ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്] 622

” എന്താണുമ്മാ ഇത്രയ്ക്ക് സസ്പെൻസ് …?”

” ഒന്നുമില്ല മോളേ …  ബാംഗ്ലൂരിലേക്ക് പോയപ്പോൾ മനസ്സുകൊണ്ട് റബ്ബിന് നേർന്നിട്ടതാ ഏർവാടി വരെ പോകാൻ … റസൂലിന്റെ കാരുണ്യം കൊണ്ട് ഇപ്പോ സുഖമായി… നമുക്കൊന്ന് പോയാലോ …..?”

ജാസ്മിന് സന്തോഷവും കരച്ചിലും ഒരുമിച്ചു വന്നു …

” അതിനിപ്പോൾ എന്താണുമ്മാ ….” ജാസ്മിൻ അവരെ കെട്ടിപ്പിടിച്ചു …

“നമുക്ക് പോയേക്കാംന്ന് … ”

” ഇത്ര ദൂരമില്ലേ .. ഷാഹിർ സമ്മതിക്കുമോ …?”

“ഏർവാടിയിലേക്കാണെന്നൊന്നും അറിയില്ല , മാഷുപ്പാ പറഞ്ഞിട്ടുമില്ലായിരുന്നല്ലോ … സമ്മതിക്കാതെ എവിടെ പോകാൻ ?”

ജാസ്മിൻ അവരെ നെഞ്ചോടു ചേർത്തു …

” ഇനി അതല്ല, ഇക്ക സമ്മതിച്ചില്ലെങ്കിലും വരും …  ന്റുമ്മായ്ക്ക് വേണ്ടിയല്ലേ ….”

ജാസ്മിൻ അവരുടെ നിറഞ്ഞ മിഴികൾ തുടച്ചു …

” അപ്പോ എന്നാ യാത്ര ……? ” അവരുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു …

“മാഷ് പറയുമെടോ….” അവരും സന്തോഷത്തോടെ അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിച്ചി … “ഏതായാലും അധികം വൈകില്ല ….”

മാഷും അയ്യപ്പനും ഹാളിലേക്കു വന്നു… അവരുടെ ചിരി കണ്ടപ്പോൾ തന്നെ മാഷിന് കാര്യം മനസ്സിലായി …

” അപ്പോൾ എന്നാ അയ്യപ്പാ യാത്ര ..?”

മാഷ് അയ്യപ്പനെ നോക്കി …

” ഒരു ദിവസം മുഴുവൻ ഒന്നുറങ്ങണം … എനിക്കത്രയേ വേണ്ടൂ….” അയ്യപ്പൻ പുഞ്ചിരിയോടെ പറഞ്ഞു …

” എന്നാൽ വണ്ടി ഷോപ്പിൽ ഒന്ന് കാണിച്ചേക്ക് … ” മാഷ് പറഞ്ഞു …

” ഞാൻ വീട്ടിലേക്കു പോകുമ്പോൾ കൊടുത്തിട്ടേ പോകൂ മാഷേ ……”

“അപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ പോകാം ല്ലേ …?” മാഷ്  മുംതാസിന്റെ മുഖത്തേക്ക് നോക്കി … അവർ തലയാട്ടി …  ക്ഷീണമുള്ളതിനാൽ അയ്യപ്പന്റെ കൂടെ തന്നെ അവരും ഇറങ്ങി …. മുറ്റത്തു നിന്ന് ഇന്നോവ റോഡിൽ കയറി മറയുന്നതുവരെ ജാസ്മിൻ സിറ്റൗട്ടിൽ നോക്കി നിന്നു.

തിരികെ വാതിലടച്ച് ജാസ്മിൻ സെറ്റിയിൽ വന്നിരുന്നു … ഇത്ര കാലത്തിനിടയ്ക്ക് എങ്ങോട്ടും പോകുവാൻ സാഹചര്യമൊത്തിട്ടില്ല, അങ്ങനെയായിരുന്നു ജീവിതം … വയനാട് ജില്ല വിട്ട് പുറത്തു പോയത് ഒരിക്കൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരുന്നു എന്നവൾ ഓർത്തു … അന്നും പോയത് ഉമ്മയുടെ കൂടെയാണ് …  അല്ലാതെ ഒരു സാഹചര്യവും ഉണ്ടായിട്ടില്ല … ഷാനു പക്ഷേ വൺഡേ ടൂറിനൊക്കെ പോകാറുണ്ടായിരുന്നു , അധികം രാത്രിയാകാതെ തിരിച്ചെത്തുമായിരുന്നു …

The Author

85 Comments

  1. ഖുറേഷി അബ്രാം

    ഇത് വായിക്കുന്ന ഒരു മാനന്തവാടികാരന്റെ അവസ്ഥ….. Heavy??

    1. കബനീനാഥ്

      വിട്ടിട്ടുണ്ട് … ഇന്നോ നാളെയോ വരുമായിരിക്കും …???

  2. ഓരോ എപ്പിസോഡും വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ ഇന്നീ സൈറ്റിലില്ല.. കളിയൊക്കെ മെല്ലെ മതി.ഉമ്മച്ചി തൊടാനൊക്കെ അനുവദിച്ചോട്ടെ..കബനീനാഥനെപോലുള്ള മികച്ച എഴുത്തുകാരെ ഇനിയും വേണം..

    1. കബനീനാഥ്

      ഒരുപാട് ഇഴഞ്ഞാലും പ്രശ്നമാണ് dude … കഥ വിട്ടിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക …❤️❤️❤️

  3. Super…

    1. കബനീനാഥ്

      നന്ദി ബ്രോ …❤️❤️??

Comments are closed.