രാവിലെ തന്നെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഹരി ഉറക്കമുണർന്നത്. അവൻ ഫോണെടുത്തു നോക്കുമ്പോ കീർത്തനയുടെ ആറു മിസ്സ് കോളുകൾ
അവളെന്തിനാ രാവിലെ തന്നെ വിളിച്ചത് ഇത് പതിവില്ലാത്തതാണല്ലോ ആ ചിന്തയിൽ നിന്നും വളരെ പെട്ടെന്നു ഇന്നലത്തെ ചിന്തകളിലേക്ക് അവൻ ചേക്കേറി. ഇന്നലെ ആരായിരിക്കു വന്നത് വല്ല പ്രശ്നവും ഉണ്ടായൊ അതാണോ പതിവില്ലാതെ അവൾ ഈ സമയത്ത് വിളിച്ചത് . വിറയാർന്ന കൈകളാൽ ഹരി കീർത്തനയെ ഫോൺ വിളിച്ചു . മറുതലക്കൽ ഫോൺ എടുക്കലും കരച്ചിലും ഒരു നിമിഷം കൊണ്ട് തുടങ്ങി.
ഹരി: എന്താ മോളെ എന്താ പ്രശ്നം നി എന്തിനാ കരയുന്നത്
കരച്ചിൽ മാത്രമായിരുന്നു അതിനു മറുപടി , ഹരിക്കെതിരെ അവർ മെനഞ്ഞ കരുക്കളുടെ ആദ്യഘട്ടം അങ്ങനെ നാടകീയമായി തന്നെ കീർത്തന അവതരിപ്പിച്ചു . എന്നാൽ അത് ഹരിയിൽ ദു:ഖം ഉണർത്തിയെടുത്തു . തന്റെ പ്രിയ സഖി കരയുന്നു കാരണം മനസിലാകുന്നു ഇന്നലെ എന്തൊ ഉണ്ടായിട്ടുണ്ട്
ഹരി. : എടി കരയാതെ കാര്യം പറയുന്നുണ്ടോ?
കീർത്തന : ഏട്ടാ ഫുൾ സീനായി , ഞാനിവിടെ പെട്ടു നിക്ക
ഹരി: എന്താ മോളെ…
കീർത്തന : ഇന്നലെ ബെല്ലടിച്ചത് അവളാ ആ പിശാച്
ഹരി : ആര്?
കീർത്തന : അർച്ചന എന്റെ ചേച്ചി
ഹരി : അതിനെന്ത
കീർത്തന : അവളു പൊക്കി എന്നെ, അച്ഛനോടും അമ്മയോടും പറയുമെന്നാ ഭീക്ഷണി, അല്ലേ
ഹരി: അല്ലേൽ അതെന്താ മോളേ…
കീർത്തന : അവൾ വീട്ടിൽ പറഞ്ഞോട്ടെ എന്നാലും അത് വേണ്ട . ഞാൻ സമ്മതിക്കൂല
ഹരി : എന്തു വേണ്ടാന്ന് എന്ത് സമ്മതിക്കൂലാന്ന് എനിക്കൊന്നും മനസിലാവുന്നില്ല
കീർത്തന : വീട്ടിലറിഞ്ഞാ നമുക്ക് പിന്നെ കാണാൻ പറ്റീലാന്നു വരും, ചിലപ്പോ വലിയ സിൻ ആവും അല്ലെ എന്നെ കെട്ടിച്ചയക്കും എന്നാലും ഇതു വേണ്ട
ഹരി : അങ്ങനെ ആരേലും കെട്ടാനാണോ ഞാൻ നിന്നെ പ്രേമിച്ചത്, നി കാര്യം പറയുന്നുണ്ടോ
കീർത്തന : അത് ഏട്ടാ
Next part indo
Enikku full part kittanilla 1st 2nd and 3rd is missing can anyone help me out to find it…..
ബ്രോ നെക്സ്റ്റ് പാർട്ട് ഉണ്ടാകുമോ?
ഈ കഥ ഞാൻ ഇപ്പോഴാണ് കാണുന്നത്. ബാക്കി ഉണ്ടാകുമോ ബ്രൊ
വരും
അല്ല മുത്തേ ഇതിന്റെ ബാക്കി എവടെ
കുറച്ചു സമയമെടുക്കും , വരും
സമയക്കുറവു മൂലമാണ് പേജ് കുറയുന്നത് സമയം കിട്ടിയപ്പോ എഴുതിയത് അങ്ങനെ തന്നെ പോസ്റ്റ് ചെയ്തു ഞാൻ മാക്സിമം നോക്കാം
പേജുകൾ കൂമ്പാരമാക്കി, വിശദമായി ബാക്കി എഴുതൂ……..
????
പേജ് കൂട്ടു.. പൊളിക്കട്ടെ