അതുകേട്ടതും കവിതയുടെ മുഖം മാറി. കണ്ണുചുരുക്കി, എന്നെയിപ്പോ കടിച്ചു തിന്നാൻ വരുന്നമട്ടിൽ അവളൊരു രൂക്ഷമായ നോട്ടം നോക്കി. അവളുടെ ആ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി കളി അല്പം കൂടിപ്പോയി എന്ന്. ഇനി കുറച്ചു സീരിയസ് ആവാം.
അവൾക്ക് ആദ്യം ഞാൻ പറഞ്ഞതൊന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുഷമ ചേച്ചിയിട്ട മെസ്സേജും, കാര്യങ്ങളും ഒക്കെ കാണിച്ചു കൊടുത്താണ് അവളെ മനസിലാക്കിപിച്ചത്.
“ഇത്രെയും നാള് സഞ്ജു തന്നെയല്ലേ ഇതൊക്കെ മെഷീനും വെച്ച് ക്ലീൻ ആകികൊണ്ടിരുന്നേ മാത്രമല്ല നിങ്ങൾക്കത് നല്ല ഇഷ്ടമുള്ള കാര്യവും ആയിരുന്നില്ലേ…. പിന്നെയെന്തിനാ വേറെയൊരു ആളെ വെച്ചേ…”
“എടി അതുപിന്നെ നമ്മുക്ക് എത്ര ഇഷ്ടമുള്ള കാര്യം ആയിരുന്നാലും ശരി കുറയെ നാൾ അത് തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരുന്നാൽ ആർക്കായാലും മടുക്കില്ലേ… അത്ര തന്നെ ഇതും. അതും ഒരു രണ്ട് മാസത്തേക്കല്ലേ. അല്ല, ഇനി രണ്ടു മാസവും ഇല്ല ഒന്ന്-ഒന്നര കൂടെയുള്ളു. പിന്നെന്താ?.”
“ഹ്മ്മ്…. എനിക്കൊന്നുമില്ല. സാധാരണ ഏട്ടൻ തന്നെയല്ലേ പരിസരം ക്ലീൻ ആകാറുള്ളെ അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.”
അവൾ കിച്ചണിലേക്ക് നടക്കാൻ തുടങ്ങിയെങ്കിലും, പെട്ടെന്ന് നിന്നിട്ട് തിരിഞ്ഞു നോക്കി,
“ഹുഫ്! എന്നാലും ആ പയ്യനെകൊണ്ട് ഇത് ചെയ്യിപ്പിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.”
“പയ്യനല്ല. അർജുൻ. അർജുൻ എന്നാ അവന്റെ പേര്. കണ്ടിട്ട് നല്ലവനാ…”
