അപ്പോഴും ആ പരിസരം മുഴുവനും നോക്കി ഒരു കാവൽകാരനെ പോലെ ജോപ്പൻ അവിടെ ഉണ്ടായിരുന്നു…
ആൻസി തിരിച്ചു റൂമിലേക്ക് കയറി വേഷം മാറിയ ശേഷം
പുറത്തു വന്നു.
“അപ്പാ … മുഷിഞ്ഞത് എല്ലാം നനച്ചിടണമായിരുന്നു. എവിടുന്നാ നടക്കുന്നത്.?”
“ഇങ്ങ് താ മോളെ അപ്പൻ നനച്ചിടാം. എന്നിട്ട് വേഗം നനച്ചിട്ട്. കുളിച്ചു വരാം. മോള് മുറിയിൽ പോയി ഇരുന്നോ ”
“വേണ്ട അപ്പ.. ഞാൻ തന്നെ നനച്ചിട്ടോള്ളാം. ”
“വേണ്ട മോളെ. അപ്പൻ തന്നെ ചെയ്‌തോളാം. അപ്പൻ തന്നെയല്ലേ അതെല്ലാം ചെയ്യാറ്. അപ്പൻ തന്നെ ചെയ്‌തോളാം.”
“അത് അത്
നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ ആയിരുന്നില്ലേ അപ്പാ. ”
” എവിടെ ആയാലും അപ്പന്റെ മോള് അപ്പന്റെ മോള് തന്നെയല്ലേ? ”
ജോപ്പൻ രണ്ടു പേരുടേയും മുഷിഞ്ഞ ഡ്രസ്സ് എല്ലാം എടുത്തു പുറത്ത് ഇറങ്ങി. കൂടെ ആൻസിയും.
അതുകണ്ടു സ്റ്റെഫി അവിടെ വന്നു പറഞ്ഞു.
“നനക്കേണ്ടതൊക്കെ അവിടെ ഇട്ടേരെ. ഞാൻ നനച്ചു തരാം.”
“വേണ്ട ഞാൻ നനച്ചോളാം. എവിടെ നിന്ന നനക്കുന്നത്. അത് പറഞ്ഞു തന്നാൽ മതി. ” ജോപ്പൻ പറഞ്ഞു.
“അയ്യോ!!!! സാറാണോ നനക്കുന്നെ. അതും കെട്യോളുടെ ഡ്രെസ്സും . അവിടെ വച്ചേരെ സാറേ. ഞാൻ നനച്ചേരാം.”
“വേണ്ട .. അവൾക്കു വയ്യാത്തോണ്ടാ. അല്ലേൽ അവൾതന്നെ നനച്ചേനെ. ”

Nalla avatharanam ayirunnu.. oru flowyil vacyich pokanum nalla rasam undayirunnu.. 2-3 kathakal pending undallo… katta waiting bro
താങ്ക്സ് ❤ എല്ലാം എഴുതും സമയം കിട്ടുന്നതിന് അനുസരിച്ചു. അതിനിടയിൽ വേറെ ചില കഥകൾ മനസ്സിൽ വരുന്നു. അതാണ് ഒരു പ്രശ്നം.
കൊറേ നാൾ എവിടെയായിരുന്നു.. ❤️❤️
ശ്യാമയും സുധിയും എപ്പോ വരും.??
ഇവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ ❤❤❤.
ഓണത്തിന് തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.