16:22
ഞാൻ : ടാ എന്തോ ചെയ്യും ഇനി
ഉണ്ണി : അത് ഒരു ചിറ്റീല് എടുത്ത് ഒന്ന് തട്ടിയാ ശെരി ആവും നാശം
ഞാൻ : എന്റെ പൊന്ന് മോൻ ദയവ് ചെയ്ത് കൈ വച്ച് മിണ്ടാതെ ഇരുന്നോ അച്ഛൻ വന്നിട്ട് അങ്ങേര് ചെയ്യും അവന്റെ ഒരു കോപ്പിലെ ഏണി നീ ആണ് ഏണി 😂
ഉണ്ണി : ഓ നിങ്ങള് പറഞ്ഞിട്ടാ ഞാൻ ചെയ്തത് ഇപ്പൊ മൂഞ്ചിയപ്പോ കുറ്റം എന്റെ 😡
ഞാൻ : ശെരി ഞാൻ പോയിട്ട് വരാ വണ്ടി കഴുകി ഇട്ടേക്കണേ സ്റ്റൈൽ രാജ് ഇപ്പൊ വരും വേണേ കേറി പൊക്കോ
ഉണ്ണി : ഞാൻ ഒന്നും ഇല്ലാ ദേവേട്ടൻ വിളിക്കും
ഞാൻ അവനെ ഒന്ന് നോക്കി അവന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : കണ്ട ഗുണ്ഡകൾടെ കൂടെ പോയി ചേരാൻ ആണേ വണ്ടി കേറ്റി കൊല്ലും നിന്നെ പട്ടി
ഉണ്ണി : ഇല്ല പോവില്ല പോരെ
ഞാൻ : ഇന്നാ ഇത് വച്ചോ
ഉണ്ണി : ഇതൊന്നും വേണ്ടണ്ണാ
ഞാൻ : വച്ചോടാ പോയി മുടി ഒക്കെ വെട്ടി നല്ല ഒരു മന്തി വാങ്ങി കഴി…
ഉണ്ണി : thanks അണ്ണാ
ഞാൻ കൊടുത്ത അഞ്ഞൂറ് വാങ്ങി വച്ചിട്ട് അവൻ ചിരിച്ചു
ഞാൻ പിന്നെ മെല്ലെ അവൾടെ വീട്ടിലേക്ക് പോയി
പരമു മാമ : എന്തേലും അറിഞ്ഞോ ടാ
ഞാൻ : ഇല്ല മാമാ
പരമു മാമ എന്റെ തോളിൽ കൈയ്യിട്ട് അകത്തേക്ക് കൂട്ടികൊണ്ട് പോയി
എല്ലാരും കൂടെ വന്നു
അങ്കിൾ : ആഹ്… എന്താ ഡോ താൻ പറഞ്ഞത് ഇയാളെ വിളിച്ച് 🥹
ഞാൻ : പേടിക്കണ്ട അങ്കിൾ നമ്മള് കരുതും പോലെ അല്ല അവൻ ഒരു refreshment തേടി പോയതാവും
പാർശു : എന്താ ശെരിക്കെ സംഭവം
ഞാൻ : ആന്റി എവടെ
പാർശു : മരുന്ന് കഴിച്ച് ഒറങ്ങി
ഞാൻ : അത് ഇയാള് ഒരു അര മണിക്കൂർ ഏതാണ്ട് ആ സ്ഥലത്ത് കറങ്ങി നടന്ന് പിന്നെ കണ്ട വണ്ടിക്ക് കേറി പോയതാ പറയാൻ കാരണം ഈ കടയില് പോയിട്ട് ചായ സിഗ 👀 അല്ല ചായയും കഴിക്കാൻ അങ്ങനെ എന്തൊക്കെ വാങ്ങിണ്ട്
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔