കരാർ [Danmee] 681

” എടാ  ഭാഗ്യവനെ   ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ എന്താ നി ചെയ്തത്  എനിക്കും പറഞ്ഞു തടെ….. അപ്പൊ ശെരി  നിന്റെ ആഘോഷം  നടക്കട്ടെ ഞാൻ  ഇറങ്ങുന്നു ”

അവനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ നന്ദനയുടെ  മുഖമായിരുന്നു അത്‌ എന്നെ വല്ലാതെ വേട്ടയാടി…. പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ അട്രാക്ഷൻ ആണെന്ന് ഓർത്ത് അത്‌ വിട്ടെങ്കിലും പിന്നീടുള്ള  രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കം കളഞ്ഞു… അവളെ എങ്ങനെയെങ്കിലും കോൺടാക്റ്റ് ചെയ്യണം എന്ന് വിചാരിച്ചത് അപ്പോഴാണ്… പക്ഷേ ഞാൻ അവളോട് എന്ത് പറയും…. നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായെന്നോ….. പറ്റില്ല……

എന്നോട്  ഇഷ്ട്ടം ആണെന്ന് പറഞ്ഞവരെ എല്ലാം ഓരോ കാരണം പറഞ്ഞു ഒഴിവാക്കിയ ഞാൻ  ഒരു വേശ്യയെ സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ……. രാജ് ഗ്രൂപ്പ്‌ന്റെ ഓണർ  ഒരു കാൾഗേൾ മായി ഇഷ്ട്ടത്തിൽ ആണെന്ന് മീഡിയ അറിഞ്ഞാൽ…………. ഇനി അതൊക്കെ  പോട്ടേ   ഞാൻ ഇത് പറയുമ്പോൾ  നന്ദനയുടെ  പ്രതികരണം  എന്തായിരിക്കും അവൾ എന്നെ നിരസിച്ചാൽ അതിൽപരം നാണക്കേട് വേറെ ഉണ്ടോ…… എന്റെ മനസിനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കി. പക്ഷേ നടന്നില്ല.

പണ്ട് എനിക്ക് പ്രണയം  തോന്നിയ പെൺകുട്ടികൾ എന്റെ ബെഡിൽ എത്തിയ ശേഷം അവരോട് എനിക്ക് ഉണ്ടായ പ്രേമം പറന്നു പോയ സംഭവങ്ങൾ ഞാൻ ഓർത്തു. അത്‌ പോലെ ഇവളെയും  മറക്കും  എന്ന് വിചാരിച് ആണ്‌ ഞാൻ നന്ദനയെ കോൺടാക്റ്റ് ചെയ്യുന്നത്. പക്ഷേ അവൾ  എന്റെ വീടിന്റെ ഗേറ്റ് കടന്നു വരുന്നത്  കണ്ടപ്പോൾ ഒരു ദിവസം  ഉപയോഗിച്ചു കളയാൻ എനിക്ക് തോന്നിയില്ല. അവളെ ഇനി മറ്റാർക്കും കൊടുക്കാതെ എന്റെതാക്കി മാറ്റാൻ ഞാൻ ഒരു ഐഡിയ പ്രേയോഗിച്ചത് ആണ്‌.  ഒരു പക്ഷേ മറ്റേത് പെൺകുട്ടിയെ കല്യാണം കഴിച്ചാലും അവരോട് ഞാൻ ചെയ്യാൻ പോകുന്ന കാര്യം ഞാൻ അവളോട് ഒരു കരാര് പോലെ അവതരിപ്പിച്ചു.

അതിൽ അവൾ വീണു. പക്ഷേ അവളും ആയി കഴിഞ്ഞ  ഓരോ ദിവസവും ഞാൻ സന്തോഷവൻ ആയിരുന്നു. അവളോട് എന്റെ ഇഷ്ടം കൂടിയത് അല്ലാതെ കുറഞ്ഞില്ല. ആദ്യ എഗ്രിമെന്റ് കഴിഞ്ഞു അവൾ എന്നെ വിട്ടു പോകുക ആണെങ്കിൽ  അവളെ  പ്രപ്പോസ് ചെയ്തു ഒരു ശ്രെമം കൂടി നടത്തം എന്ന് ഞാൻ  തീരുമാനിച്ചു…. ഇനി ഇപ്പോൾ ആര് എന്ത് വിചാരിച്ചാലും കുഴപ്പമില്ല   അവൾ  സമ്മതിക്കുമെകിൽ അവൾ ആണ്‌ ഇനി എന്റെ ഭാര്യ.

” ഹലോ മച്ചാനെ  എവിടെ ആണ്‌ ഇത്…… ഈ ലോകത്ത് ഒന്നും ഇല്ലേ ”

വൈശാഖ് തോളിൽ തട്ടി വിളിച്ചപ്പോൾ ആണ്‌ ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്.

The Author

40 Comments

Add a Comment
  1. ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘

  2. ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹

  3. ×‿×രാവണൻ✭

    ??

  4. കരാർ 2ഭാഗം എവിടെ

  5. ബാക്കി എവിടെ ആണ്????

    1. അതെ ബാക്കി കാണുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *