ഉണ്ണി : എന്ത് എങ്ങോട്ട് പോണത്
ഞാൻ : നീ അല്ലേ അവനെ കണ്ടു പറഞ്ഞെ എവടെ ആണ്
ഉണ്ണി : അണ്ണാ അത് അര മുക്കാ മണിക്കൂറായി ഞാനെ ദേവേട്ടന്റെ വീട്ടി പോവുമ്പ് കണ്ടത് അവൻ അവടെ നിക്കണത്
😣
ഞാൻ : എന്തായാലും സീനില്ല വൈപ്പിൻ അല്ലേ പോവാ
ഞങ്ങള് നേരെ പോയി ഉണ്ണി പറഞ്ഞ സ്പോട്ടില് നോക്കി…
.
.
> >>>> >>
പപ്പ : അമ്മ ഇത് കഴിക്ക് bp കൂടും മ്മാ
ആന്റി : ഒന്ന് ചുമ്മാ പോ പപ്പ നീ, bp ചത്ത് തൊലയട്ടെ
പപ്പ : അമ്മാ ഉണ്ണി കണ്ടെന്ന് രാമു പോയിട്ടില്ലേ വിളിച്ചോണ്ടോരും
ആന്റി : അവൻ വല്ല കടും കൈ
അങ്കിൾ : ചേ എന്താ ഡോ ഇത്
ആന്റി : നിങ്ങള് മിനിങ്ങാന്ന് കൂടെ ഇവടെ കെടന്ന് ഒച്ച ഇട്ടില്ലേ ദാസേട്ടൻ എന്തോ പറഞ്ഞെന്ന് പറഞ്ഞിട്ട്…
അങ്കിൾ : നാട്ട്കാര് മോനെ പറ്റി മോശം പറയുമ്പോ ചിരിക്കണോ ഞാൻ പിന്നെ 🥹
പാർശു : ആ ശിവാ
പപ്പ അവളെ തിരിഞ്ഞ് നോക്കി
പാർശു : ആണോ ഞാൻ ദേ അയക്കാ okey ദേ ദേ ആയി
പപ്പ : എന്താ ഡീ
പാർശു : അവൻ കിച്ചുന്റെ ഫോട്ടോ അയച്ച് കൊടുക്കാൻ
അങ്കിൾ : അയച്ച് കൊടുക്ക് മോളെ…
പാർശു : ദേ അയക്കാ
.
.
.
15:45
പരമു മാമ : അതേ ചെക്കൻ വിളിച്ചിരുന്നെ
അവർടെ എടയിലേക്ക് പരമു മാമ ഓടി വന്നു
അങ്കിൾ ചാടി എണീറ്റു
ആന്റി : അവൻ വരോ വരാൻ പറ ടാ
പരമു മാമ : കിച്ചു അല്ല രാമു
ആന്റി : എന്താ എന്താ ടാ
പപ്പ : രാമു എന്താ പറഞ്ഞെ
പരമു മാമ : അയാള് മറ്റേ പണിക്കാരൻ ചെക്കൻ പറഞ്ഞ സ്ഥലത്ത് പോയി ആളെ കണ്ടില്ല
ആന്റി : ഇതാണോ കാര്യം
പരമു മാമ : ഇവര് അവടെ ഒക്കെ തപ്പി കടകളിൽ ഒക്കെ ചോദിച്ചു… അപ്പൊ ഒരു കടക്കാരൻ അവൻ ഒരു ട്രക്കില് കേറി പോണത് കണ്ടു പറഞ്ഞു…
.
.
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔