കവിതാഗീതം [Darkson] 35

​“ഞാൻ കേട്ടു. വായനോക്കി എന്നല്ലേ എന്നെ ഏട്ടൻ വിളിച്ചേ??” കാർ ഓടിച്ചുകൊണ്ടിരിക്കുന്ന എന്റെ കൈയിൽ ഒന്ന് നുള്ളിക്കൊണ്ട് അവൾ ചോദിച്ചു.

 

​“എനിക്കറിയില്ല….. കണ്ട പയ്യന്മാരുടെയൊക്കെ ശരീരം നോക്കി നടക്കുന്നവരെ പിന്നെ ഞാൻ എന്താ വിളിക്യാ?”

 

​“അയ്യേ….. ഞാൻ ഏട്ടൻ കരുതിയ പോലെ പറഞ്ഞതല്ല…..” അവളുടെ മുഖത്ത് ഒരു ചെറിയ ചമ്മൽ പടരുന്നത് ഞാൻ കണ്ടു.

 

​“ഓഹോ? പിന്നെയെങ്ങനെയാണാവോ?….”

ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.

 

​“ഞാൻ ഉദ്ദേശിച്ചത്, ഈ കൊച്ചിന്റെ അച്ഛനും അമ്മക്കും എതിരെ പോലീസിന് പരാതി കൊടുക്കണം എന്നാ… ഈ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്റ്റിറോയിഡ് പോലെത്തെ ലഹരിയൊക്കെ വാങ്ങിച്ചു കൊടുക്കുന്നതിനു. അതല്ലേ ആ മസിൽ ഇങ്ങനെ ഇടുത്തു നിൽക്കുന്നത്?”

 

​“മോള് വെറുതെ വീണിടത്തു കിടന്നു ഉരുളണ്ട. അത് സ്റ്റിറോയിഡ് ഒന്നും ആയിരിക്കില്ല, ചിലപ്പോൾ അതവന്റെ ജനറ്റിക്സ് ആണെങ്കിലോ?. കഠിനാധ്വാനം ചെയ്താൽ കിട്ടുന്ന ശരീരമാണ് അത്. നമ്മുക്കത് കണ്ട ഉടനെ അങ്ങനെ പറയാൻ പറ്റില്ലല്ലോ?”

 

​“ഏയ്‌ അല്ലല്ല…. അത് മരുന്ന് കുത്തി വെച്ച് ഉണ്ടാക്കിയതാണ്. എനിക്ക് ഉറപ്പാ…” താൻ പറഞ്ഞ കാര്യം ഞാൻ സമ്മതിച്ചു തരാത്തതിൽ കുട്ടികളെ പോലെ അവൾ വാശിപിടിച്ചു.

 

സത്യം പറഞ്ഞു കഴിഞ്ഞാൽ അവളുടെ ആ ഒരു നിഷ്കളങ്കമായ വാശി കണ്ടപ്പോൾ എനിക്ക് ഉള്ളിൽ നല്ല ചിരിയാണ് വന്നത്.

 

​പാവം, കോളേജിൽ പിള്ളേരെ പഠിപ്പിക്കുന്ന അല്പം ഗൗരവക്കാരിയായ ടീച്ചറാണെങ്കിലും എന്റെ മുന്നിൽ ചില സമയങ്ങളിൽ അവൾ വെറുമൊരു കൊച്ചു കുട്ടിയെപ്പോലെയാണ്.

The Author

Darkson

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *