പവി : പിന്നെ പിന്നെ നീ വെറും ജോക്കർ
ഞാൻ : ഉവ്വ് നീ വച്ചോ
പവി : നീ ലോക്കാ അവടെ
ഞാൻ : ഉം
പവി : അത് ഇവടെ എല്ലാരും ഒരേ പൊളി പൊളിക്കാ… കണ്ണനും അമ്മു ചേച്ചിയും സെറ്റായി
ഞാൻ : 😊 സന്തോഷം… പാവം അവൻ ഇനി എങ്കിലും നന്നായി ഇരിക്കട്ടെ
പവി : അതേ ഞാനും കുട്ടുവും ഡാൻസ് കളിച്ചു
ഞാൻ : ഉം നടക്കട്ടെ നടക്കട്ടെ
പവി : നീ അവടെ പെട്ടല്ലോ
ഞാൻ : നീ അത് വിട് സാരൂല്ല… എന്നെ നീ തളത്താതെ
പവി : അതേ അച്ഛൻ എങ്ങാനും ചോദിച്ചാ കേറി വന്നോ…
ഞാൻ : നീ വച്ചേ ഒന്ന് ചുമ്മാ ഇട്ട് എളക്കാതെ…
> 19:22
അച്ചു ആയിട്ട് chat ചെയ്തോണ്ട് ഇരിക്കുന്ന ടൈമില് അവര് വന്നു
ഞാൻ മെല്ലെ അവൾക്ക് ഒരു bye ഇട്ടിട്ട് എറങ്ങി പോയി…
അച്ഛൻ : ഡോ ആ ലേഡി പറഞ്ഞില്ലേ ശെരിയാക്കാന്ന് താൻ വന്നെ ഇരിക്ക്
അങ്കിൾ : ഏയ് അവരൊക്കെ ഒരുമാതിരി ആണ് സംസാരിക്കണത് എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന്
പപ്പ : എന്തായി 🥹
പരമു മാമ : ഒരു lady ആയിരുന്നു duty ഇന്ന് ASI, അവര് കേസ് എടുത്തു അന്വേഷിക്കും last location കണ്ടത് ആ പൈയ്യൻ അല്ലേ എന്തായിരുന്നു
ഞാൻ : Hirosh
പരമു മാമ : അവനെ വിളിച്ചു മൊഴി എടുത്ത് വച്ചിട്ടുണ്ട് പിടിക്കും പിടിക്കാതെ എവടെ പോവാൻ… അവര് പറഞ്ഞത് കൊറച്ച് ദിവസം അതിന്റെ ഉള്ളില് ആളായിട്ട് തിരിച്ച് വരൊ നോക്കാ അങ്ങനെ ഇല്ലെങ്കി ബാക്കി അവര് നോക്കും
ആന്റി : കൊറച്ച് ദിവസം പറഞ്ഞാ എന്റെ ജീവൻ പോണ വരെ മതിയോ
ഞാൻ അടക്കം എല്ലാരും തിരിഞ്ഞ് നോക്കി
അങ്കിൾ : അങ്ങനെ അല്ല ഡോ അവര് പറഞ്ഞത് ഇപ്പൊ ഒള്ള പിള്ളേര് ഒരു തോന്നൽന് അങ്ങ് എറങ്ങി പോവും അത് കഴിഞ്ഞ് അവർക്ക് ബോധം വരുമ്പോ അവരായിട്ട് തന്നെ തിരിച്ച് വരും അങ്ങനെ ഒരുപാട് കേസ് വരുന്നുണ്ട് എന്ന് അപ്പൊ എല്ലാത്തിനും ഒരു ന്യായമായ നേരം ഇല്ലേ അതാ അവര് പറഞ്ഞത് നമ്മക്ക് നോക്കാ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔