” ഞാൻ ഇത് എടുക്കാം ”
എന്റെ കയ്യിൽ ഉണ്ടായിരുന്ന മോതിരം ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു.
സ്റ്റാഫ് എന്റെ കയ്യിൽ നിന്നും അത് വാങ്ങിയപ്പോൾ. വൈശാഖ് എന്റെ ചെവിയിൽ ചോദിച്ചു.
” ആരാ ആള് ……… ”
” ഏത് ആള് ”
“മ്മ്മ്മ്മ് എനിക്ക് മനസിലായി……. കൂടുതൽ ചോദിച്ചു ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല….. എന്തായാലും നി കല്യാണത്തിന് വിളിക്കുമല്ലോ ”
ഞാൻ ആ മോതിരം വാങ്ങി വണ്ടിയിൽ കേറുമ്പോൾ എനിക്ക് അത്രയും പെട്ടെന്ന് നന്ദനയെ കാണണം എന്ന് തോന്നി. ഞാൻ വണ്ടി എന്റെ വീട്ടിലേക്ക് വിട്ടു.
വീടിന്റെ ഗേറ്റ് തുറന്നപ്പോൾ പോർച്ചിൽ ഒരു കാർ കിടക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻകാറിൽ നിന്നും ഇറങ്ങി. വീടിന്റെ ഡോർ തുറന്ന് കിടക്കുക ആണ്. അകത്ത് കയറിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ആയിരുന്നു.
പരസ്പരം കെട്ടിപിടിച്ചു ചുംബിക്കുന്ന നന്ദനയും ജോൺനും. എന്റെ തൊണ്ട വരാളുന്നത് പോലെ തോന്നി. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാൻ കതകിൽ ആഞ്അടിച്ചു. ജോൺഉം നന്ദനയും വേർപിരിഞ്ഞു. എന്നെ കണ്ട ജോൺ ഒരു കൂസലും ഇല്ലാതെ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
” നീ അന്ന് ഇവളെ കുറിച്ച് ചോദിച്ചപ്പോയോ എനിക്ക് മനസിലായതാ നീ ഇവളെ പോക്കും എന്ന് ”
ഞാൻ എന്റെ പല്ല് ഞെരിച്ചു. ദേഷ്യം ഉള്ളിൽ ഒതുക്കി ഞാൻ ചോദിച്ചു.
” നീ എന്താ ഇവിടെ ”
” ഡാ നിന്നെ കണ്ടിട്ട് എത്ര നാൾ ആയി…. ക്ലബ്ബിലും കാണാറില്ല…. അനേഷിച്ചപ്പോൾ നീ നാട്ടിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞു….. ഒരു കാര്യം പറയാൻ ഉണ്ട്…… ഞാൻ നിന്റെ ഓഫീസിൽ വിളിച്ചിരുന്നു.. നീ അവിടെ ഇല്ല എന്ന് പറഞ്ഞു ….. വീട്ടിൽ കാണും എന്ന് വിചാരിച്ച ഇങ്ങോട്ട് വന്നത്….. നിന്റെ ഫോൺ എവിടെ ഞാൻ കുറെ വിളിച്ചു ”
ജ്യൂവലറിയിൽ കയറുമ്പോൾ ഫോൺ വണ്ടിയിൽ ആയിരുന്നു ഏത് കയിഞ്ഞ് ഞാൻ ഏത് നോക്കിയതും ഇല്ല.
” ഡാ ഞാൻ ഇത്തിരി തിരക്കിൽ ആണ് വൈകിട്ടു ഞാൻ ക്ലബ്ബിൽ വരും……. നീ ഇപ്പോൾ പോ ”
ഞാൻ ഏത് പറഞ്ഞപ്പോൾ അന്ന് ഞാൻ അവന്റെ വീട്ടിൽ വെച്ചു ചെയ്തത് പോലെ എന്റെ തോളിൽ തട്ടി വല്ലത്തൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
“എൻജോയ് മാൻ ”
അതും പറഞ്ഞ് നന്ദനയെ അവൻ ഒന്ന് ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ