”എന്ത്? എന്നെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെയാ എന്നെ കാണുമ്പോൾ ചമ്മൽ തോന്നുന്നത്?” അവൻ ആകെ കൺഫ്യൂസ്ഡ് ആയി.
”അത്… പിന്നെ… നീ അത് ഞാൻ പറഞ്ഞുയെന്ന് അവളോട് ജന്മം ചെയ്താലും പറയരുത്. അവൾ അറിഞ്ഞാൽ പിന്നെ എന്നെ കൊല്ലും. എങ്കിലും പറയാം, കഴിഞ്ഞ ആഴ്ച വഴിയിലൂടെ പോകുന്ന നേരത്ത് നിന്നെ വീടിന്റെ മുറ്റത്ത് കണ്ടപ്പോൾ അവൾ പെട്ടെന്നൊരു കമന്റ് അടിച്ചായിരിന്നു “ദേ, ആ കൊച്ചിന്റെ മസിൽസ് നോക്കിയേ” അങ്ങനെയെന്തോ പറഞ്ഞുകൊണ്ട്. അതിന് ശേഷം പിന്നെ അവളെ ഞാൻ ആ കാര്യവും പറഞ്ഞുകൊണ്ട് സ്ഥിരം കളിയാക്കലാണ് അതിന്റെ ഒരു ചമ്മൽ അവൾക്കുണ്ട്.
അതുകൊണ്ട് നീ ഉള്ളപ്പോൾ അവൾ മിക്കവാറും പുറത്തിറങ്ങില്ല. ഇനി ഞാൻ ഇല്ലാത്ത വല്ല ദിവസവും നീ വന്നാലേ ചിലപ്പോൾ ഒന്ന് കാണാൻ കിട്ടു….”
അർജുൻ അത് കേട്ട് ഒന്ന് അമ്പരന്നു. ഞാൻ ഒരു പാവം ഭർത്താവാണോ അതോ അവനെ പ്രേരിപ്പിക്കുകയാണോ എന്ന് അവനിപ്പോൾ ചിന്തിക്കുന്നുണ്ടാകാം. എങ്കിലും ഞാൻ വിതച്ച വിത്ത് അവന്റെ മനസ്സിൽ മുളയ്ക്കുമെന്ന് എനിക്കുറപ്പായിരുന്നു.
അർജുൻ പോയിക്കഴിഞ്ഞതും ഞാൻ വേഗം കിച്ചണിൽ ഒളിപ്പിച്ചു വെച്ച എന്റെ ഫോൺ എടുത്തു, എന്നിട്ട് അതിൽ റെക്കോർഡ് ചെയ്ത വീഡിയോ പ്ലേ ആക്കി.
ആദ്യം അർജുൻ അവിടെ വെറുതെ തട്ടിയും മുട്ടിയും നിൽക്കുകയായിരുന്നു. പെട്ടെന്നാണ് കൗണ്ടറിൽ ഇരിക്കുന്ന എന്തോ ഒന്നിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയത്. അത് കണ്ടതും അവന്റെയുള്ളിൽ ഒരു കൗതുകം ഉയരുന്നത് ആ വീഡിയോയിലൂടെ ഞാൻ ശ്രദ്ധിച്ചു. ഒരു രണ്ട് സെക്കന്റ് കൂടിയും അതിലേക്ക് നോക്കി മിഴിച്ചു നിന്നിട്ട് കൗണ്ടറിൽ ചായക്കപ്പിന്റെ കൂടെ ഞാൻ വെച്ചിരുന്ന എന്റെ ലാപ്ടോപിനെ ലക്ഷ്യം വെച്ചുകൊണ്ട് അവൻ അതിന്റെ അടുത്തേക്ക് നടന്നു.
