“ഏത് കൂത്തിച്ചിയുടെ കൂടെ പോയാലും ഗ്രൂപ്പിലെ നിയമങ്ങൾ പാലിക്കണമെന്ന് നിന്നോട് ഗീത പറഞ്ഞിട്ടില്ലേടാ? നിനക്ക് റിയയുടെ കൂടെ നടക്കാനല്ലേ ഇഷ്ടം? ഇപ്പോൾ എങ്ങനെയുണ്ട്?” അവർ ദേഷ്യത്തോടെ ചോദിച്ചു.
ഞാൻ തലകുനിച്ച് നിന്നു. “മാപ്പ് മാഡം… എനിക്കൊരു അബദ്ധം പറ്റിയതാണ്…”
അവർ എന്നെ വിട്ടു. എന്നിട്ട് തൻ്റെ ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു. സ്പീക്കറിലിട്ടാണ് സംസാരിച്ചത്.
“ഹലോ വിഷ്ണു, നീ ഉണർന്നിരിക്കുകയാണോ?” ദേവിക ചോദിച്ചു.
“യെസ് മാഡം. എന്താണ് ഒരു അർജൻ്റ് കോൾ?” മറുതലയ്ക്കൽ തിരുവനന്തപുരം സൈബർ സെല്ലിലെ സി.ഐ വിഷ്ണുവിൻ്റെ ശബ്ദം.
“ടെക്നോപാർക്ക് ഫേസ് 3-ക്ക് അടുത്തുള്ള സ്കൈലൈൻ അപ്പാർട്ട്മെൻ്റിലെ 19-ാം നില. നിവേദിത എന്നൊരു പെണ്ണ്. വലിയൊരു ഐ.ടി കമ്പനിയുടെ സി.ഇ.ഒ ആണ്. അവൾ ഒരു വലിയ സൈബർ ബ്ലാക്ക്മെയിലിംഗ് റാക്കറ്റിൻ്റെ തലവിയാണെന്ന് എനിക്ക് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. വി.ഐ.പികളെ റൂമിലെത്തിച്ച് ഒളിക്യാമറയിൽ പകർത്തി പണം തട്ടുന്നവൾ.
അവളുടെ റൂമിൽ ഡാർക്ക് വെബ് സെർവറുകളുണ്ട്. നീ നിൻ്റെ ടീമിനെയും കൂട്ടി ഇപ്പോൾ തന്നെ അവിടെ റെയ്ഡ് ചെയ്യണം. അവളുടെ ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്, ഫോൺ എല്ലാം പിടിച്ചെടുക്കണം. അവളുടെ സെർവറിലെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ മുഴുവൻ ഡാറ്റയും വൈപ്പ് ഔട്ട് ചെയ്യണം. ഞാൻ പറഞ്ഞത് മനസ്സിലായോ?”
“യെസ് മാഡം. വാറൻ്റ് ഇല്ലാതെ…”
“വാറൻ്റ് നാളെ രാവിലെ ഞാൻ എൻ്റെ ടേബിളിൽ വെച്ച് ഒപ്പിട്ട് തരാം വിഷ്ണു. ജസ്റ്റ് ഡു ഇറ്റ്! അവൾക്ക് പുറത്തേക്ക് ഒരു ഫോൺ കോൾ പോലും ചെയ്യാൻ സമയം കിട്ടരുത്.” ദേവിക കോൾ കട്ട് ചെയ്തു.
