“നിന്റെ പേര്?”
“താര”
“ഇവനെ വിവാഹം ചെയ്യാന്‍ നിനക്ക് സമ്മതമാണോ?”
“ആണ്”
“നിന്റെ പ്രായം?”
“പതിനെട്ടു കഴിഞ്ഞു”
“വീട്ടുകാരെ ധിക്കരിച്ച് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് തെറ്റാണ് എന്ന് നിനക്ക് തോന്നുന്നില്ലേ?”
“ഇല്ല”
“കാരണം?”
“എന്റെ രണ്ടാം വാപ്പയാണ്. അയാള്‍ എന്നെ നിക്കാഹ് ചെയ്യിപ്പിക്കില്ല. അയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങ് എന്നെ ഉപേക്ഷിക്കരുത്”
അവള്‍ ആര്‍ദ്രമായി അയാളുടെ കണ്ണിലേക്ക് നോക്കി. കേണല്‍ ഗൌരവത്തോടെ ഒന്ന് മൂളി.
“നിന്റെ വാപ്പ എവിടെയാണ്?”
“മരിച്ചുപോയി”
“ഉം. ഞാന്‍ വിവാഹത്തിന് സമ്മതിക്കാം. പക്ഷെ ഒരു കണ്ടീഷനുണ്ട്” അവസാനം കേണല്‍ പറഞ്ഞു. ഇരുവരും അതെന്താണ് എന്നറിയാന്‍ ആകാംക്ഷയോടെ അയാളെ നോക്കി.
“ഇവന്‍ ഒരു ജോലി കണ്ടുപിടിക്കണം. പെണ്ണ് കെട്ടിയാല്‍ പെണ്ണിന് ചിലവിനു കൊടുക്കണ്ടേ? അതിനുള്ള പണം ഇവന്റെ കൈയില്‍ ഉണ്ടോ?”
അയാള്‍ ചോദിച്ചു. പെണ്ണിന്റെ മുഖം തുടുക്കുന്നതും അവിടെ ഒരു പുഞ്ചിരി വിടരുന്നതും കേണല്‍ ശ്രദ്ധിച്ചു.
“അക്കാര്യത്തില്‍ അച്ഛന്‍ പേടിക്കണ്ട. അളിയന്‍ എന്നെ ദുബായ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട്”
“എന്നാല്‍ പോ. പോയി ജോലി ആയ ശേഷം വാ. അപ്പോള്‍ നടത്താം കല്യാണം. എന്താ കുട്ടീ?”
Super viralittu