കണ്ണുനിറഞ്ഞു .. ഒഴുകി
മായ മിസ് : “എന്താ ദിവ്യ ടീച്ചറെ കറയുന്നേ… വയ്യായമ ഉണ്ടോ ?
ദിവ്യ ടീച്ചർ പെട്ടെന്നു കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ” നല്ല തലവേദന ടീച്ചറെ ”
മായ : എങ്കിൽ ലീവ് എട് ടീച്ചറെ .. വീട്ടിൽ പൊയ്ക്കോ
ദിവ്യ ടീച്ചർ : മ് ലീവ് എടുക്കാം.
ടീച്ചർ പ്രിൻസിപ്പലിനു ലീവ് എഴുതി കെട്ടുത്ത് സങ്കടപ്പെട്ട് വീട്ടിലേക്ക് പോയി.
ആദിയെ പറ്റിയുള്ള ചിന്ത ടീച്ചറെ യാത്ര വേളയിൽ അലട്ടി കൊണ്ടിരുന്നു ..
ടീച്ചർ സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഉമ്മറപടിയിൽ അമ്മ ഇരിക്കുന്നു. ടീച്ചർ തലകുനിച്ച നടന്നു ചെന്നു.
അമ്മ : “എന്താ മോളെ നേരത്തെ ഇന്ന് ക്ലാസില്ലെ ”
ടീച്ചർ : ” നല്ല തലവേദന അമ്മേ … ഹാഫ് ഡേയ് ലീവ് എടുത്തു.
അമ്മ : “മോളു പോയി കിടന്നോ . അമ്മ ചായ ഇട്ടു തരാം ”
ടീച്ചർ റൂമിലേക്കു പോയി. ചെന്നപാടെ കട്ടിലിൽ കമഴ്ന്നു കിടന്നു തലയിണയിൽ മുഖം പൊത്തി കരയാൻ തുടങ്ങി ..അവനു വല്ലതും പറ്റിക്കണോ ഇനി … ഇതൊല്ലാം ടീച്ചറെ സങ്കടത്തിലേക്കുള്ള ആഴം കൂട്ടി
അമ്മ വാതിൽ തുറന്നു അകത്തേക്കുവന്നു
“മോളെ ഈ ചായ കുടി തലവേദനമാറട്ടെ”
ടീച്ചർ : മേശപ്പുറത്തു വച്ചേക്ക് അമ്മേ ..ഞാൻ കുടിച്ചോളാം.
അമ്മ : “തണുത്തു പോകും മുമ്പ് കുടിക്കണെ മോളെ”
അമ്മ തിരിഞ്ഞു നടന്നു…. “മോളെ ഒരു കാര്യം പറയാൻ മറന്നു. നിന്നെ തിരക്കി ഒരു പയ്യൻ വന്നിരുന്നു. നീ ഇല്ല കോളേജിൽ പോയി എന്നു പറഞ്ഞ പ്പോൾ അവൻ തിരിച്ചു പോയി ” അമ്മ വാതിൽ പടിയിൽ നിന്നു പറഞ്ഞു. തിരിച്ച് അടുക്കളയിലേക്ക് നടന്നു
ഇനി അത് ആദി ആയിരിക്കോ വന്നത്. ടീച്ചറിന്റെ സങ്കടം മാറി ആകാംക്ഷ ആയി. ദിവ്യ മുഖവും കഴുകി ചായയും കുടിച്ച് അടുക്കളയിലേക്കു ചെന്നു
“അമ്മേ വന്ന അവൻ പേരു വല്ലതും പറഞ്ഞോ” ടീച്ചർ ചോദിച്ചു
അമ്മ : ആദി എന്നോ മറ്റോ പറഞ്ഞെ അങ്ങോട്ട് ഓർമ കിട്ടണില്ല മോളെ ..
“ആദിയോ ” .. ടീച്ചറുടെ സങ്കടങ്ങൾ എല്ലാം എങ്ങോട്ടോ പോയി. കണ്ണിൽ തിളക്കം വന്നു.
അവൻ എന്തിനാ വന്നെ എന്നറിയാൻ വയ്യല്ലോ … ടീച്ചർക്ക വീണ്ടും സന്തോഷം അലതല്ലി
അമ്മ : “ഒരു ചായ കിട്ടിയപ്പോൾ മോളെ തലവേദനയൊക്കെ പോയല്ലൊ ”
ടീച്ചർ : എന്റെ പുന്നാര അമ്മയല്ലെ ഇട്ടു തന്നെ പിന്നെ തലവേദന പോകാതിരിക്കോ ..
ടീച്ചർ ഇതും പറഞ്ഞു റൂമിലേക്കു പോയി..ഭാഗ്യം അവനു ഒന്നും സംഭവിച്ചില്ലല്ലോ
ഒരു ദിവസം അവനെ കാണാതിരുന്നപ്പോൾ എനിക്കു വല്യ സങ്കടമായി ..എനിക്കു അവനെ അത്രക്കു ഇഷ്ടമായിരുന്നോ .. എന്നാ ഞാൻ അവനോട് ഇത്രയും അടുത്തത്. ഒരാളോടും തോന്നത്ത ഒരിഷ്ടം അവനോട് …. എനിക്ക് എന്താ പറ്റിയെ … ഇങ്ങനെ 100 ചോദ്യങ്ങൾ ടീച്ചർ മനസ്സിൽ ആലോചിച്ചു.
എന്തൊക്കെ ആയാലും അവൻ എനിക്കു വല്യ ആശ്വാസം തന്നെയാ ..
ഒരു പുരുഷന്റെ സാമിപ്യം കിട്ടേണ്ട ഈ പ്രായത്തിൽ ഇങ്ങനെയുള്ള ഒരുവനെ തന്നെ കിട്ടിയല്ലോ .. ടീച്ചർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എത്രയും പെട്ടന്നു നാളെ ആയെങ്കിൽ എന്നു ടീച്ചർ ആശിച്ചു.
സൂപ്പർ…….🔥
😍😍😍😍
Bro bakki
Bro bakki