ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്] 743

അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ച് അവൻ മൊഴിഞ്ഞു ….

” ആ ബംഗാളിക്കള്ളൻ …..”

ഉദ്വേഗത്തിന്റെ ബലൂൺ അവന്റെ തമാശമുനയിൽ പൊട്ടി … ജാസ്മിൻ അറിയാതെ ചിരിച്ചു പോയി. .. അവനും ആ ചിരിയിൽ പങ്കു ചേർന്നു …..

ഹൃദയ ബന്ധങ്ങളുടെ താളം മുറുകുകയായിരുന്നു …

ആദ്യമതൊരു സാധാരണ ബന്ധമായിരുന്നു .. പിണക്കങ്ങൾ ഇണക്കങ്ങൾക്ക് വഴിമാറുകയും അവഗണന മനസ്സിന്റെ സ്വീകാര്യതയിലേക്ക് രൂപാന്തരപ്പെടുകയും പിന്നീടത് പരിരംഭണങ്ങളും , ചുംബനങ്ങളും പിന്നീടതല്പം തീവ്രമാവുകയും പിന്നീട് മനസ്സ് മനസ്സിനെ അറിയുകയും ഉള്ളതെല്ലാം മറ്റേയാൾക്ക് അടിയറ വെക്കാൻ സന്നദ്ധമാവുകയും പിന്നീടതിൽ രതി പുരളുകയും, ഒടുവിൽ വീണ്ടുമത് പഴയ നിലയിലേക്ക് എത്തിച്ചേരുകയും ചെയ്ത മനസ്സുകളുടെ പരിണാമ പ്രക്രിയ….

ഇനി ഒരു കാര്യമേ അവിടെ ബാക്കിയുള്ളൂ … അതിനിപ്പോഴിവിടെ പ്രസക്തിയില്ല … കാലാന്തരത്തിൽ അതും സംഭവിച്ചേക്കാം ….

അല്ലെങ്കിലും അടിത്തറ ശക്തമായ നിർമ്മിതികളേ നിലനിൽക്കൂ … ബന്ധങ്ങളുടെ കാര്യത്തിലും മറിച്ചല്ല …

അല്പ നിമിഷത്തെ സുഖത്തിനു വേണ്ടി പായുന്നവർ പിൽക്കാലം മുഴുവൻ ദു:ഖിക്കേണ്ടി വരുന്നത് ആ പ്രകൃതിസത്യമല്ലാത്ത മറ്റെന്ത് കാരണം കൊണ്ടാണ് …?

ചിരിയുടെ അലകൾ പതിയെ അടങ്ങിത്തുടങ്ങി …

മുഖമില്ലാത്ത ആ ബംഗാളിക്കള്ളനെ അപ്പോൾ ജാസ്മിനും ആരാധിക്കാൻ തുടങ്ങിയിരുന്നു …

അതായിരുന്നുവല്ലോ എല്ലാത്തിന്റെയും തുടക്കം …

അതൊരു നിമിത്തമായിരുന്നു എന്ന് വേണം കരുതാൻ…

അല്ലെങ്കിൽ അയാളെന്തിന് കേരളത്തിൽ വന്നു ….?

കേരളത്തിൽ തന്നെ വയനാട്ടിൽ വന്നു …?

വയനാട്ടിൽ തന്നെ തരുവണയിൽ വന്നു …?

അതൊക്കെ പോട്ടെ .. അയാളെന്തിനീ ഭാഗത്ത് മോഷ്ടിക്കാൻ വന്നു …?

താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നതെന്നോർത്ത് ജാസ്മിൻ ഉള്ളിലറിയാതെ ചിരിച്ചു പോയി …

അതിന്റെ ഒരല, അടുത്തു കിടന്ന ഷാനു അറിഞ്ഞു …

“ന്താ മ്മാ ….”

“അന്റെ തമാശയോർത്ത് ….”

“അത് സത്യമായ കാര്യമല്ലേ ….?”

” ന്നാലും ഒരു കള്ളൻ കാരണം …..” അവൾ നിർത്തി …

” അതുകൊണ്ട് ഒറിജിനൽ കള്ളനെ കിട്ടി … ല്ലേ മ്മാ …” ഷാനു ചിരിയോടെ ചോദിച്ചു.

തന്റെ മനസ്സു മോഷ്ടിച്ചവൻ തന്നെയതു പറഞ്ഞപ്പോൾ അവളൊന്നു പൂത്തു …

The Author

111 Comments

  1. വേറെ കഥകളൊക്കെ അപ്‌ലോഡ് ആയിട്ടില്ല ഈ കഥ മാത്രം കാണാനില്ലല്ലോ ???????????????

    1. അഡ്മിന്റെ കുഞ്ഞു തമാശയായി കാണുക

  2. 500 likeum 100 commentsum ആയല്ലൊ. അടുത്ത പാർട് മാത്രം കാണുന്നില്ലല്ലൊ ?

  3. Part 10 upload webpage very slow problem webteam complete pls register

  4. ബ്രോ അപാരം അടിപൊളി ന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    ഇത് അതിക്കും മേലെ ! ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട് but ഇതുപോലെ ഒരു കഥ ,oh love u man ! വിമർശനം നല്ലതു വരും ചീത്തയും വരും അതിൽ ഒന്ന് പതറരുത് . you are kabininath , you have your on personality ! all the best

  5. കബനീനാഥ്

    കഥ ഞാൻ ഇന്നെലെ ഉച്ചക്ക് തെന്നെ വിട്ടരുന്നു Bros….???

    1. വായനക്കാരുടെ വികാരം മാനിക്കാത്ത അഡ്മിൻ. കഥാകാരൻ Post ചെയ്ത് കഴിഞ്ഞ് അനാവശ്യമായ കാലതാമസം ഒഴിവാക്കേണ്ടതല്ലേ? എന്തായാലും എത്ര പെട്ടെന്നാണ് 500 likes പിന്നിട്ടത്.മുൻകൂട്ടി അഭിനന്ദനങ്ങൾ ഭായ് .അടുത്ത part-ഉം സൂപ്പർ ആയിരിക്കുമെന്ന് ഉറപ്പുണ്ട്.

  6. Pls nest part bro

  7. Next Part vegam tha pahaya ?

    1. 500 ലൈക്ക് 100 കമന്റ് ആയാലെ കിട്ടൂ അടുത്ത പാർട്ട്

Comments are closed.