ഞാൻ നോക്കണ കണ്ട് ഇന്ദ്രനും തിരിഞ്ഞ് നോക്കി
അവൻ ചാടി എണീറ്റ് ഡോർ തൊറന്നതും എല്ലാരും അവടെ നിക്കുന്നു
അമ്മു : ശ്രീ വാ പോവാ 😡
എന്നാ എല്ലാരേം ഞെട്ടിച്ച് കൊണ്ട് അവൻ അവളെ പിടിച്ച് ഒറ്റ വലി…
അമ്മു തരിച്ച പോലെ നോക്കി നിന്നു
ഇന്ദ്രു : പത്മിനി എനിക്ക് ഒരു സഹായം ചെയ്യണം ഇനി cousin വിളിക്കുമ്പോ പറയണം ഇവളെന്റെ ആണ്, ഇവള് മാത്രം ആണ് എന്റെ എന്ന് ആ സ്ഥലത്തേക്ക് വരാൻ വെറുതെ ശ്രമിക്കരുത് എന്നും ഇനി അവളല്ല ആര് വിചാരിച്ചാലും നടക്കില്ല എന്ന് കൂടെ പറയാ…
അത് പറഞ്ഞ് അവൻ വല്ലാത്ത ഒരു ചിരി ചിരിച്ചു…
വരണ്ട ഭൂമിൽ വെള്ളം വീണ പോലെ ആയിരുന്നു ഇന്ദ്രനേം അമ്മൂനേം ഒരുമിച്ച് കണ്ട എന്റെ അവസ്ഥ…
ഞാൻ ആകെ blank ആയി പോയി അവൻ പിന്നേ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല…
ശ്രീടെ കാല് വന്ന് എന്റെ മുട്ടിൽ ഇടിച്ചപ്പോ ഞാൻ തിരിച്ച് വന്നു…
ശ്രീ എന്റേം സിദ്ധുന്റേം എടയില് കൂടെ പോയി ഇന്ദ്രനെ പിടിച്ച് കവിളത്ത് അമർത്തി ഉമ്മ വച്ചു…
നന്ദൻ : ഏത് ലൗടെ ഗോപാലൻ വന്നാലും തൊടാൻ പറ്റില്ല, ഇന്ദ്രൻ മാസ് ഡേയ്
അവൻ പപ്പേ നോക്കിയാണ് പറഞ്ഞത്
ഇന്ദ്രു : guys guys വാ പത്മിനി ആഹാരം കഴിക്കട്ടെ രാമാ ഉം…
ഞാൻ മെല്ലെ ഒന്ന് തല ആട്ടി…
അവരൊക്കെ ഒച്ച ഇട്ടും ചിരിച്ചും കളിച്ചും എറങ്ങി പോയി
ഞാനും സിദ്ധുവും പപ്പയും മാത്രമായി
സിദ്ധു : ടാ കുന്തം മിഴുങ്ങിയ പോലെ ഇരിക്കാതെ പത്മിനിയോട് കഴിക്കാൻ പറ
അവൻ ചെയർ എടുത്ത് അതിന്റെ ഉള്ളിലേക്ക് കാല് കേറ്റി വച്ച് ഇരുന്നു
സിദ്ധു : ഉം
ഞാൻ : 😖
സിദ്ധു : അതേ പത്മിനി കാര്യം ഒക്കെ അവൻ എന്നോട് പറഞ്ഞു പേടിക്കണ്ട അവൻ ആയിട്ട് ഒന്നിനും വരില്ല അത് എന്റെ guarantee ആണ് അവൻ ഫാമിലി ആയിട്ട് കാനഡക്ക് പോവാ
Bro any update
Will update really soon
Bro Oru Date parayamo ee week thannea expect cheyyamo please update
I will try bro 🙂 sorry 💔