“മ്മ്…. കൊള്ളാടാ നൈസ്…. നീ ‘QR’ കോഡ് സ്കാന്നർ കാണിക്ക് ഞാൻ ഇപ്പൊ തന്നെ അയച്ചു തന്നേക്കാം.”
…..
“കിട്ടിയില്ലേ?”
“അഹ് ബ്രോ കയറി….താങ്ക്സ്…. “
“അപ്പോ ശെരി.… അടുത്ത ആഴ്ച കാണാം.”
“സെറ്റ്…!”
അവൻ പോയി കഴിഞ്ഞ ശേഷം വാതിൽ അടച്ചുകൊണ്ട് ഞാൻ അടുക്കളയിലേക്ക് കവിതയെ കാണാനായി പോയി.
“എടി നമ്മടെ ജിമ്മൻ പയ്യൻ കൊള്ളാട്ടോ…” മട്ടൺ കറി ഇളകികൊണ്ടിരിക്കുന്ന കവിതയോട് ഞാൻ പറഞ്ഞു.
“ഏട്ടാ പ്ലീസ്…. അവനെ അങ്ങനെ വിളിക്കല്ലേ ഇത് നല്ല ക്രിഞ്ച് ആവുന്നുണ്ട് ട്ടാ…”
“അത് ശെരി നീയല്ലേ ഇത് ആദ്യം തുടങ്ങിയത് എന്നിട്ടിപ്പോ എനിക്കായോ കുറ്റം. ശരി, ഞാൻ ഇനി അവനെ ജിമ്മൻ എന്നൊന്നും വിളിക്കില്ല പക്ഷെ നീ എനിക്കൊരു കാര്യം ഉറപ്പ് തരണം.”
“എന്ത് കാര്യം.?”
“അവന്റെ അച്ഛന് എതിരെ സ്റ്റിറോയിഡിന്റെ പേരും പറഞ്ഞു കംപ്ലയിന്റ് കൊടുക്കരുത്.” അവളെ കളിയാക്കികൊണ്ട് ഞാൻ പറഞ്ഞു.
“ഏട്ടാ…..! സത്യമായിട്ടും കഴിഞ്ഞ കുറച്ചു നാളായിട്ടുള്ള നിങ്ങളുടെ തമാശ എനിക്ക് അത്ര പിടിക്കുന്നില്ലാട്ടാ…. ഇതൊക്കെ കേട്ടിട്ട് എനിക്കിപ്പോ ശരിക്കും പ്രാന്ത് കയറി വരുന്നുണ്ട്.”
അയ്യോ! മൈര്! പറഞ്ഞത് ഇത്തിരി കൂടിപ്പോയോ? ശേ! വേണ്ടായിരുന്നു.
“സോറിയെടി… നിന്നെ ഞാൻ ഇതുവരെയായിട്ട് അങ്ങനെ കണ്ടിട്ടില്ല അതുകൊണ്ടാണ് ഞാൻ പിന്നെ വെറുതെ തമാശക്ക്. ഇനിയില്ല. ഞാൻ നിർത്തി, പ്രോമിസ്. ഓക്കേ?.”
“ഉം…. അതാ ഏട്ടന് നല്ലത്. അല്ലെങ്കിൽ ഇന്നതൊട്ട് ലിവിങ് റൂമിലെ സോഫയിൽ കിടക്കേണ്ടി വരും. അതൊന്ന് ഓർത്തു വെച്ചോ. അഹ് പിന്നെയെ…. അന്ന് കാറിൽ വെച്ച് ഞാൻ പറഞ്ഞ കമന്റ് ഏട്ടൻ ആ പയ്യന്റെ അടുത്ത് പറഞ്ഞായിരുന്നോ?”.
