ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്] 639

“ആയ്ക്കോട്ടെ …..” ഒടുവിൽ അവൻ സമ്മതിച്ചു …

“വാക്ക് …….?”

” വാക്ക് …..” അവനു രണ്ടാമതൊന്നു ചിന്തിക്കാനില്ലായിരുന്നു ….

വലിയൊരു പ്രശ്നം പരിഹരിച്ച സന്തോഷത്തിൽ ശാന്തമായ മനസോടെയാണ് ജാസ്മിൻ കിടന്നത് …  ഷാനുവിന് തന്നോട് ആത്മാർത്ഥമായ സ്നേഹമാണെന്ന് അവൾക്കു മനസ്സിലായി… പക്ഷേ ഇതിന്റെ അവസാനത്തെക്കുറിച്ച് ആശങ്ക അവൾക്കുണ്ടായിരുന്നുവെങ്കിലും  താൻ പറഞ്ഞാൽ ഷാനു അനുസരിക്കും എന്നൊരു ധൈര്യം ഉള്ളതിനാൽ അവളതിനേക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല ….

തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്ന ഷാനുവിന്റെ പുറത്ത് കൈത്തലം പതുക്കെ തട്ടിക്കൊണ്ട് അവൾ കിടന്നു …

ബാത്റൂമിൽ പോകാനായി രാവിലെ മോളി കരഞ്ഞപ്പോഴാണ് ജാസ്മിൻ എഴുന്നേറ്റത്… മോളിയെ റെഡിയാക്കിയ ശേഷം അവളും റെഡിയായി. മോളിയാണ് ഷാനുവിനെ വിളിച്ചേല്പിച്ചത് ….

ഷാനുവും ജാസ്മിനും മോളിയും മാഷിന്റെ റൂമിലെത്തുമ്പോൾ , മാഷ് റെഡിയായിരുന്നു … മുംതാസുമ്മ ഒരുങ്ങിക്കൊണ്ടിരിക്കുന്നു …

“മോള് നേരത്തെ എഴുന്നേറ്റോ …?” മാഷ് ചോദിച്ചു..

” വീടു മാറിയിട്ടാകാം … ഉറങ്ങിയില്ല … ” ജാസ്മിൻ പറഞ്ഞു. ചെറിയ ആശ്ചര്യത്തോടെ ഷാനു തന്നെ നോക്കുന്നതവൾ കണ്ടു..

കോട്ടേജിനു പുറത്ത് മാഷിന്റെ സുഹൃത്തു പറഞ്ഞേല്പിച്ച ഒരു ഗൈഡ് നിന്നിരുന്നു … പ്രഭാത ഭക്ഷണം കഴിക്കാൻ അയാളെ മാഷ് ക്ഷണിച്ചെങ്കിലും വന്നില്ല. അവർ ഭക്ഷണം കഴിച്ചു വരുന്നതു വരെ അയാൾ കാത്തിരുന്നു …

അയ്യപ്പനെ പുറത്തെങ്ങും കണ്ടില്ല , അയാൾ ഉറക്കത്തിൽ തന്നെയാവുമെന്ന് ഷാനു വിചാരിച്ചു.

കുറച്ചു നടക്കാനുണ്ടായിരുന്നു സിയാറത്തിലേക്ക് … സ്വതവേ പതിയെ നടക്കുന്ന മുംതാസുമ്മയുടെ നടത്തത്തിന്റെ ആവേശം ജാസ്മിനെ അമ്പരപ്പിക്കുന്നതായിരുന്നു ….

വിശ്വാസം എന്ന മൂന്നക്ഷരത്തിന്റെ ശക്തിയോർത്ത് അവൾ അത്ഭുതപ്പെട്ടു …

മസ്ജിദിലേക്കടുക്കും തോറും വിശ്വാസികളുടെ എണ്ണം കൂടുതലായി കണ്ടു തുടങ്ങി … സൂര്യനുദിച്ചു തുടങ്ങിയ നേരത്തും ഭിക്ഷാടനക്കാർ വഴിയരികിൽ ഇഴയുന്നതും കിടക്കുന്നതും കണ്ട് ജാസ്മിനൊന്നു വല്ലാതെയായി ….

കരി പുരണ്ട് , പിഞ്ചിത്തുടങ്ങിയ ഫ്രോക്കണിഞ്ഞ , അഞ്ചു വയസ്സോളം പ്രായം വരുന്ന പെൺകുട്ടി, വഴിയിലൂടെ നടന്നു പോകുന്നവരുടെ ശ്രദ്ധ തിരിക്കാൻ , കയ്യിലെ പിഞ്ഞാണത്തിലിരുന്ന നാണയത്തുട്ടുകൾ കിലുക്കുന്ന ശബ്ദം അവൾ കേട്ടു.

The Author

80 Comments

  1. ആട് തോമ

    ജാസുനും ഒഴുകി ഷാനുവിനും ഒഴുകി എനിക്കും ഒഴുകി ?????. കിടു സ്റ്റോറി ബാക്കി പെട്ടന്ന് പോരട്ടെ

  2. കൊള്ളാം

  3. Part 7 upload ?

  4. കബനീനാഥ്

    തിരക്കുളളവർക്ക് ഒരു ചെറിയ പാർട്ട് വിട്ടിട്ടുണ്ട് … തിരക്കില്ലാത്തവർ അടുത്ത പാർട്ടു കൂടി വരുമ്പോൾ വായിക്കുക … ??

    1. Ath pwolichu ???

  5. ബാക്കി എവിടെ ബ്രോ.. കാത്തിരുന്നു നടുവൊടിഞ്ഞു ??

  6. Excitement കൊണ്ട് ഓരോ മിനിറ്റും പേജ് എടുത്ത് നോക്കും വന്നോ എന്ന് അറിയാൻ പെട്ടെന്ന് ഇട് സഹോദര❤️?

  7. Story bro ?

  8. കബനീനാഥ്

    രണ്ടാം തീയതി ഒരു പാർട്ട് തന്നിട്ട് നാലാം തീയതി അടുത്ത പാർട്ട് വേണമെന്ന് പറഞ്ഞാൽ …..??

    വരും … വരാതിരിക്കില്ലാ ട്ടോ …?

    1. We are waiting ?

    2. സമയം എടുത്തു എഴുതിയാൽ മതി ബ്രോ. സാദനം ഇങ് കിട്ടിയാൽ മതി.

  9. Daa bakii eavedaa…?

  10. super… super story

    Renji

  11. സോറി അതിമനോഹരം ബന്ധങ്ങളുടെ തീവ്രത ? അടുത്ത പാട്ടിന് വെയിറ്റ് ചെയ്യുന്നു

  12. നിങ്ങൾ അയാൾക്ക് എഴുതാൻ കുറച്ചു സമയം കൊടുക്കൂ, വെറുതെ എന്തെങ്കിലും കിട്ടിയാൽ മതിയോ, കാത്തിരിക്കൂ

  13. ആക്കി ഇടുമോ ?

  14. കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

  15. അടിപൊളി… പറയാൻ വാക്കുകൾ ഇല്ല..

Comments are closed.