കവിത [ഋഷി] 740

കവിത

Kavitha | Author : Rishi



ഞാനെന്നാണ് ആദ്യമായി മനോജിനേയും ഭാര്യ കവിതയേയും കണ്ടത്? ദിവസമോർമ്മയില്ല. ഓർമ്മയുള്ളത്…

അന്നു കാലത്ത് മഴ ചാറിയിരുന്നു. സ്ഥിരം മോർണിങ്ങ് വാക്ക് കം പതിഞ്ഞ ജോഗിംഗ് കഴിഞ്ഞ് ധൃതിയിൽ വീട്ടിലേക്കു നടക്കുവായിരുന്നു. എൻ്റെ വീട് ആ ചെറിയ കോളനിയുടെ ഏതാണ്ട് തുടക്കത്തിലാണ്. ഒരു റോഡു തിരിയുന്ന കോർണറിൽ. വീടിൻ്റെ അതിരിടുന്ന ഒരു കൊച്ചു റോഡിൻ്റെ അപ്രത്തുള്ള വീട് കുറച്ചു നാളായി ഒഴിഞ്ഞു കിടപ്പായിരുന്നു.

ഒരു ലോറി നിറയെ വീട്ടു സാധനങ്ങൾ. നീലയും ചുവപ്പും ഉടുപ്പിട്ട ചുമട്ടുതൊഴിലാളികൾ.. സാധനങ്ങൾ ഇറക്കാനുള്ള അൺലോഡിങ്ങ് കൂലിയുടെ സ്ഥിരം തർക്കം… വെളുത്തു കുള്ളനായ ചെറുപ്പക്കാരൻ… മുപ്പതു മുപ്പത്തഞ്ച് പ്രായം കണ്ടേക്കാം. ഘോരഘോരം തൊഴിലാളികളോടു വാദിക്കുന്നുണ്ട്. വീട്ടുകാരനാവും. ഞാൻ നടത്തം മെല്ലെയാക്കി..

തൊഴിലാളികളുണ്ടോ വിടുന്നു! വലിയ സാമ്പത്തിക വിദഗ്ദ്ധനെപ്പോലെ അവരുടെ നേതാവ് വിലക്കയറ്റം, ജീവിതസൂചിക, അവരുടെ കൂലി, ഭാവിയുടെ തീർച്ചയില്ലായ്മ… ഇങ്ങനെ കണക്കുകളും വാദങ്ങളും നിരത്തുന്നു. എനിക്കു ചിരി വന്നു. ഞാനൊരു വക്കീലാണ്. ഈ വാദപ്രതിവാദങ്ങൾ എൻ്റെ തൊഴിലാകുന്നു. ഇവനെ ജൂനിയറായി എടുത്താലോ?

അപ്പോഴൊരു വിളി! സാറേ! നോക്കിയപ്പോൾ മറ്റൊരു നേതാവാണ്. പെട്ടെന്നോർമ്മവന്നു. മൂന്നു വർഷം മുൻപ് ഞാനിവരുടെ യൂണിയനെ ഒരു തൊഴിൽക്കേസിൽ പ്രതിനിധീകരിച്ചിരുന്നു.. വാദി ഹൈക്കോർട്ടു വരെ പോയെങ്കിലും ഞങ്ങളാണ് ജയിച്ചത്. ഞാനന്ന് അവരിൽ നിന്നും വളരെ തുച്ഛമായ ഫീസാണീടാക്കിയത്. തൊഴിലപകടത്തിൽ നേരത്തേ പോയ അച്ഛൻ്റെയോർമ്മയ്ക്ക്.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

30 Comments

Add a Comment
  1. അടുത്ത ഓണം വരെ….
    വിഷുവിനു വരുമെന്ന് പ്രതിക്ഷിച്ചോട്ടെ.

  2. Beautiful ❤️.
    Imagined myself as part of this and it was awesome…wholesome feeling of peace.
    Thank you ഋഷി ഭായ്, keep rocking.
    See you soon💐

  3. Veendum oru rishi vasantham koodi ☺️♥️

  4. ഇ ലോകത്തിലെ സ്ത്രീകൾ ഋഷിയുടെ കഥകളിലെ പെണ്ണുങ്ങളെ പോലെ ആയിരുന്നെകിൽ എന്ന് ശെരിക്കും ആലോചിച്ചുപോകുന്നു. അങ്ങനെ ആയിരുന്നേൽ ലോകം എത്ര ശാന്തിയും സമാധാനം ഉള്ള സ്ഥലം ആകുമായിരുന്നു. യുദ്ധം ചെയ്യാൻ പോകുന്ന, വഴക്ക് ഉണ്ടാക്കാൻ പോകുന്ന ആണുങ്ങളുടെ ചന്തി അവർ ചൂരലിനു അടിച്ചു പൊട്ടിച്ചേനെ, എന്നിട്ട് അവരെ സ്നേഹിചു കൊന്നെന്നെ. അവർ യുദ്ധത്തെക്കുറിച്ചു ആലോചിക്കുക പോലും ഇല്ലായിരുന്നു. ഏതായാലും ഇ നോവലിൽ സീമ ചേച്ചിയുടെ ചൂരൽ കഷായം പ്രധീക്ഷിച്ചിരുന്നു. അതില്ലാഞ്ഞത് നിരാശപ്പെടുത്തി.

  5. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ. ഒരോ കഥയും ഒന്നിനൊന്നു മികച്ചത്. എന്നാലും ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നു ചോദിച്ചാൽ സംശയം ഒട്ടും ഇല്ലാതെ “സുഭദ്രയുടെ വംശം ” എന്ന് തന്നെ പറയും. മൂന്ന് തലമുറകളുടെ കഥ പറയുന്ന ഒരു അസാധ്യ സൃഷ്ടി. സുഭദ്ര വായിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടികളിൽ ഒന്ന്. മലയാളത്തിലെ ഏതൊരു മുൻനിര നോവലുകളോട്ടും കിടപിടിക്കുന്ന ഒരു നോവൽ. ഇനിയും അത്രയും വലിയ ഒരു ക്യാൻവാസിൽ അതുപോലെ ഒരു നോവൽ പ്രധീക്ഷിക്കാമോ? 1930 മുതൽ 1990 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ ചരിത്ര പശ്ചാതലത്തിൽ ഒരു നോവൽ എഴുതാമോ 😊. റബറും കോട്ടയവും കുട്ടനാടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും പശ്ചാതലം വന്നാൽ കൂടുതൽ നല്ലത്.

    1. പ്രിയ ട്രീസ,

      ഇതിനു മുന്നേ കണ്ടുമുട്ടിയിട്ടോണ്ടോ ഈ പേജുകളിൽ? രണ്ടു കമൻ്റുകൾക്കും കൂടി ഒരു മറുപടി:

      സീവീ രാമൻപിള്ളയുടെ രാമരാജ ബഹദൂർ എന്ന നോവൽ വായിച്ച് ആ ഭാഷയിലും അന്തരീക്ഷത്തിലും മുഴുകിയിരിപ്പായിരുന്നു. ആ കാലത്തല്ലെങ്കിലും പൊന്നുതമ്പുരാനെന്നും പറഞ്ഞ് ഓച്ഛാനിച്ചു നിൽക്കുന്ന പഴയ തലമുറയിലെ ചിലരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സുഭദ്ര.

      അതുപോലെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്. തുടർക്കഥകളെഴുതാൻ തീരെ സ്റ്റാമിനയും പ്രതിഭയും ഇല്ലാതെയായി.

      ചൊരിഞ്ഞ നല്ല വാക്കുകൾക്ക് പെരുത്തു നന്ദി.

      ഋഷി.

  6. പ്രിയപ്പെട്ട ഋഷി…
    എന്നത്തേയും പോലെ
    പൊളിച്ചു മുത്തേ … 😍😍

    1. എംജീ. വളരെ നന്ദി, സുഹൃത്തേ.

  7. നല്ല ക്ലാസ് കഥ..super. .

  8. ആട് തോമ

    ബ്യൂട്ടിഫുൾ എന്നെ പറയാൻ ഉള്ളു 😍😍😍

    1. നന്ദി തോമ.

  9. കാങ്കേയൻ

    ഋഷി എന്ന് കണ്ടപ്പോൾ തോന്നിയ പ്രതീക്ഷ ഒട്ടും കുറഞ്ഞില്ല 99 പേജ് തീരല്ലേ എന്ന് മാത്രം ആയിരുന്നു പ്രാർത്ഥന ❤️❤️, അടുത്ത കഥയുമായി പെട്ടന്ന് വായോ

    1. നന്ദി, കാങ്കേയൻ. എഴുത്ത് യാതനയാണ് പലപ്പോഴും തീർച്ചയായും കാണാം.

  10. ഈ കഥയും അതിന്റെ അവതരണശൈലിയും വർണ്ണിക്കാൻ വാക്കുകളില്ല, അത്രയും ഉന്നത നിലവാരമുള്ള കഥ.

    1. നന്ദി ഭായി. എഴുതുമ്പോൾ രസാനുഭൂതി ഉണ്ടാവണം. വല്ലപ്പോഴുമെങ്കിലും. കഥ എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം. അതിലെനിക്ക് അധികം നിയന്ത്രണമില്ല.

      ഡോക്റ്റർ പോസ്റ്റു ചെയ്തു കഴിഞ്ഞാൽ ആർക്കെങ്കിലുമൊക്കെ ഇഷ്ട്ടപ്പെട്ടെങ്കിൽ അതൊരു ബോണസ്സാണ്.

  11. ലോഹിതൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ..
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    1. താങ്ക്സ് ലോഹി ബ്രോ. നല്ല എഴുത്തും ശൈലിയുമാണ് താങ്കളുടേത്. സ്മിതയും ഇക്കാര്യം ഒന്നുരണ്ടു തവണ സൂചിപ്പിച്ചിരുന്നു.

    1. റൊമ്പ നന്ദ്രി.

  12. Rishi, Super, slow, beautiful !
    I expected more threesome, threeway, lesbian, bisex…
    You are a wonderful writer !

    1. Thank you Josemaman. Sorry to disappoint you regarding more threesomes etc.😀

  13. Rishi bro വന്തിട്ടാ….😀 ഇന്ന് രാത്രിയിലേക്കുള്ള ആവേശം…👌

    1. വായിച്ചോ സജീ?

  14. Nice one.. 🔥

  15. ഇപ്പൊ ഇവിടെ വരുന്ന ചില എഴുത്ത്കാരോട്, “ഇതൊക്ക ശ്രദ്ധിക്കേണ്ടേ അമ്പാനേ”
    കിടു, ഋഷീ കുറേ നാളിനു ശേഷം വായനയുടെ സുഖം അറിഞ്ഞു. നന്ദി!!

    1. പ്രിയപ്പെട്ട അളിയൻ. നല്ല വാക്കുകൾക്ക് വളരെ നന്ദി.

  16. ഋഷീ വീണ്ടും കണ്ടതിൽ സന്തോഷം. പടം സൂപ്പർ. ഇതു പോലെ മികച്ച കഥകളുമായി ഇവിടെ ഉണ്ടാവണം.

    1. നന്ദി ബ്രോ. കഥ ഇഷ്ടമായതിൽ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *