ങേ ആരാണിപ്പൊ ഇതു മ്മടെ ഉമ്മറത്തു വരെ കേറി നിക്കണതു . . ആരാണു വിളിക്കാതീം പറയാതീം ഇങ്ങളു ഉമ്മറത്തു കേറി ഇരിക്കണതു എന്തിനാണു മന്‍സാ ഖദീജാ . .
വളരെ വിഷമത്തോടെ ബീരാനൊന്നു വിളിച്ചു . തന്റെ പേരു വിളിച്ചപ്പൊ ഖദീജ ഒന്നു കൂടി സൂക്ഷിച്ചു നോക്കി ന്റെ മമ്പൊര്‍ത്തെ തങ്ങളെ ബീരാനിക്കയല്ലെ ഈ നിക്കണതു .
ഖദീജ ഒന്നുകൂടി സൂക്ഷിച്ചു നോക്കി . അതെ ബീരാനിക്കാ തന്നെ . അവര്‍ക്കെന്തു പറയണമെന്നു പോലുമറിയാതെ വായും പൊളിച്ചു നിന്നു . ബീരാന്‍ ഖദീജയെ നോക്കി ഒന്നു പുഞ്ചിരിച്ചു . അവളപ്പോഴും ആകെയൊരു അമ്പരപ്പിലായിരുന്നു നിന്നതു . ഖദീജ പെട്ടന്നു തന്നെ അടുക്കളപ്പുറത്തേക്കു തന്നെ തിരിഞ്ഞോടി പോയി അതു കണ്ട ബീരാനു വിഷമമായി വരേണ്ടായിരുന്നു . ഇത്രയും വര്‍ഷം ഒന്നു തിരിഞ്ഞു പോലും നോക്കാതിരുന്നിട്ടു ഇപ്പൊ വലിഞ്ഞു കേറി വന്നാല്‍ അവരു സന്തോഷത്തോടെ സ്വീകരിക്കുമെന്നു വിചാരിച്ചതു തന്നെ തെറ്റാണു . അയാള്‍ തളര്‍ന്ന മനസ്സോടെ താങ്ങാന്‍ പറ്റാത്ത കുറ്റബോധത്തോടെ ആ വീടിന്റെ പടികളിറങ്ങി .
ഇങ്ങളു പോവാണൊ..
ശബ്ദം കേട്ടു ബീരാന്‍ തിരിഞ്ഞു നോക്കി ഖദീജ അകത്തു കൂടി ഉമ്മറത്തെ വാതിലിനടുത്തു വന്നു നിന്നാണു ചോദിക്കുന്നതു .
ഞാന്‍ വെറുതെ ഖദീജ പെട്ടന്നു പോയപ്പൊ ഞമ്മളു കരുതി വന്നതിഷ്ടാവാഞ്ഞിട്ടാന്നു . . അതുകൊണ്ടു പോകാന്നു കരുതി . . എന്നോടു നല്ലോണം ദേഷ്യമുണ്ടെന്നു അറിയാം കാലം കുറെയായില്ലെ . .
ഞാനെന്തിനാ ദേഷ്യപ്പെടുന്നതു .എനിക്കാരോടും ദേഷ്യമില്ല . . പോയവരൊക്കെ ഒരിക്കാല്‍ തിരിച്ചു വരുമെന്നു എനിക്കു തോന്നി . എന്തായാലും വന്നതല്ലെ കേറിയിരിക്ക് . ഇവിടെ വന്നവരെ ആരേയും ഞാനിറക്കി വിട്ടിട്ടില്ല .
ബീരാന്‍ വീണ്ടും ഉമ്മറത്തേക്കു കയറി അവിടിരുന്ന ഒരു കസേരയിലിരുന്നു .
നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞപ്പൊ വലിയൊരു ഭാരം എന്റെ മനസ്സീന്നു പോയി ഖദീജാ . .
❤️❤️❤️
സൂപ്പർ കലക്കി. തുടരുക.??????
കമന്റു ചെയ്‌ത എല്ലാർക്കും മറുപടി തരാൻ പറ്റിയില്ല net കട്ട് ആയിരുന്നു .പ്രോത്സാഹനം തന്ന എല്ലാവര്ക്കും ഒരുപാട് നന്ദി ഉണ്ട് .ഇനീപ്പോ അടുത്ത പാർട്ട് മുതൽ മറുപടി തരാം
സസ്നേഹത്തോടെ
പോക്കർഹാജി
Poli sanam
Soyamban item poratte vere level sullu
???…
നല്ല തുടക്കം ?.
Thudakkam gamphiram
please continue bro.
ഹോ… സമാധാനം… തിരുമ്പി വന്തിട്ടാ….. ???
Ijathi ……
Poli sanam
Waiting next part
ആസക്തി പോലെ ഒരു ഉഗ്രൻ സ്റ്റോറി പ്രതീക്ഷിക്കുന്നു….
?✍️ next part vagam ✍️
?
മാഷേ കണ്ടിട്ട് കാലം കുറെ ആയല്ലോ. വായന പിന്നീട്.