എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും മുന്നേ കൊറച്ച് മുന്നേ അവനോട് ഞാൻ അറിയാതെ പറഞ്ഞോ എന്ന് സംശയിച്ച കാര്യം സിദ്ധു പറഞ്ഞു
അച്ഛൻ എണീറ്റ് കതക് കടന്ന് വെളിയിലേക്ക് എറങ്ങി നിന്നു
വൈഗ അമ്മായി : എന്ത്, കൊച്ചിനെ അടിച്ചോ അവള് എന്താ ഏട്ടത്തി ഇത്…
അമ്മ : എനിക്കറിയില്ല എല്ലാരും ഞങ്ങളോട് ക്ഷമിക്കണം
ചെറിയച്ഛൻ : ഏയ് ഏട്ടത്തി എന്താ ഈ കാണിക്കണേ ചേ
വരാത്ത ചിരി വരുത്തി ചെറിയച്ഛൻ അമ്മയോട് പറഞ്ഞു…
ഇന്ദ്രൻ : വല്യമ്മ ഒന്ന് ചുമ്മാ ഇരുന്നേ ഡാ സിദ്ധു കേറി പോ
സിദ്ധു : നീ മിണ്ടണ്ട എല്ലാം നീ ആണ് വരുത്തി വച്ചത് എല്ലാരേം ഒതുക്കി ഒതുക്കി ഒന്നും ആരും അറിയാതെ മറച്ച് വച്ച് ഡാ രാമമാമ വിചാരിച്ച തീർക്കാൻ പറ്റാത്ത എന്ത് പ്രശ്നാ നിനക്ക് ഏഹ്
ഇന്ദ്രൻ :
സിദ്ധു : ഞാൻ ഒരു കാര്യം പറയാ ഇനി ഇവന്റെ ജീവിതം ഇങ്ങനെ പോവാൻ ഞാൻ സമ്മതിക്കില്ല,
അമ്മ : സിദ്ധു മോനെ
സിദ്ധു : അമ്മായി ഒന്നും പറയണ്ടാ അവള് മോശാ മോശാ എത്ര വട്ടം പറഞ്ഞു ഇവൻ ആ ബന്ധം വേണ്ടാന്ന് എത്ര വട്ടം പറഞ്ഞു കേട്ടോ നിങ്ങള് ഇല്ലല്ലോ
രാമൻ ചെറിയച്ഛൻ എണീറ്റ് തിരിഞ്ഞ് നടന്ന് അകത്തേക്ക് പോയി…
സിദ്ധു : ഒരു കണക്കിന് അവളെക്കാൾ ഈ കാര്യങ്ങള് ഇത്ര ആവാൻ കാരണം നിങ്ങളൊക്കെ ആണ്
സിദ്ധു ഒരു മടിയും കൂടാതെ അവരെ ഒക്കെ ചേർത്ത് വച്ച് പറഞ്ഞു
ഇത്ര ആൾക്കാർക്ക് മുന്നിൽ കരയാതെ പിടിച്ച് വക്കാൻ ഞാൻ പെടുന്ന പാട്
സിദ്ധു : വല്യമ്മാമക്ക് കൂട്ട്കാരന്റെ മോൾടെ കണ്ണീര് തൊടക്കാൻ സമയം ഇണ്ട് മകന്റെ വരാൻ പോണ ഭാര്യ ഏത് തരമാ നോക്കാൻ മാത്രം ടൈം കിട്ടീല്ലാല്ലേ ഏഹ്
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply