കർമ്മഫലം [ഏകൻ] [Edited version] 273

 

 

 

“വരാം. സാർ. ഞാൻ വാങ്ങി വരാം. ”

 

അതും പറഞ്ഞു ജോപ്പൻ പുറത്തേക്ക്

പോകാൻ നോക്കിയപ്പോൾ പറഞ്ഞു.

 

“എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി..”

 

 

“ഡാ ആരാ അകത്തുള്ളെ ഈ ചെക്കന് ചോറ് കൊടുത്തേ” പിന്നെ അകത്തേക്ക് നോക്കി മുതലാളി വിളിച്ചു പറഞ്ഞു.

 

 

അന്ന് അവിടെ നിന്നും വിശപ്പ് മാറ്റിയ ജോപ്പൻ പിന്നെ അവിടത്തെ ആളായി..

 

ആദ്യം എച്ചിൽ പാത്രം എടുക്കാനും കഴുകാനും. പിന്നെ വെള്ളം കൊടുക്കാൻ. ഭക്ഷണം വിളമ്പാൻ അങ്ങനെ ആ ഹോട്ടലിലെ എല്ലാ പണികളും ചെയ്തു. ആ ഹോട്ടലിൽ തന്നെ ആണ് ജോപ്പന്റെ താമസവും ഉറക്കവും.

 

 

അങ്ങനെ ഉള്ള ഒരു ദിവസം

 

 

“അച്ചായാ (അലക്സ് ) പണ്ടാരി വന്നിട്ടില്ല.. അറിയാലോ സേവ്യർ സാർ അമ്പത് പേരുടെ ഫുഡ്‌ ആണ് ഓർഡർ തന്നത്.. അതും പോർക്കു ഫ്രൈ നിർബന്ധം ആണ്.” അവിടെയുള്ള ഒരു പണിക്കാരൻ പറഞ്ഞു.

 

 

“എന്താടാ… ആ നാറി വരാതെ. ? അവന് ഇവിടെ എന്തിന്റെ കുറവാണ്? ”

 

 

“കൂലിയുടെ കുറവ്.. അതിന് പറഞ്ഞ

കൂലി കൊടുക്കണം?

 

 

“അപ്പോൾ ഇത്രയും നാൾ പിന്നെ ഉണ്ടായാണോ ആ തെണ്ടിക്ക് കൊടുത്തത്.. കിട്ടുന്നതിന് അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു.”

 

 

“കിട്ടുന്നതിൽ പകുതിയും ഷാപ്പിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. ”

 

“ങേ! ആ…. അതിന് ഞാൻ ഇപ്പോൾ എന്താ വേണം എന്നാ നീ പറഞ്ഞു വരുന്നേ?”

 

 

“വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം. അല്ലെങ്കിൽ പ്രശ്നം ആകും. ”

 

 

 

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

4 Comments

Add a Comment
  1. Nalla avatharanam ayirunnu.. oru flowyil vacyich pokanum nalla rasam undayirunnu.. 2-3 kathakal pending undallo… katta waiting bro

    1. താങ്ക്സ് ❤ എല്ലാം എഴുതും സമയം കിട്ടുന്നതിന് അനുസരിച്ചു. അതിനിടയിൽ വേറെ ചില കഥകൾ മനസ്സിൽ വരുന്നു. അതാണ് ഒരു പ്രശ്നം.

  2. കൊറേ നാൾ എവിടെയായിരുന്നു.. ❤️❤️

    ശ്യാമയും സുധിയും എപ്പോ വരും.??

    1. ഇവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ ❤❤❤.

      ഓണത്തിന് തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *