞാൻ : ആഹ് വരാം

ആന്റി : ദേ ഇവടെ ഒരാള് ഫോൺ പിടിച്ച് വലിക്കുന്നു കൊടുക്കാ…

എനിക്ക് എന്തേലും പറയാൻ പറ്റും മുന്നേ ഫോൺ ആന്റി പപ്പക്ക് കൊടുത്തു…

പപ്പ : ( ഇല്ലമ്മാ ഫോൺ ശെരി ആക്കിയിട്ടില്ല… ഞാൻ റൂമി പോവാണേ )

പത്ത് സെക്കന്റ്‌ കഴിഞ്ഞതും അവള് ഹലോ പറഞ്ഞു

അതില് ഒരു നൂറ് അർത്ഥം ഒണ്ട് സങ്കടം, പേടി, കരച്ചിൽ, മരവിപ്പ്, പ്രതീക്ഷ അങ്ങനെ എണ്ണിയാൽ തീരാത്തത്ര

ഞാൻ ഒന്ന് തരിച്ച് പോയി പെട്ടെന്ന് ഫോൺ കട്ടാക്കി…

എന്റെ മുന്നിൽ അവന്റെ മൊഖം മാത്രം ആണ് വന്നത്…

ആന്റിയെ പറ്റി ഓർക്കാതെ ഇരുന്നില്ല… സ്വന്തം മോൻ തെണ്ടി ആണ് കഞ്ചാവ് ആണ് കള്ള് കുടിക്കും അത് വരെ താങ്ങാൻ പറ്റും ഇപ്പൊ അവർ അനുഭവിക്കുന്ന നാണക്കേട് കാണുമ്പോ…

അടുത്ത ദിവസം എനിക്ക് പോവണ്ട പണി ഒണ്ടായിരുന്നു…

ഞാൻ കാലത്ത് എറങ്ങാൻ നെരം എല്ലാരും ഒണ്ടായിരുന്നു

വണ്ടി എടുക്കാൻ നെരം ആണ് ഞാൻ അത് കണ്ടത്

പപ്പടെ കാർ…

ഞാൻ അത് സൂക്ഷിച്ച് നോക്കി…

അമ്മ അച്ഛന് ചായ ആയിട്ട് വന്നു

അമ്മ : പോയില്ലേ കുട്ടാ

ഞാൻ ബൈക്ക് നിർത്തി എറങ്ങി ഉള്ളിലേക്ക് തിരിച്ച് കേറി

അമ്മ : അതേ നെരം ഒമ്പതായി നിങ്ങക്ക് പോണ്ടേ

അച്ഛൻ : ആഹ്, പിന്നെ നാളെ വൈഗേ കാണാൻ പോണം അവള് സിദ്ധു എറങ്ങി പോയിട്ട് ഒരു മാതിരി ആയി ഇരിപ്പാ പറഞ്ഞു രഘു

The Author

164 Comments

Add a Comment
  1. Any updation

Leave a Reply

Your email address will not be published. Required fields are marked *